കഴിഞ്ഞദിവസം വെസ്റ്റ് ഇന്‍ഡീസ്- ഇന്ത്യ ഒന്നാം ഏകദിനത്തിനിടെയാണ് മലയാളഗാനം ഒരിക്കല്‍കൂടി കേള്‍ക്കാനിടയായത്. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നതിനിടെ ശിഖര്‍ ധവാന്‍ (Shikhar Dhawan) ബൗണ്ടറി പായിച്ചപ്പോഴാണ് സംഭവം.

ട്രിനിഡാഡ്: ഒരുകാലത്ത് മലയാളികള്‍ ഏറ്റെടുത്തിരുന്നു 'ലജ്ജാവതിയെ നിന്റെ കള്ളകടക്കണ്ണില്‍...' എന്ന് തുടങ്ങുന്ന സിനിമാഗാനം. 2004ല്‍ ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദ പീപ്പിള്‍ എന്ന മലയാള സിനിമയിലെ പാട്ടാണിത്. ജാസി ഗിഫ്റ്റായിരുന്നു സിനിമയുടെ സംഗീത സംവിധായകന്‍. സിനിമയേക്കാള്‍ കൂടുതല്‍ ചിത്രത്തിലെ ഗാനങ്ങള്‍ ആളുകളുടെ മനസില്‍ ഇടം നേടി. ഇന്നും ഈ പാട്ടിന് നിരവധി ആസ്വാദകരുണ്ട്.

എന്നാല്‍ കടന്ന് വെസ്റ്റ് ഇന്‍ഡീസ് ദ്വീപസമൂഹങ്ങളിലും ഈ പാട്ടിന് ആസ്വദകരുണ്ടെന്ന് അറിഞ്ഞാലോ.. ? അതും സിനിമയിറങ്ങി 18 വര്‍ഷം കഴിഞ്ഞിട്ടും. കഴിഞ്ഞദിവസം വെസ്റ്റ് ഇന്‍ഡീസ്- ഇന്ത്യ ഒന്നാം ഏകദിനത്തിനിടെയാണ് മലയാളഗാനം ഒരിക്കല്‍കൂടി കേള്‍ക്കാനിടയായത്. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നതിനിടെ ശിഖര്‍ ധവാന്‍ (Shikhar Dhawan) ബൗണ്ടറി പായിച്ചപ്പോഴാണ് സംഭവം. വീഡിയോ കാണാം..

Scroll to load tweet…

മത്സരത്തില്‍ മൂന്ന് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് നേടി. രണ്ട് വിക്കറ്റ് വീതം നേടിയ യൂസ്വേന്ദ്ര ചാഹല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ് (Mohammed Siraj) എന്നിവര്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങി.

Scroll to load tweet…

75 റണ്‍സ് നേടിയ കെയ്ല്‍ മയേര്‍സാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ബ്രന്‍ഡണ്‍ കിംഗ്് (54), ഷംറ ബ്രൂക്സ് (46), ഷെഫേര്‍ഡ് (39), അകെയ്ല്‍ ഹൊസീന്‍ (32) എന്നിവരാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. നേരത്തെ ശിഖര്‍ ധവാന്‍ (97), ശുഭ്മാന്‍ ഗില്‍ (64), ശ്രേയസ് അയ്യര്‍ (54) എന്നിവരുടെ ഇന്നിംഗ്സാണ് ഇന്ത്യക്ക് തുണയായത്. 

സഞ്ജു സാംസണ്‍ (12), സൂര്യകുമാര്‍ യാദവ് (13) എന്നിവര്‍ നിരാശപ്പെടുത്തി. ദീപക് ഹൂഡ (27), അക്സര്‍ പട്ടേല്‍ (21) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.