കിലിയന്‍ എംബാപ്പെ ഫുട്‌ബോള്‍ ലോകത്തെ മൂല്യമേറിയ താരം; വിനിഷ്യസും ഹാലന്‍ഡും തൊട്ടുപിന്നില്‍

Published : Jun 07, 2022, 12:03 PM ISTUpdated : Jun 07, 2022, 12:05 PM IST
കിലിയന്‍ എംബാപ്പെ ഫുട്‌ബോള്‍ ലോകത്തെ മൂല്യമേറിയ താരം; വിനിഷ്യസും ഹാലന്‍ഡും തൊട്ടുപിന്നില്‍

Synopsis

ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ വിജയഗോള്‍ നേടിയ റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറാണ് രണ്ടാമത്. 185.7 യൂറോയാണ് വിനീഷ്യസിന്റെ മൂല്യം.

പാരീസ്: ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും മൂല്യമേറിയ താരമായി പിഎസ്ജി (PSG) സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ (Kylian Mbappe). ഫുട്‌ബോള്‍ ഗവേഷണ സ്ഥാപനമായ ഇന്റണ്‍നാഷണല്‍ സെന്റര്‍ ഫോര്‍ സ്‌പോര്‍ട്‌സ് സ്റ്റഡീസിന്റെ പട്ടികയിലാണ് എംബാപ്പെ മുന്നിലെത്തിയത്. ഗോളടിച്ച് കൂട്ടി റയല്‍മാഡ്രിഡിനെ വരെ മോഹിപ്പിച്ച എംബപ്പെയ്ക്ക് എതിരാളികളില്ല. 205.6 ദശലക്ഷം യൂറോ മൂല്യമാണ് താരത്തിനുള്ളത്. 

ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ വിജയഗോള്‍ നേടിയ റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറാണ് രണ്ടാമത്. 185.7 യൂറോയാണ് വിനീഷ്യസിന്റെ മൂല്യം. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വെ സ്‌ട്രൈക്കര്‍ ഏര്‍ലിംഗ് ഹാലന്‍ഡ് മൂന്നാം സ്ഥാനത്ത്. പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ക്കാണ് പട്ടികയില്‍ മേല്‍ക്കൈ. 100ല്‍ 41 താരങ്ങളും ഇംഗ്ലണ്ടില്‍ കളിക്കുന്നവര്‍.

ഗരെത് ബെയ്‌ലിനെ റാഞ്ചാനൊരുങ്ങി കാര്‍ഡിഫ്; പക്ഷേ പ്രതിഫലമാണ് പ്രശ്‌നം

താരങ്ങളുടെ പ്രായം, പ്രകടനം, ക്ലബ്ബിന്റെ സാമ്പത്തിക മൂല്യം എന്നിവ കണക്കാക്കിയാണ് പട്ടിക തയ്യാറാക്കിയത്. റയലിന്റെ വന്പന്‍ ഓഫര്‍ നിരസിച്ച എംബപ്പെ ഈ വര്‍ഷം പിഎസ്ജിയുമായി കരാര്‍ നീട്ടിയിരുന്നു. കഴിഞ്ഞ സീസണില്‍ 28 ഗോളുകള്‍ നേടിയ എംബപ്പെയുടെ കരുത്തിലാണ് പിഎസ്ജി ലീഗ് വണ്‍ കിരീടം നേടിയത്.

മെസി ഒരിക്കലും അശ്ലീല സന്ദേശം അയച്ചിട്ടില്ല, പക്ഷെ മറ്റ് പലരും അങ്ങനെയല്ല, തുറന്നു പറ‌‌ഞ്ഞ് ബ്രസീലിയന്‍ മോഡല്‍

21കാരനായ ഏര്‍ലിംഗ് ഹാളണ്ട് ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നാണ് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്. ഒന്‍പതാം സ്ഥാനത്തുള്ള സിറ്റി താരം റൂബന്‍ ഡിയാസാണ് ഏറ്റവും മൂല്യമേറിയ പ്രതിരോധതാരം. കെവിന്‍ ഡിബ്രുയിനാണ് പട്ടികയില്‍ പ്രായത്തില്‍ മുന്നില്‍. ബാഴ്‌സലോണയുടെ ഗാവിയാണ് പ്രായം കുറഞ്ഞ താരം. പിഎസ്ജിയുടെ ഇറ്റാലിയന്‍ ഗോളി ഡോണറുമ മൂല്യമേറിയ ഗോള്‍കീപ്പറായി.

മില്‍നര്‍ കരാര്‍ നീട്ടി

ലിവര്‍പൂള്‍ താരം ജെയിംസ് മില്‍നര്‍ ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടി. ആസ്റ്റന്‍ വില്ല,ന്യൂകാസില്‍, അമേരിക്കന്‍ സോക്കര്‍ ലീഗ് ക്ലബ്ബുകള്‍ തുടങ്ങിയവരുടെ ഓഫറുകള്‍ ഒഴിവാക്കിയാണ് കരാര്‍ നീട്ടാനുള്ള തീരുമാനം. 2015ല്‍ ലിവര്‍പൂളിലെത്തിയ മിഡ്ഫീല്‍ഡറായ ജയിംസ് മില്‍നര്‍ 289 മത്സരങ്ങളില്‍ ലിവര്‍പൂളിന്റെ ജേഴ്‌സിയണിഞ്ഞു. വേതനത്തില്‍ കുറവ് വരുത്തിയാണ്36കാരനായ മില്‍നറെ ലിവര്‍പൂള്‍ നിലനിര്‍ത്തിയത്. സീസണില്‍ ലിവര്‍പൂളിനൊപ്പം എഫ്എ കപ്പ്, ഇഎഫ്എല്‍ കപ്പ് കിരീടങ്ങളും മില്‍നര്‍ നേടി.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

1000 കി.മീ യാത്ര ചെയ്താൽ മെസിക്കൊപ്പം ഒറ്റയ്ക്കൊരു ഫോട്ടോ എടുക്കാം, മുടക്കേണ്ട തുക കൈയിലുണ്ടോ, ജിഎസ്ടി കൂടാതെ 10 ലക്ഷം!
പാകിസ്ഥാനില്‍ ഫുട്ബോള്‍ മത്സരത്തിനിടെ സൈനിക ടീമും എതിര്‍ ടീമും ഗ്രൗണ്ടില്‍ ഏറ്റുമുട്ടി, നിരവധിപേര്‍ക്ക് പരിക്ക്