Asianet News MalayalamAsianet News Malayalam

സയ്യിദ് മുഷ്താഖ് അലി ടി20: മുംബൈയെ അജിന്‍ക്യ രഹാനെ നയിക്കും; അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ തഴഞ്ഞു

ധവാന്‍ കുല്‍ക്കര്‍ണിയാണ് പേസ് ഡിപ്പാര്‍ട്ട്‌മെന്റ് നയിക്കുന്നത്. തുഷാര്‍ ദേഷ്പാണ്ഡെ, മോഹിത് അശ്വതി, റോയ്‌സ്റ്റണ്‍ ഡയസ് എന്നിവരും ഇടം കണ്ടെത്തി. ഗുവാഹത്തിയിലാണ് മുംബൈയുടെ മത്സരങ്ങള്‍.

Ajinkya Rahane will lead Mumbai in Syed Mushtaq Ali Trophy
Author
Mumbai, First Published Oct 19, 2021, 3:29 PM IST

മുംബൈ: സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനുള്ള മുംബൈ ടീമിനെ ഇന്ത്യയുടെ ടെസ്റ്റ് ടീം ഉപനായകന്‍ അജിന്‍ക്യ രഹാനെ (Ajinkya Rahane) നയിക്കും. പൃഥ്വി ഷായാണ് (Prithvi Shaw) വൈസ് ക്യാപ്റ്റന്‍. രാജസ്ഥാന്‍ റോയല്‍സിന്റെ (Rajasthan Royals) യശ്വസി ജയ്‌സ്വാള്‍, ശിവം ദുബെ പഞ്ചാബ് കിംഗ്‌സിന്റെ സര്‍ഫറാസ് ഖാന്‍ എന്നിവരെല്ലാം ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ടി20 ലോകകപ്പ്: 'അവനെ ടീമില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ആവില്ല'; യുവതാരത്തെ പ്രകീര്‍ത്തിച്ച് വിവിഎസ് ലക്ഷ്മണ്‍

ധവാന്‍ കുല്‍ക്കര്‍ണിയാണ് പേസ് ഡിപ്പാര്‍ട്ട്‌മെന്റ് നയിക്കുന്നത്. തുഷാര്‍ ദേഷ്പാണ്ഡെ, മോഹിത് അശ്വതി, റോയ്‌സ്റ്റണ്‍ ഡയസ് എന്നിവരും ഇടം കണ്ടെത്തി. ഗുവാഹത്തിയിലാണ് മുംബൈയുടെ മത്സരങ്ങള്‍. അതേസമയം അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് (Arjun Tendulkar) ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. നേരത്തെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനായ അര്‍ജുന്‍.

ടി20 ലോകകപ്പ്: 'രണ്ട് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തില്‍ ആശങ്കയുണ്ട്'; പേര് വെളിപ്പെടുത്തി പാര്‍ത്ഥിവ് പട്ടേല്‍

മുംബൈ ടീം: അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, ആദിത്യ താരെ, ശിവം ദുബെ, തുഷാര്‍ ദേഷ്പാണ്ഡെ, സര്‍ഫറാസ് ഖാന്‍, പ്രശാന്ത് സോളങ്കി, ഷംസ് മുലാനി, അഥര്‍വ അങ്കോള്‍ക്കര്‍, ധവാല്‍ കുല്‍ക്കര്‍ണി, ഹാര്‍ദിക് തമോറെ, മോഹിത് അശ്വതി, സിദ്ധേഷ് ലാഡ്, സായ്‌രാജ് പാട്ടീല്‍, അമന്‍ ഖാന്‍, അര്‍മാന്‍ ജാഫര്‍, യശസ്വി ജയ്‌സ്വാള്‍, തനുഷ് കോട്യന്‍, ദീപക് ഷെട്ടി, റോയ്‌സ്റ്റണ്‍ ഡയസ്. 

ടി20 ലോകകപ്പ്: ഇന്ത്യ- പാകിസ്ഥാന്‍ മത്സരം; പ്ലയിംഗ് ഇലവനെ കുറിച്ച് രവി ശാസ്ത്രി

അതേസമയം തമിഴ്‌നാട് ടീമിനെ വിജയ് ശങ്കര്‍ (Vijay Shankar) നയിക്കും. പരിക്കിനെ തുടര്‍ന്ന് ദിനേശ് കാര്‍ത്തികിന് (Dinesh Karthik) ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. എന്‍ ജഗദീഷനാണ് വൈസ് ക്യാപ്റ്റന്‍. ഇന്ത്യന്‍ താരം വാഷിംഗ്ടണ്‍ സുന്ദറും ടീമിലില്ല. പരിക്ക് പൂര്‍ണമായി ഭേദമാവത്തതിനെ തുടര്‍ന്നാണ് സുന്ദറിനെ ഒഴിവാക്കിയത്. ടി നടരാജന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മലയാളി താരം സന്ദീപ് വാര്യരാണ് (Sandeep Warrier) നടരാജന്റെ പങ്കാളി. 

Follow Us:
Download App:
  • android
  • ios