Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ്: 'അവനെ ടീമില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ആവില്ല'; യുവതാരത്തെ പ്രകീര്‍ത്തിച്ച് വിവിഎസ് ലക്ഷ്മണ്‍

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് (England) നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ (Team India) 19 ഓവറില്‍ ലക്ഷ്യം മറികടന്നു.

T20 World Cup Laxman wants in form batter in India XI
Author
Dubai - United Arab Emirates, First Published Oct 19, 2021, 3:02 PM IST

ദുബായ്: ടി20 ലോകകപ്പില്‍ (T20 World Cup) ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരം ജയിച്ചാണ് ഇന്ത്യ (BCCI) തുടങ്ങിയത്. ഏഴ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് (England) നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ (Team India) 19 ഓവറില്‍ ലക്ഷ്യം മറികടന്നു. ബൗളിംഗില്‍ മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, ബാറ്റിംഗില്‍ ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. 

ടി20 ലോകകപ്പ്: 'രണ്ട് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തില്‍ ആശങ്കയുണ്ട്'; പേര് വെളിപ്പെടുത്തി പാര്‍ത്ഥിവ് പട്ടേല്‍

സന്നാഹ മത്സരങ്ങളില്‍ എല്ലാവര്‍ക്കും കളിക്കാനുള്ള അവസരം നല്‍കണം. രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ആദ്യ മത്സരം കളിച്ചിട്ടില്ല. അവര്‍ക്ക് അവസരം നല്‍കണം. രോഹിത് ശര്‍മയ്ക്കും ഇന്ന് അവസരം ലഭിക്കുമെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ ഇഷാന്‍ കിഷനെ എവിടെ കൡപ്പിക്കുമെന്ന് എനിക്കറിയില്ല. മികച്ച ഫോമിലാണ് ഇഷാന്‍. തന്നെ പ്ലയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ടീം മാനേജ്‌മെന്റിനെ സമ്മര്‍ദ്ദം ചെലുത്തുകയാണ് അവന്‍ ഓരോ മത്സരത്തിലൂടെയും.

ടി20 ലോകകപ്പ്: ഇന്ത്യ- പാകിസ്ഥാന്‍ മത്സരം; പ്ലയിംഗ് ഇലവനെ കുറിച്ച് രവി ശാസ്ത്രി

സൂര്യകുമാര്‍ യാദവ് അഞ്ചാം നമ്പറില്‍ കളിക്കുന്നത് അല്‍പം ആശ്ചര്യമുണ്ടാക്കുന്നു. ഹാര്‍ദിക് പാണ്ഡ്യക്ക് കളിക്കാന്‍ കുറച്ചുകൂടെ സമയം നല്‍കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നും.'' ലക്ഷ്ണ്‍ പറഞ്ഞുനിര്‍ത്തി.

ഐപിഎല്‍ 2021: 'ഒന്നും ഉള്‍കൊള്ളാനാവുന്നില്ല'; വേദനിപ്പിക്കുന്ന നിമിഷത്തെ കുറിച്ച് രോഹിത് ശര്‍മ

ഇന്നലെ ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഇഷാന്‍. ഓപ്പണായി കളിച്ച താരം 46 പന്തില്‍ 70 റണ്‍സ് നേടി റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയായിരുന്നു. മൂന്ന് സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്‌സ്. ഹാര്‍ദിക് പാണ്ഡ്യ10 പന്തില്‍ 12 റണ്‍സുമായി പുറത്താവാതെ നിന്നിരുന്നു.

Follow Us:
Download App:
  • android
  • ios