24ന് ദുബായ് (Dubai) ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പില്‍ (Cricket Worldcup) പാകിസ്ഥാന് (Pakistan) ഒരിക്കല്‍ പോലും ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല.

ദില്ലി: ടി20 ലോകകപ്പിന്റെ (T20 World Cup) ഔദ്യോഗിക മത്സരങ്ങള്‍ തുടങ്ങാനിരിക്കെ എല്ലാ കണ്ണുകളും ഇന്ത്യ- പാകിസ്ഥാന്‍ (INDvPAK) മത്സരത്തിലാണ്. 24ന് ദുബായ് (Dubai) ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പില്‍ (Cricket Worldcup) പാകിസ്ഥാന് (Pakistan) ഒരിക്കല്‍ പോലും ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. 

സയ്യിദ് മുഷ്താഖ് അലി ടി20: മുംബൈയെ അജിന്‍ക്യ രഹാനെ നയിക്കും; അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ തഴഞ്ഞു

മത്സരത്തെ കുറിച്ചുള്ള ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നേരത്തെ തുടങ്ങി കഴിഞ്ഞു. ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ (India) താരം വിരേന്ദര്‍ സെവാഗും (Virender Sehwag) ഇന്ത്യ- പാകിസ്ഥാന്‍ ഗ്ലാമര്‍ പോരിനെ കുറിച്ച് സംസാരിക്കുകയാണ്. ഇത്തവണ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനുള്ള കരുത്തുണ്ടെന്നാണ് സെവാഗ് പറയുന്നത്. ''ലോകകപ്പില്‍ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ലെന്ന് വര്‍ഷങ്ങളായി കേട്ടുകൊണ്ടിരിക്കുയാണ്. മറ്റൊരു മത്സരം നമ്മുടെ മുന്നില്‍ നില്‍ക്കെ ആവേശത്തിന് ഒരു കുറവുമില്ല. എന്നാല്‍ ഇത്തവണ പാകിസ്ഥാന് ജയിക്കാനാവുമോ എന്നുള്ളതാണ് ചര്‍ച്ചാവിഷയം.

ടി20 ലോകകപ്പ്: 'അവനെ ടീമില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ആവില്ല'; യുവതാരത്തെ പ്രകീര്‍ത്തിച്ച് വിവിഎസ് ലക്ഷ്മണ്‍

പാകിസ്ഥാന് കൂടുതല്‍ സാധ്യതകളുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. കാരണം ഏകദിനത്തെ അപേക്ഷിച്ച് ടി20 ഫോര്‍മാറ്റില്‍ ഒരു താരത്തിന് പോലും ടീമിനെ എതിര്‍ ടീമിനെ തോല്‍പ്പിക്കാനുള്ള കരുത്തുണ്ട്. എന്നാല്‍ പാകിസ്ഥാന് അതിനാവുമോ എന്നുള്ളതിന് അടുത്ത 24 വരെ നമുക്ക്് കാത്തിരിക്കാം.'' സെവാഗ് പറഞ്ഞു. 

ടി20 ലോകകപ്പ്: 'രണ്ട് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തില്‍ ആശങ്കയുണ്ട്'; പേര് വെളിപ്പെടുത്തി പാര്‍ത്ഥിവ് പട്ടേല്‍

''2011, 2003 ലോകകപ്പില്‍ പാകിസ്ഥാനെ നേരിടുമ്പോള്‍ ഞങ്ങള്‍ക്ക് സമ്മര്‍ദ്ദമൊന്നും ഇല്ലായിരുന്നു. കാരണം ഇന്ത്യ, അവരേക്കാള്‍ മെച്ചപ്പെട്ട നിലയിലായിരുന്നു. അതുകൊണ്ട് സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ സാധിച്ചു. ഇത്തവണയും അതേ മനോഭാവത്തില്‍ കളിച്ചാല്‍ ഇന്ത്യയെ പിടിച്ചുനിര്‍ത്താന്‍ കഴിയില്ല.'' സെവാഗ് പറഞ്ഞുനിര്‍ത്തി.

ടി20 ലോകകപ്പ്: ഇന്ത്യ- പാകിസ്ഥാന്‍ മത്സരം; പ്ലയിംഗ് ഇലവനെ കുറിച്ച് രവി ശാസ്ത്രി

1992 മുതല്‍ ഇന്ത്യയും പാകിസ്ഥാനും ലോകകപ്പുകളില്‍ 12 തവണ നേര്‍ക്കുനേര്‍ വന്നു. ഏഴ് തവണയും ഏകദിന ലോകകപ്പിലാണ് കളിച്ചത്. ഏഴിലും പരാജയപ്പെട്ടു. ടി20 ലോകകപ്പില്‍ അഞ്ച് തവണ മുഖാമുഖം വന്നു. എന്നാല്‍ ജയിക്കാന്‍ പാകിസ്ഥാനായില്ല.