ഒരു പന്തിലേക്ക് ചുരുങ്ങുന്ന യൂറോപ്പ്; കിക്കോഫിനൊരുങ്ങി 'യൂണിഫോറിയ', സവിശേഷതകള്‍ എന്തെല്ലാം

By Web TeamFirst Published Jun 11, 2021, 11:24 AM IST
Highlights

പന്തിന് കുറുകേ നേരിയ കറുത്ത നിറത്തിലുള്ള വരകളാണ്‌. അതിര്‍ത്തികള്‍ അലിഞ്ഞില്ലാതാകുന്നതിന്റെ പ്രതീകമായി പോലും ഈ നിറങ്ങളെ വ്യാഖാനിക്കുന്നുണ്ട്.

റോം: ലോകകപ്പും കോപ്പാ അമേരിക്കയും യൂറോയും അടക്കം ലോകത്തെ വലിയ ഫുട്ബോള്‍ ടൂർണമെന്‍റുകളിൽ ഉപയോഗിക്കുന്ന പന്തുകളും പ്രധാന ആകർഷണമാണ്. യൂണിഫോറിയ എന്നാണു ഇത്തവണ യൂറോ കപ്പിന് ഉപയോഗിക്കുന്ന പന്തിന്റെ പേര്‌. യൂറോപ്പിന്റെ ഐക്യവും കളിയോടുള്ള അഭിനിവേശവുമാണ് യൂണിഫോറിയ കൊണ്ടുദേശിക്കുന്നത്‌.

ഇത്തവണ 11 രാജ്യങ്ങളിലായി യൂറോ കപ്പ് നടക്കുമ്പോൾ യൂണിഫോറിയ എന്നതിനപ്പുറം മികച്ച പേരില്ല. യൂറോപ്പിന്‍റെ ഐക്യം പേരിലും പ്രതിഫലിപ്പിക്കുന്നുണ്ട് അഡിഡാസ് നിർമ്മിക്കുന്ന ഈ പന്ത്. പന്തിന് കുറുകേ നേരിയ കറുത്ത നിറത്തിലുള്ള വരകളാണ്‌. അതിര്‍ത്തികള്‍ അലിഞ്ഞില്ലാതാകുന്നതിന്റെ പ്രതീകമായി പോലും ഈ നിറങ്ങളെ വ്യാഖാനിക്കുന്നുണ്ട്. ഒപ്പമുള്ള വിവിധ നിറങ്ങളിലുള്ള വരകള്‍ യൂറോപ്പിന്റെ വൈവിധ്യത്തെയും സംസ്‌കാരത്തെയും സൂചിപ്പിക്കുന്നു.

നാല് വർഷം നീണ്ട നിർമ്മാണ ചരിത്രമുണ്ട് പന്തിന് പിന്നിൽ. മൂന്ന് ഭൂഖണ്ഡങ്ങളിലായി 600 ഓളം താരങ്ങൾ പരീക്ഷിച്ച ശേഷമാണ് അന്തിമ അനുമതി നൽകിയത്. 2016ലെ യൂറോയില്‍ ബുഷു എന്ന് പേരിട്ട പന്താണ്‌ ഉപയോഗിച്ചത്‌. ബ്യൂട്ടിഫുള്‍ ഗെയിം എന്നാണ് ഈ വാക്കിനര്‍ഥം. 2012ലെ യൂറോയില്‍ ടാങ്കോ 12 എന്ന് പേരുള്ള പന്തിലാണ് കളിച്ചത്‌. 1980കളിലെ ടാങ്കോ സീരിസിനെ അനുസ്‌മരിച്ചായിരുന്നു പേര്‌. പേരുകളിലെ പെരുമ അങ്ങനെ പലത്. ഏതായാലും യൂണിഫോറിയയ്‌ക്ക് പുറകെയുള്ള ഓട്ടത്തിൽ അന്തിമ ജയം ആർക്കെന്നറിയാൻ കാത്തിരിക്കാം. 

റോമില്‍ ഇന്ന് തുര്‍ക്കി-ഇറ്റലി മത്സരത്തോടെയാണ് യൂറോ കപ്പിന് കിക്കോഫാകുക. ഒളിംപിക്‌ സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്‌ക്കാണ് മത്സരം. പതിനൊന്ന് വേദികളിലായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 24 ടീമുകള്‍ ബൂട്ടണിയും. 2020ൽ നടക്കേണ്ടിയിരുന്ന യൂറോ കപ്പ് കൊവിഡ് കാരണം ഈ വർഷത്തേക്ക് മാറ്റിവയ്‌ക്കുകയായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോർച്ചുഗലാണ് നിലവിലെ ചാമ്പ്യൻമാർ. 

ജൂൺ ഇരുപത്തിയാറിന് പ്രീക്വാർട്ടറും ജൂലൈ രണ്ടിന് ക്വാർട്ടർ ഫൈനലും ഏഴിനും എട്ടിനും സെമിഫൈനലും നടക്കും. വിഖ്യാത വെംബ്ലി സ്റ്റേഡിയത്തിൽ ജൂലൈ 11നാണ് ഫൈനല്‍.

Read More...

ഇനി യൂറോ ആരവം; തുര്‍ക്കി- ഇറ്റലി കിക്കോഫ് രാത്രി

യൂറോ കപ്പ്: ഏറ്റവും വലിയ വെല്ലുവിളി ഏത് ടീമെന്ന് വ്യക്തമാക്കി ജർമൻ പരിശീലകന്‍

യങ് തുര്‍ക്കി, സീനിയര്‍ ബെൽജിയം, റെക്കോര്‍ഡ് റോണോ; അറിയാം യൂറോ കൗതുകങ്ങള്‍

യൂറോ കപ്പിന് മുമ്പ് പോപ്പിന്റെ അനു​ഗ്രഹം തേടി യുവേഫ

യൂറോ കപ്പിലെ സൂപ്പർ ഫേവറൈറ്റുകളെ പ്രവചിച്ച് ആഴ്സൻ വെം​ഗർ

യൂറോ കപ്പ്: ജർമനി ​ഗ്രൂപ്പ് ഘട്ടം കടക്കില്ല, കിരീട സാധ്യത പ്രവചിച്ച് മൗറീഞ്ഞോ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!