Asianet News MalayalamAsianet News Malayalam

യൂറോ കപ്പിന് മുമ്പ് പോപ്പിന്റെ അനു​ഗ്രഹം തേടി യുവേഫ

ഇറ്റാലിയൻ സോക്കർ ഫെഡറേഷൻ പ്രസിഡന്റ് ​ഗബ്രിയേൽ ​ഗ്രാവിനയും യുവേഫ പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു. പോപ്പിന്റെ പേര് ആലേഖനം ചെയ്ത കളിക്കാരെല്ലാം ഒപ്പിട്ട ഇറ്റാലിയൻ ഫുട്ബോൾ ടീമിന്റെ ഔദ്യോ​ഗിക ജേഴ്സി ​ഗ്രാവിന മാർപാപ്പക്ക് സമ്മാനിച്ചു.

Euro 2020: Pope Francis blesses UEFA officials
Author
Vatican City, First Published Jun 10, 2021, 9:54 PM IST

വത്തിക്കാൻ സിറ്റി: യൂറോ കപ്പിന് പന്തുരുളാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ ടൂർണമെന്റിന് കടുത്ത ഫുട്ബോൾ ആരാധകൻ കൂടിയായ ഫ്രാൻസിസ് മാർപാപ്പയുടെ അനു​ഗ്രഹം തേടി യുവേഫ. വത്തിക്കാനിലെത്തി മാർപാപ്പയെ സന്ദർശിച്ച യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സിഫറിനും സംഘവും മാർപാപ്പക്ക് യൂറോ കപ്പിന്റെ മാതൃകയും സമ്മാനിച്ചു.

ഇറ്റാലിയൻ സോക്കർ ഫെഡറേഷൻ പ്രസിഡന്റ് ​ഗബ്രിയേൽ ​ഗ്രാവിനയും യുവേഫ പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു. പോപ്പിന്റെ പേര് ആലേഖനം ചെയ്ത കളിക്കാരെല്ലാം ഒപ്പിട്ട ഇറ്റാലിയൻ ഫുട്ബോൾ ടീമിന്റെ ഔദ്യോ​ഗിക ജേഴ്സി ​ഗ്രാവിന മാർപാപ്പക്ക് സമ്മാനിച്ചു.

അർജന്റീനയിൽ ജനിച്ച ഫ്രാൻസിസ് മാർപാപ്പ ബ്യൂണസ് അയേഴ്സിലുള്ള സാൻ ലൊറേൻസോ ക്ലബ്ബിന്റെ ആരാധകനാണ്. നാളെ രാത്രി ഇന്ത്യൻ സമയം 12.30ന് ഇറ്റലിയും തുർക്കിയും തമ്മിലുള്ള മത്സരത്തോടെയാണ് യൂറോ കപ്പിന് തുടക്കമാവുന്നത്. അടുത്തമാസം 12നാണ് ഫൈനൽ.

Follow Us:
Download App:
  • android
  • ios