
സ്മാർട്ട്‌ഫോൺ കയ്യിലില്ലാത്തെ ഒരു ദിവസത്തെക്കുറിച്ച് ഇപ്പോൾ പലർക്കും ചിന്തിക്കാൻ പോലും സാധിക്കില്ല. പക്ഷേ നമ്മളിൽ പലർക്കും അതിൽ ഉൾച്ചേർന്നിരിക്കുന്ന നിരവധി ശക്തമായ ഫീച്ചറുകളെക്കുറിച്ച് അറിയണം എന്നില്ല. നിങ്ങൾ ഒരു ആൻഡ്രോയ്‌ഡ് അല്ലെങ്കിൽ ഐഫോൺ ഉപയോക്താവ് ആണെങ്കിൽ അതിൽ മറഞ്ഞിരിക്കുന്ന ഈ ഫീച്ചറുകൾ നിങ്ങളുടെ സമയം ലാഭിക്കാനും സ്മാർട്ട്‌ഫോൺ അനുഭവം മെച്ചപ്പെടുത്താനും സഹായിക്കും. നിങ്ങൾ പരീക്ഷിച്ചു നോക്കേണ്ട എട്ട് ഉപയോഗപ്രദമായ സ്‍മാർട്ട്‌ഫോൺ ഫീച്ചറുകൾ ഇതാ:
1. സ്ക്രീൻ പിന്നിംഗ് (ആൻഡ്രോയ്‌ഡ്)
നിങ്ങളുടെ ഫോൺ പലപ്പോഴും മറ്റൊരാൾക്ക് കൈമാറുന്നുണ്ടെങ്കിൽ ഈ ഫീച്ചർ ഉപയോഗപ്രദമായിരിക്കും. കാരണം ഈ ഫീച്ചർ ഫോൺ ഉപയോഗിക്കുന്നയാൾ ഒരു പ്രത്യേക ആപ്പിൽ തന്നെ തുടരുന്നത് ഉറപ്പാക്കും. ആൻഡ്രോയ്‌ഡിന്‍റെ സ്‌ക്രീൻ പിൻ ചെയ്യൽ സവിശേഷത വളരെ ഉപയോഗപ്രദമാണ്. ഒരിക്കൽ പ്രവർത്തനക്ഷമമാക്കിയാൽ, അത് സ്‌ക്രീൻ ഒരു ആപ്പിലേക്ക് മാത്രം ലോക്ക് ചെയ്യുന്നു. മറ്റുള്ളവർ നിങ്ങളുടെ സന്ദേശങ്ങളിലോ ഫോട്ടോകളിലോ ഒളിഞ്ഞുനോക്കുന്നത് ഈ ഫീച്ചർ തടയുന്നു.
2. ബാക്ക് ടാപ്പ് (ഐഫോൺ)
iOS 14 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഐഫോണുകളിൽ ലഭ്യമായ ബാക്ക് ടാപ്പ് സവിശേഷത, സ്ക്രീൻഷോട്ട് എടുക്കാനോ ആപ്പുകൾ തുറക്കാനോ കസ്റ്റമൈസ് ചെയ്യാനോ നിങ്ങളുടെ ഫോണിന്‍റെ പിന്നിൽ ഇരട്ടിയോ മൂന്നിരട്ടിയോ ടാപ്പ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു.
3. വൺ ഹാൻഡെഡ് മോഡ്
ഒരു കൈകൊണ്ട് നിങ്ങളുടെ ഫോൺ ഉപയോഗിക്കാൻ തോന്നുന്നുവെങ്കിൽ, ഒരു കൈകൊണ്ട് ഉപയോഗിക്കാവുന്ന വൺ ഹാൻഡെഡ് മോഡ് പ്രവർത്തനക്ഷമമാക്കുക. തള്ളവിരലിന് എളുപ്പത്തിൽ എത്താൻ വിധത്തിൽ ഈ ഫീച്ചർ സ്ക്രീൻ താഴേക്കോ വശത്തേക്കോ മാറ്റുന്നു.
4. വൈഫൈ ക്യുആർ കോഡ്
പാസ്‌വേഡ് നൽകാതെ തന്നെ നിങ്ങളുടെ വൈഫൈ മറ്റൊരാളുമായി പങ്കിടാൻ ആഗ്രഹിക്കുന്നുണ്ടോ? മിക്ക സ്മാർട്ട്‌ഫോണുകളും ഇപ്പോൾ വൈഫൈ പങ്കിടുന്നതിന് ഒരു ക്യുആർ കോഡ് സൃഷ്ടിക്കാൻ നിങ്ങളെ അനുവദിക്കുന്നു.
5. ഫിംഗർപ്രിന്‍റ് ഉപയോഗിച്ച് ആപ്പുകൾ ലോക്ക് ചെയ്യുക (ആൻഡ്രോയ്‌ഡ്)
പല ആൻഡ്രോയ്ഡ് ഫോണുകളും നിങ്ങളുടെ വിരലടയാളം ഉപയോഗിച്ച് വ്യക്തിഗത ആപ്പുകൾ ലോക്ക് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു, ഇത് ചാറ്റുകൾ, ഇമെയിലുകൾ, ബാങ്കിംഗ് ആപ്പുകൾ എന്നിവയ്ക്ക് അധിക സ്വകാര്യത നൽകുന്നു.
6. ടെക്സ്റ്റുകളോ ചിത്രങ്ങളോ ഡ്രാഗ് ചെയ്യുക (ഐഫോൺ, ആൻഡ്രോയ്‌ഡ്)
ആധുനിക സ്മാർട്ട്‌ഫോണുകൾ ആപ്പുകൾക്കിടയിൽ ഡ്രാഗ് ജസ്റ്ററുകളെ പിന്തുണയ്ക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾക്ക് ഗാലറിയിൽ നിന്ന് ഒരു ഫോട്ടോ ഡ്രാഗ് ചെയ്ത് നേരിട്ട് ഒരു ചാറ്റിലേക്കോ ഇമെയിലിലേക്കോ അയക്കാം.
7. ക്യാമറ വേഗത്തിൽ ലോഞ്ച് ചെയ്യാൻ വോളിയം ബട്ടൺ
ഫോട്ടോ എടുക്കാൻ നിങ്ങളുടെ ഫോൺ അൺലോക്ക് ചെയ്യേണ്ടതില്ല. മിക്ക ഫോണുകളിലും പവർ അല്ലെങ്കിൽ വോളിയം ബട്ടൺ രണ്ടുതവണ അമർത്തിയാൽ ക്യാമറ ഉടനടി തുറക്കും.
8. ബിൽറ്റ്-ഇൻ ഡോക്യുമെന്‍റ് സ്‍കാനർ
ചേഡ്-പാര്‍ട്ടി ആപ്പുകൾക്ക് പകരം നിങ്ങളുടെ ഫോണിന് ബിൽറ്റ്-ഇൻ നോട്ടുകൾ (ഐഫോൺ) അല്ലെങ്കിൽ ഗൂഗിൾ ഡ്രൈവ് (ആൻഡ്രോയ്‌ഡ്) ഉപയോഗിച്ച് വളരെ വ്യക്തതയോടെ ഡോക്യുമെന്‍റുകൾ സ്‍കാൻ ചെയ്യാൻ കഴിയും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം