40 ശതമാനം വരെ ഡിസ്‌കൗണ്ട്! സ്‌മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ സുവര്‍ണാവസരം; ഓഫറുകള്‍ വാരിവിതറി ആമസോണ്‍ പ്രൈം ഡേ 2025 വില്‍പന

Published : Jul 03, 2025, 01:56 PM ISTUpdated : Jul 03, 2025, 01:59 PM IST
Amazon Prime Day sale

Synopsis

ആമസോണ്‍ പ്രൈം ഡേ സെയില്‍ 2025ല്‍ സ്‌മാര്‍ട്ട്‌ഫോണ്‍ ഉള്‍പ്പടെയുള്ള ഗാഡ്‌ജറ്റുകള്‍ക്ക് വമ്പിച്ച ഓഫര്‍

തിരുവനന്തപുരം: ആമസോണ്‍ പ്രൈം ഡേ സെയില്‍ വരാനിരിക്കുകയാണ്. ജൂലൈ 12ന് അര്‍ധരാത്രി മുതല്‍ ജൂലൈ 14ന് രാത്രി 11.59 വരെയാണ് ആമസോണ്‍ പ്രൈം മെമ്പര്‍മാര്‍ക്കായുള്ള ഈ വര്‍ഷത്തെ പ്രത്യേക വില്‍പന നടക്കുക. ആപ്പിള്‍, സാംസങ് ഉള്‍പ്പടെ പ്രമുഖ ബ്രാന്‍ഡുകളുടെ സ്‌മാര്‍ട്ട്‌ഫോണുകള്‍ ഗംഭീര ഡിസ്‌കൗണ്ടില്‍ ആമസോണ്‍ പ്രൈം ഡേ സെയില്‍ 2025ല്‍ വാങ്ങിക്കാം.

നിങ്ങളൊരു സ്‌മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ ആമസോണ്‍ പ്രൈം ഡേ സെയില്‍ 2025 മികച്ചൊരു ഓപ്ഷനാണ്. ഏറ്റവും പുതിയ സാംസങ് ഗാലക്സി എം36, വണ്‍പ്ലസ് നോര്‍ഡ‍് 5, വണ്‍പ്ലസ് നോര്‍ഡ് സിഇ5, ഐക്യു സ്സെഡ്10 ലൈറ്റ്, റിയല്‍മി നാര്‍സ്സോ 80 ലൈറ്റ്, ഹോണര്‍ എക്സ്9സി, ലാവ സ്റ്റോം ലൈറ്റ്, ഓപ്പോ റെനോ 14 സീരീസ് തുടങ്ങി അനേകം സ്മാര്‍ട്ട്‌ഫോണുകള്‍ ആമസോണ്‍ പ്രൈം ഡേ സെയിലില്‍ ഓഫര്‍ വിലയില്‍ ലഭ്യമാകും. സാംസങ് ഗാലക്സി എസ്24 അള്‍ട്ര, ഐഫോണ്‍ 15, വണ്‍പ്ലസ് 13എസ്, ഐക്യു നിയോ 10ആര്‍ തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും പ്രത്യേക വിലക്കിഴിവ് ലഭിക്കും.

എത്ര രൂപ വരെ ലാഭിക്കാം?

സ്‌മാര്‍ട്ട്‌ഫോണുകളിലും ആക്സസറികളും 40 ശതമാനം വരെ ഡിസ്‌കൗണ്ടാണ് പ്രൈം ഡേ സെയിലില്‍ ആമസോണിന്‍റെ വാഗ്‌ദാനം. ഇത് ലഭിക്കാന്‍ നിങ്ങളൊരു ആമസോണ്‍ പ്രൈം മെമ്പര്‍ ആകണമെന്നുമാത്രം. ഇതിന് പുറമെ ഇന്‍സ്റ്റന്‍റ് ബാങ്ക് ഡിസ്‌കൗണ്ടുകളും ലഭിക്കും. 60,000 രൂപ വരെ മൂല്യമുള്ള എക്‌സ്‌ചേഞ്ച് സൗകര്യവും, 24 മാസം വരെ നോ-കോസ്റ്റ് ഇഎംഐയും ആമസോണില്‍ നിന്ന് ലഭിക്കും.

സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് പുറമെ ലാപ്‌ടോപ്പ്, ടാബ്‌ലറ്റ്, ഹെഡ്‌ഫോണ്‍, സ്‌മാര്‍ട്ട്‌വാച്ച് തുടങ്ങിയവയ്ക്കും ആമസോണ്‍ പ്രൈം ഡേ സെയില്‍ 2025ല്‍ ഓഫറുകളുണ്ട്. ഗാലക്സി വാച്ച്6 ക്ലാസിക്, ലെനോവോ ടാബ് എം11 വിത്ത് പെന്‍, ഗാലക്സി ടാബ് എ9+, വണ്‍പ്ലസ് വാച്ച് 2ആര്‍, സോണി ഡബ്ല്യൂഎച്ച്-1000എക്സ്എം5, ഗാലക്സി ബഡ്‌സ് 3 പ്രോ, സോണി എച്ച്ടി-എസ്20ആര്‍, ജെബിഎല്‍ സിനിമ എസ്ബി271, ലെനോവോ ഐഡിയപാഡ് സ്ലിം 5, അസ്യൂസ് വിവോബുക്ക് 16 എന്നിവ മികച്ച ഡീലുകള്‍ ലഭിക്കുന്ന ഉപകരണങ്ങളാണ്. ആമസോണിന്‍റെ പ്രത്യേക വില്‍പന കാലയളവില്‍ ഓഫറുകള്‍ ലഭിക്കുന്ന കൂടുതല്‍ ഗാഡ്‌ജറ്റുകളുടെ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയാം. 

PREV
Read more Articles on
click me!

Recommended Stories

വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി, പുത്തന്‍ ചിപ്പ്; വണ്‍പ്ലസ് 15ആര്‍ ഫീച്ചറുകള്‍ അറിവായി
ആപ്പിളിനെ സംശയിച്ച് ഉപയോക്താക്കള്‍; പുതിയ ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ ആ ക്യാമറ ഫീച്ചറില്ല! സംഭവിച്ചത് ഇത്