ഫയർ ബോൾട്ടിന്‍റെ ആദ്യ സ്‍മാർട്ട്ഫോൺ ഓഗസ്റ്റ് 25-ന്; 20,000 രൂപയിൽ താഴെ വില പ്രതീക്ഷ

Published : Aug 04, 2026, 11:19 AM IST
Fire-Boltt Smartphone, Fire-Boltt, Bolt Smartphone, Fire-Boltt Phone, Bolt Evo 4G, Smartphone Launch, Android 16, Unisoc T7250, Flipkart, Tech News, India Launch, ഫയർ-ബോൾട്ട്, ബോൾട്ട് സ്‍മാർട്ട്ഫോൺ, ബോൾട്ട് ഇവോ 4ജി, സ്‍മാർട്ട്ഫോൺ ലോഞ്ച്, ആൻഡ്രോയിഡ് 16, യൂണിസോക് ടി7250, ഫ്ലിപ്കാർട്ട്, ടെക് വാർത്ത, ഗാഡ്ജറ്റ് വാർത്ത, ഇന്ത്യ ലോഞ്ച്

Synopsis

വെയറബിൾ ബ്രാൻഡായ ഫയർ-ബോൾട്ട്, 'ബോൾട്ട്' എന്ന പുതിയ ബ്രാൻഡിന് കീഴിൽ തങ്ങളുടെ ആദ്യ സ്മാർട്ട്ഫോൺ ഓഗസ്റ്റ് 25-ന് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 20,000 രൂപയിൽ താഴെ വില പ്രതീക്ഷിക്കുന്ന ഈ ഫോൺ ക്ലീൻ സോഫ്റ്റ്‌വെയർ അനുഭവത്തോടെ ഫ്ലിപ്കാർട്ടിൽ ലഭ്യമാകും. ബോൾട്ട് ഇവോ 4ജി എന്ന പേരിലായിരിക്കാം ആദ്യ മോഡൽ എത്തുകയെന്നാണ് സൂചന.

വെയറബിൾ ബ്രാൻഡായ ഫയർ-ബോൾട്ട് സ്‍മാർട്ട്ഫോൺ വിപണിയിലേക്കുള്ള പ്രവേശനത്തിന് ഒരുങ്ങുന്നു. കമ്പനിയുടെ പുതിയ ബോൾട്ട് ബ്രാൻഡിന് കീഴിലെ ആദ്യ സ്‍മാർട്ട്ഫോൺ ഇന്ത്യയിൽ ഓഗസ്റ്റ് 25-ന് അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. ലോഞ്ചിന് മുന്നോടിയായി ഫ്ലിപ്കാർട്ടിൽ സ്മാർട്ട്ഫോണിനായി പ്രത്യേക മൈക്രോസൈറ്റ് സജീവമായതോടെയാണ് ലോഞ്ച് തീയതിയും ഫോണിന്റെ ആദ്യ ഔദ്യോഗിക ചിത്രവും പുറത്തുവന്നത്.

ഓഗസ്റ്റ് 25-ന് അവതരണം

ഫ്ലിപ്‍കാർട്ടിലെ മൈക്രോസൈറ്റ് പ്രകാരം ഓഗസ്റ്റ് 25-ന് ഉച്ചയ്ക്ക് 12 മണിക്ക് ബോൾട്ടിന്റെ ആദ്യ സ്മാർട്ട്ഫോൺ അവതരിപ്പിക്കും. അനാവശ്യ ആപ്പുകളോ ബുദ്ധിമുട്ടുകളോ ഇല്ലാത്ത, ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ ക്ലീൻ സോഫ്റ്റ്‌വെയർ അനുഭവമായിരിക്കും ഫോണിന്റെ പ്രധാന സവിശേഷതയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഡിസൈൻ

മൈക്രോസൈറ്റിൽ നൽകിയിരിക്കുന്ന ചിത്രങ്ങൾ പ്രകാരം ഫോണിൽ സെൽഫി ക്യാമറയ്ക്കായി മധ്യഭാഗത്ത് ഹോൾ-പഞ്ച് കട്ടൗട്ട് നൽകിയിട്ടുണ്ട്. താഴത്തെ ബെസൽ മറ്റ് മൂന്ന് വശങ്ങളേക്കാൾ അല്പം കട്ടിയുള്ളതായും കാണാം. വലതുവശത്ത് പവർ ബട്ടണും വോളിയം കീകളും നൽകിയിരിക്കുന്ന ഫ്ലാറ്റ് ഫ്രെയിം ഡിസൈനാണ് ഫോണിനുള്ളത്. തവിട്ട് നിറത്തിലുള്ള ഫിനിഷോടെയാണ് ഫോൺ എത്തുന്നതെന്നും ചിത്രങ്ങൾ സൂചിപ്പിക്കുന്നു.

20,000 രൂപയിൽ താഴെ വില പ്രതീക്ഷ

ഫോണിന്റെ വിലയോ മറ്റ് സാങ്കേതിക സവിശേഷതകളോ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ, 20,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളിലാണ് ഫയർ-ബോൾട്ട് ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നാണ് മുൻ റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ എച്ച്.എം.ഡി, ലാവ, സാംസങ്, വൺപ്ലസ്, ഒപ്പോ, വിവോ തുടങ്ങിയ ബ്രാൻഡുകളുമായി നേരിട്ടുള്ള മത്സരമായിരിക്കും കമ്പനിക്ക് നേരിടേണ്ടിവരിക.

ഇവോ, ഏസ് സീരീസുകളും എത്തും

ഇവോ, ഏസ് സീരീസുകളിലായി 4ജി, 5ജി മോഡലുകൾ ഇന്ത്യൻ വിപണിയിലെത്തിക്കാനാണ് ഫയർ-ബോൾട്ടിന്റെ പദ്ധതി. എല്ലാ ഫോണുകളും ഇന്ത്യയിൽ തന്നെ നിർമിക്കുമെന്നും കമ്പനി നേരത്തെ അറിയിച്ചിരുന്നു.

ബോൾട്ട് ഇവോ 4ജി ആയേക്കും ആദ്യ മോഡൽ

ആദ്യ സ്മാർട്ട്ഫോൺ ബോൾട്ട് ഇവോ 4ജി എന്ന പേരിലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ ഫോൺ അടുത്തിടെ ഗീക്ക്ബെഞ്ച് ബെഞ്ച്മാർക്ക് പട്ടികയിലും പ്രത്യക്ഷപ്പെട്ടിരുന്നു. അവിടെയുള്ള വിവരങ്ങൾ പ്രകാരം യൂണിസോക് ടി7250 ചിപ്സെറ്റ്, 4 ജി.ബി റാം, ആൻഡ്രോയിഡ് 16 എന്നിവയാണ് ഫോണിൽ ഉണ്ടാകുക. ഗീക്ക്ബെഞ്ച് സിംഗിൾ-കോർ പരീക്ഷണത്തിൽ 440 പോയിന്റും മൾട്ടി-കോർ പരീക്ഷണത്തിൽ 1,470 പോയിന്റും ഫോൺ നേടിയതായും റിപ്പോർട്ടുണ്ട്.

എൻട്രി ലെവൽ ചിപ്സെറ്റ്

12 നാനോമീറ്റർ സാങ്കേതികവിദ്യയിൽ നിർമിച്ച എൻട്രി ലെവൽ പ്രോസസറാണ് യൂണിസോക് ടി7250. 1.82 ഗിഗാഹെർട്സ് വേഗതയുള്ള രണ്ട് കോറുകളും 1.61 ഗിഗാഹെർട്‍സ് വേഗതയുള്ള ആറ് കാര്യക്ഷമതാ കോറുകളും ഉൾപ്പെടുന്നതാണ് ഈ പ്രോസസർ. ഈ ചിപ്സെറ്റ് റിയൽമി പി4എക്സ്, ഒപ്പോ എ6സി, പോകോ സി81 പ്രോ, ഐടെൽ സെനോ 200 എന്നീ സ്‍മാർട്ട്ഫോണുകളിലും ഉപയോഗിക്കുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

സ്വാതന്ത്ര്യദിന ഓഫറുമായി വൺപ്ലസ്; ഫ്ലാഗ്ഷിപ്പ് ഫോണുകൾക്ക് വൻ വിലക്കുറവ്!
പോക്കോ എം8 പവർ: വമ്പൻ ബാറ്ററിയുമായി പുതിയ കരുത്തൻ ഇന്നെത്തും