ഫ്ലിപ്‍കാർട്ട് ഫ്രീഡം സെയിലിൽ നത്തിങ് ഫോണുകൾക്ക് വൻ ഓഫർ; ബാങ്ക് ഓഫറും എക്സ്ചേഞ്ച് ബോണസും

Published : Aug 07, 2026, 04:30 PM IST
Flipkart, Flipkart Freedom Sale, Flipkart Sale 2026, Nothing Phone 4B, Nothing Phone 4A, Nothing Phone 4A Pro, Nothing Phone Offers, Nothing Phone Discount, Smartphone Deals, Mobile Offers, Bank Offer, Exchange Bonus, Flipkart Offers, Tech News, Gadget News, Smartphone Sale, Nothing India, ഫ്ലിപ്കാർട്ട് ഫ്രീഡം സെയിൽ, നത്തിങ് ഫോൺ, നത്തിങ് ഫോൺ 4ബി, നത്തിങ് ഫോൺ 4എ, നത്തിങ് ഫോൺ 4എ പ്രോ, മൊബൈൽ ഓഫർ, ബാങ്ക് ഓഫർ, എക്സ്ചേഞ്ച് ബോണസ്, ടെക് ന്യൂസ്, സ്മാർട്ട്ഫോൺ ഓഫർ, വിലക്കിഴിവ്, ഗാഡ്ജറ്റ് വാർത്ത, മലയാളം ടെക്, ഫോൺ ഓഫറുകൾ

Synopsis

ഫ്ലിപ്‍കാർട്ട് ഫ്രീഡം സെയിലിനോടനുബന്ധിച്ച് നത്തിങ് സ്മാർട്ട്ഫോണുകൾക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചു. നത്തിങ് ഫോൺ (4എ), (4എ) പ്രോ, (4ബി) എന്നിവയ്ക്ക് ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ബോണസുമടക്കം 6,000 രൂപ വരെ ആനുകൂല്യം ലഭിക്കും. ഓഗസ്റ്റ് 7 മുതൽ ഈ ഓഫറുകൾ ഫ്ലിപ്‍‍കാർട്ടിൽ ലഭ്യമാകും.

ഫ്ലിപ്‍കാർട്ട് ഫ്രീഡം സെയിൽ ഓഗസ്റ്റ് എട്ട് മുതൽ ആരംഭിക്കാനിരിക്കെ, നത്തിങ് സ്‍മാർട്ട്ഫോണുകൾക്ക് ലഭിക്കുന്ന ഓഫറുകൾ കമ്പനി പ്രഖ്യാപിച്ചു. നത്തിങ് ഫോൺ (4എ), നത്തിങ് ഫോൺ (4എ) പ്രോ, ഏറ്റവും പുതിയ നത്തിങ് ഫോൺ (4ബി) എന്നിവയ്ക്ക് ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ബോണസും ഉൾപ്പെടെ 6,000 രൂപ വരെ ആനുകൂല്യം ലഭിക്കും. ഓഗസ്റ്റ് 7 മുതൽ തന്നെ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് ഓഫറുകൾ ലഭ്യമായിത്തുടങ്ങും.

നത്തിങ് ഫോൺ (4ബി)ക്ക് 3,000 രൂപ വരെ ബാങ്ക് ഓഫർ

നത്തിങ് ഫോൺ (4ബി) വാങ്ങുന്നവർക്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്ക് 3,000 രൂപ വരെ ബാങ്ക് ഡിസ്കൗണ്ട് ലഭിക്കും. ഒറ്റത്തവണ ക്രെഡിറ്റ് കാർഡ് പേയ്മെന്റ് നടത്തുന്നവർക്ക് 2,625 രൂപ വരെയാണ് ബാങ്ക് ഓഫർ. ഇതിനുപുറമെ 1,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ലഭിക്കും. ഇതോടെ നത്തിങ് ഫോൺ (4ബി)യുടെ പ്രാബല്യത്തിലുള്ള വില 30,999 രൂപയായി കുറയും.

നത്തിങ് ഫോൺ (4എ)യ്ക്ക് 5,000 രൂപ വരെ ആനുകൂല്യം

നത്തിങ് ഫോൺ (4എ)യ്ക്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ വഴി വാങ്ങുമ്പോൾ 4,000 രൂപ വരെ ബാങ്ക് ഡിസ്‍കൌണ്ട് ലഭിക്കും. കൂടാതെ 1,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും കമ്പനി നൽകുന്നുണ്ട്. ഒറ്റത്തവണ ക്രെഡിറ്റ് കാർഡ് പേയ്മെന്റ് നടത്തുന്നവർക്ക് 3,225 രൂപ വരെയാണ് ബാങ്ക് ഡിസ്‍കൌണ്ട്. എല്ലാ ഓഫറുകളും ഉൾപ്പെടെ ഫോണിന്റെ പ്രാബല്യത്തിലുള്ള വില 37,999 രൂപയായിരിക്കും.

നത്തിങ് ഫോൺ (4എ) പ്രോയ്ക്കും പ്രത്യേക ഓഫർ

നത്തിങ് ഫോൺ (4എ) പ്രോ വാങ്ങുന്നവർക്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകളിൽ 4,500 രൂപ വരെ ബാങ്ക് ഡിസ്കൗണ്ട് ലഭിക്കും. ഒറ്റത്തവണ ക്രെഡിറ്റ് കാർഡ് പേയ്മെന്റ് നടത്തുന്നവർക്ക് 3,750 രൂപ വരെ ബാങ്ക് ഓഫറും ലഭിക്കും. ഇതിനൊപ്പം 1,500 രൂപ വരെ എക്സ്ചേഞ്ച് ബോണസും ലഭിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് കൂടുതൽ ലാഭത്തോടെ ഫോൺ സ്വന്തമാക്കാൻ കഴിയും.

ഓഫറുകൾ ഓഗസ്റ്റ് 7 മുതൽ

നത്തിങ് ഫോൺ (4എ) സീരീസിനും നത്തിങ് ഫോൺ (4ബി)ക്കും പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകൾ ഓഗസ്റ്റ് 7 മുതൽ ഫ്ലിപ്കാർട്ടിൽ ലഭ്യമാകും. ഓഗസ്റ്റ് 16 വരെയാണ് ഈ പ്രത്യേക ഓഫറുകൾ തുടരുക. അതേസമയം, ഫ്ലിപ്‍കാർട്ട് ഫ്രീഡം സെയിൽ ഔദ്യോഗികമായി ഓഗസ്റ്റ് 8 മുതലാണ് ആരംഭിക്കുന്നത്. സ്‍മാർട്ട്ഫോണുകൾ, ടാബ്‍ലറ്റുകൾ, ലാപ്ടോപ്പുകൾ ഉൾപ്പെടെ വിവിധ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് ഈ സെയിലിൽ വൻ വിലക്കിഴിവുകളും ബാങ്ക് ഓഫറുകളും ലഭ്യമാകും.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യ വിടുമോ? ഊഹാപോഹങ്ങൾക്ക് വൺപ്ലസിന്‍റെ കിടിലൻ മറുപടി! നിർണായക വെളിപ്പെടുത്തൽ
ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ തുടങ്ങി! സാംസങ്ങ് മുതൽ ഷവോമി വരെ വമ്പൻ ഓഫറുകൾ