
ബെയ്‌ജിംഗ്: ഹോണർ എക്സ്70 സ്‍മാർട്ട്‌ഫോൺ ചൈനീസ് വിപണിയിൽ പുറത്തിറങ്ങി. 12 ജിബി വരെ റാമും പരമാവധി 512 ജിബി സ്റ്റോറേജും ഉള്ള സ്‌നാപ്ഡ്രാഗൺ 6 ജെൻ 4 ചിപ്‌സെറ്റാണ് ഹോണർ എക്സ്70-ന് കരുത്ത് പകരുന്നത്. നാല് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്. ഹോണർ എക്സ്70-ന്‍റെ അടിസ്ഥാന 8 ജിബി + 128 ജിബി മോഡലിന് സിഎൻവൈ 1,399 (ഏകദേശം 16,000 രൂപ) ആണ് വില . 8 ജിബി + 256 ജിബി, 12 ജിബി + 256 ജിബി, 12 ജിബി + 512 ജിബി റാം, സ്റ്റോറേജ് വേരിയന്‍റുകൾക്ക് യഥാക്രമം സിഎൻവൈ 1,599 (ഏകദേശം 19,000 രൂപ), സിഎൻവൈ 1,799 (ഏകദേശം 21,000 രൂപ), സിഎൻവൈ 1,999 (ഏകദേശം 24,000 രൂപ) എന്നിങ്ങനെയാണ് വില. ബാംബൂ ഗ്രീൻ, മൂൺ ഷാഡോ വൈറ്റ്, മാജിക് നൈറ്റ് ബ്ലാക്ക്, വെർമില്യൺ റെഡ് എന്നീ നിറങ്ങളിൽ ഇത് ലഭ്യമാണ്. നിലവിൽ ഇത് ചൈനയിൽ വിപണിയിൽ ലഭ്യമാണ്.
ഡ്യുവൽ സിം (നാനോ) ഹോണർ എക്സ്70 ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള മാജിക്ഓഎസ് 9.0-ൽ പ്രവർത്തിക്കുന്നു. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 6,000 നിറ്റ്‍സ് പീക്ക് ബ്രൈറ്റ്‌നസുമുള്ള 6.79-ഇഞ്ച് 1.5കെ (1,200x2,640 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയും ഈ ഹാൻഡ്‌സെറ്റിന്‍റെ സവിശേഷതയാണ്. ഹോണറിന്‍റെ ഒയാസിസ് ഐ പ്രൊട്ടക്ഷൻ സ്‌ക്രീനും 3,840 ഹെര്‍ട്സ് ഫ്രീക്വൻസി PWM ഡിമ്മിംഗ് നൽകുമെന്ന് കമ്പനി പറയുന്നു. ഡിസ്‌പ്ലേയിൽ അലുമിനോസിലിക്കേറ്റ് ഗ്ലാസ് സംരക്ഷണവും ലഭിക്കുന്നു. അഡ്രിനോ 810 ജിപിയു, 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജുമുള്ള സ്‌നാപ്ഡ്രാഗൺ 6 ജെൻ 4 ചിപ്‌സെറ്റിലാണ് ഫോൺ പ്രവർത്തിക്കുന്നത്.
ഹോണർ എക്സ്70-ന് f/1.88 അപ്പേർച്ചറും ഓഐഎസ് സപ്പോർട്ടും എഐ പിന്തുണയുമുള്ള 50-മെഗാപിക്സൽ പിൻ ക്യാമറയുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് f/2.0 അപ്പേർച്ചറുള്ള 8-മെഗാപിക്സൽ ക്യാമറയാണ് ഈ ഫോണിന് ലഭിക്കുന്നത്. ഹോണർ എക്സ്70-ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ബ്ലൂടൂത്ത് 5.2, ബീഡോ, ജിപിഎസ്, എജിപിഎസ്, ഗ്ലോനാസ്, ഗലീലിയോ, നാവിക്, എൻഎഫ്‌സി, ക്യുഇസെഡ്എസ്എസ്, യുഎസ്ബി ടൈപ്പ്-സി, വൈ-ഫൈ 6, ഒടിജി എന്നിവ ഉൾപ്പെടുന്നു.
ആംബിയന്റ് ലൈറ്റ് സെൻസർ, ആക്സിലറേഷൻ സെൻസർ, കോമ്പസ്, ഗ്രാവിറ്റി സെൻസർ, ഇൻഫ്രാറെഡ് സെൻസർ, ഫിംഗർപ്രിന്റ് സെൻസർ, ഗൈറോസ്കോപ്പ്, പ്രോക്സിമിറ്റി ലൈറ്റ് സെൻസർ എന്നിവ ഓൺബോർഡിലെ സെൻസറുകളിൽ ഉൾപ്പെടുന്നു. ഈ ഫോൺ 2D മുഖം തിരിച്ചറിയൽ ഫീച്ചറിനെ പിന്തുണയ്ക്കുന്നു. പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി ഫോൺ ഐപി66 + ഐപി68 + ഐപി69 സർട്ടിഫിക്കേഷനുകൾ പാലിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ദീർഘനേരം വെള്ളത്തിൽ മുങ്ങിപ്പോകൽ, ഉയർന്ന താപനിലയിലുള്ള ചൂടുവെള്ളം, ഉയർന്ന മർദ്ദത്തിലുള്ള വാട്ടർ സ്പ്രേ, ഉപ്പ് സ്പ്രേ തുടങ്ങിയവയെ പ്രതിരോധിക്കാൻ എക്സ്70-ന് കഴിയുമെന്ന് ഹോണർ അവകാശപ്പെടുന്നു.
ഹിസ്റ്റൺ 7.3 ശബ്‍ദത്തോടുകൂടിയ ഡ്യുവൽ സ്റ്റീരിയോ സ്‍പീക്കറുകളും ഫോണിന്‍റെ സവിശേഷതയാണ്. 80 വാട്സ് വയർഡ് ചാർജിംഗ് പിന്തുണയുള്ള 8,300 എംഎഎച്ച് ലിഥിയം-അയൺ പോളിമർ ബാറ്ററിയാണ് ഹോണർ എക്സ്70-ൽ ഉള്ളത്. ഫോണിന്റെ 512 ജിബി സ്റ്റോറേജ് പതിപ്പ് 80 വാട്സ് വരെ വയർലെസ് ഫാസ്റ്റ് ചാർജിംഗും വയർലെസ് റിവേഴ്‌സ് ചാർജിംഗും പിന്തുണയ്ക്കുന്നു. ഒറ്റ ചാർജിൽ 15.6 മണിക്കൂർ വരെ തുടർച്ചയായ നാവിഗേഷൻ സമയം വാഗ്ദാനം ചെയ്യുന്ന ബാറ്ററിയാണിത്. ഈ ഫോണിന് ഏകദേശം 161.9x76.1x7.96mm അളവും 193 ഗ്രാം ഭാരവും ഉണ്ട്.