IPhone Price Cut : പ്രിയപ്പെട്ട ഐഫോൺ സ്വന്തമാക്കാം കുറഞ്ഞ വിലയില്‍; വന്‍ ഓഫര്‍

Published : Jun 27, 2022, 08:55 AM IST
IPhone Price Cut : പ്രിയപ്പെട്ട ഐഫോൺ സ്വന്തമാക്കാം കുറഞ്ഞ വിലയില്‍; വന്‍ ഓഫര്‍

Synopsis

ഐഫോൺ 13 മിനിയുടെ 128 ജിബി വേരിയന്റ് ഏഴ് ശതമാനം വില കിഴിവിൽ ലഭ്യമാണ്. ഫ്ലിപ്കാർട്ടിൽ ഇതിന്റെ വില 64,999 രൂപയാണ്.

വ്യത്യസ്ത സ്റ്റോറേജുകളിലും കളർ വേരിയന്റുകളിലും വ്യത്യസ്ത വലിപ്പത്തിലും ഇപ്പോൾ ആപ്പിൾ ഐഫോണുകൾ  ലഭ്യമാണ്. പ്രോ മാക്സ് മുതൽ മിനി വരെ ഉപയോക്താക്കൾക്ക് അനുയോജ്യമായത് തെരഞ്ഞെടുക്കാനവസരമുണ്ട്. ഐഫോൺ 13 മിനി അല്ലെങ്കിൽ ഐഫോൺ 12 മിനി ആണ് തെരഞ്ഞെടുക്കുന്നത് എങ്കിൽ പെട്ടെന്ന് തന്നെ ഉപയോക്താവിന് ലഭ്യമാക്കും. ഐഫോൺ 13 മിനി, ഐഫോൺ 12 മിനി എന്നിവയിൽ മികച്ച  ഓഫറുകളാണ് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്. കൈയ്യിൽ കാശില്ല ഐഫോൺ SE 2020 മോഡൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ നിരവധി ഓഫറുകളാണ് ഉള്ളത്. 

ഐഫോൺ 13 മിനിയുടെ 128 ജിബി വേരിയന്റ് ഏഴ് ശതമാനം വില കിഴിവിൽ ലഭ്യമാണ്. ഫ്ലിപ്കാർട്ടിൽ ഇതിന്റെ വില 64,999 രൂപയാണ്.  സുരക്ഷിത പാക്കേജിംഗ് ഫീസായി 29 രൂപ കൂടി നൽകണമെന്ന് മാത്രം. ഫോണിനൊപ്പം ഉപയോക്താക്കൾക്ക് ലഭിക്കാവുന്ന ബാങ്ക് ഓഫറുകളും ഉപയോ​ഗിക്കാം. എസ്ബിഐ ക്രെഡിറ്റ് കാർഡുകളിൽ 10 ശതമാനം വരെ കിഴിവ് ലഭിക്കും.  എസ്ബിഐ ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്ക് 10 ശതമാനം കിഴിവ് ലഭിക്കും. ആക്സിസ് ബാങ്ക് കാർഡിൽ അ‍ഞ്ചു ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഫ്ലിപ്പ്കാർട്ട് പേ ലേറ്റർ വഴിയുള്ള ആദ്യ ഇടപാടിന് 100 രൂപയാണ് കിഴിവ്.  ബൈജുസിന്റെ  തത്സമയ ക്ലാസുകളും, മൂന്ന് മാസത്തേക്ക് ​ഗാന പ്ലസ് സബ്‌സ്‌ക്രിപ്‌ഷൻ,  സൗജന്യമായി ഹോട്ട്സ്റ്റാറും ഓഫറിലുൾപ്പെടുന്നു. കൈമാറ്റം ചെയ്യാൻ നിങ്ങൾക്ക് പഴയ ഫോൺ ഉണ്ടെങ്കിൽ ഐഫോൺ 12 മിനിയുടെ വില ഇനിയും കുറയ്ക്കാം.എക്‌സ്‌ചേഞ്ച് ഓഫറിനൊപ്പം വാങ്ങുകയാണെങ്കിൽ 12,500 രൂപയാകും. 

ഫ്ലിപ്കാർട്ടിലെ  ആപ്പിൾ ഐഫോൺ ഓഫറുകൾ സ്വന്തമാക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

1: ഫ്ലിപ്പ്കാർട്ടിൽ പോയി ഐഫോൺ 13 മിനി, ഐഫോൺ 12 മിനി അല്ലെങ്കിൽ ഐഫോൺ SE 2020 പോലുള്ള ആപ്പിൾ ഐഫോൺ മോഡലിനായി തിരയുക.

2: കിഴിവ്, എക്സ്ചേഞ്ച്, ബാങ്ക് ഓഫറുകൾ എന്നിവ നോക്കുക.

3:നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഐഫോണിന്റെ വലിപ്പവും നിറവും തിരഞ്ഞെടുക്കുക.

4:എക്‌സ്‌ചേഞ്ച് ഓഫറിലൂടെ ഐഫോൺ സ്വന്തമാക്കാൻ 'Buy with Exchange' എന്നതിൽ ക്ലിക്ക് ചെയ്യുക.

‌5:പേയ്മെന്റ് നടത്തി ഓർഡർ നൽകുക. ഓഫർ നൽകുന്ന കാർഡ് നിങ്ങളുടെ പക്കലുണ്ടെങ്കിൽ നിങ്ങൾക്ക് ബാങ്ക് ഓഫർ നേടാനും കഴിയും. കൂടാതെ സുരക്ഷിത പാക്കേജിംഗ് ഫീസായി 29 രൂപ അധികമായി നൽകേണ്ടിവരും.
 

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി