ആമസോണിൽ 50000 രൂപയിൽ താഴെ വിലയിൽ ഐഫോൺ 15; വാങ്ങുന്നത് ലാഭകരമോ?

Published : Oct 19, 2025, 04:11 PM IST
iphone 15 price drop

Synopsis

ആമസോണിൽ ഇപ്പോൾ 50,000 രൂപയിൽ താഴെ വിലയിൽ ഐഫോൺ 15 ലഭ്യമാണ്. ഐഫോണിനെ സംബന്ധിച്ച് ഇത് വൻ വിലക്കിഴിവാണ്. എന്നാല്‍ ഐഫോണ്‍ 17 ഉം പുറത്തിറങ്ങിയ സ്ഥിതിക്ക് ഐഫോണ്‍ 15 വാങ്ങുന്നത് ലാഭകരമോ? 

തിരുവനന്തപുരം: ദീപാവലി പോലെയുള്ള ഉത്സവ വില്‍പന സീസണില്‍ ഐഫോൺ വാങ്ങാനാഗ്രഹിക്കുന്ന അനവധി പേരുണ്ടാകും. ആമസോണിൽ ഇപ്പോൾ 50,000 രൂപയിൽ താഴെ വിലയിൽ ഐഫോൺ 15 ലഭ്യമാണ്. ഐഫോണിനെ സംബന്ധിച്ച് ഇത് വൻ വിലക്കിഴിവാണ്. അതിനാല്‍ ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു മികച്ച അവസരമാകുന്നു. എന്നാൽ ഐഫോണ്‍ 17 സീരീസും പുറത്തിറങ്ങിയ സ്ഥിതിക്ക് ഐഫോണ്‍ 15 ഇപ്പോള്‍ വാങ്ങുന്നത് ലാഭകരമോ? ഈ വിലയിൽ ഐഫോൺ വാങ്ങാൻ രണ്ട് കാരണങ്ങളും ഒഴിവാക്കാൻ മൂന്ന് കാരണങ്ങളും അറിയാം.

ഐഫോണ്‍ 15 വാങ്ങാനുള്ള രണ്ട് കാരണങ്ങൾ

1. 50,000 രൂപയിൽ താഴെ വിലക്കുറവ്

ഐഫോൺ 15 ഇപ്പോൾ ആമസോണിൽ ഏകദേശം 49,999 രൂപയ്ക്ക് ലഭ്യമാണ്. ഇത് സമീപകാലത്ത് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഐഫോൺ ഓഫറായി മാറുന്നു. കഴിഞ്ഞ വർഷം 79,000 രൂപയ്ക്ക് മുകളിൽ ലോഞ്ച് ചെയ്‌ത ഈ ഈ ഫോണിനെ സംബന്ധിച്ച് ഇതൊരു പ്രധാന കിഴിവാണ്. 50,000 രൂപ കടക്കാതെ തന്നെ ഐഫോൺ അനുഭവം ആഗ്രഹിക്കുന്നവർക്ക് ഈ ഡീൽ ശരിക്കും ആകർഷകമാണ്.

2. പ്രീമിയം പ്രകടനവും ക്യാമറയും

ആപ്പിളിന്‍റെ എ16 ബയോണിക് ചിപ്പിനൊപ്പമാണ് ഐഫോൺ 15 പാക് ചെയ്‌തിരിക്കുന്നത്. ഐഫോൺ 14 പ്രോയിൽ ഉപയോഗിച്ചിരിക്കുന്ന അതേ പ്രോസസർ ആണിത്. 48 എംപി പ്രധാന ക്യാമറ, യുഎസ്‍ബി-സി പോർട്ട്, ഡൈനാമിക് ഐലൻഡ് ഡിസ്പ്ലേ, തുടർച്ചയായ വർഷങ്ങളിൽ ഒഐഎസ് അപ്‌ഡേറ്റുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഇത് ദൈനംദിന ഉപയോഗത്തിന് ശക്തമായ ഡിവൈസാക്കി ഐഫോൺ 15-നെ മാറ്റുന്നു.

ഐഫോണ്‍ 15 വാങ്ങാതിരിക്കാനുള്ള മൂന്ന് കാരണങ്ങൾ

1. പുതിയ ഐഫോണുകൾക്ക് കൂടുതൽ മൂല്യം

ഐഫോൺ 15-ൽ മാത്രമല്ല ഐഫോൺ 16 സീരീസിലും ഇതിനകം തന്നെ വിലക്കുറവ് കാണുന്നുണ്ട്. കൂടാതെ തിളക്കമുള്ള ഡിസ്‌പ്ലേകൾ, മികച്ച ബാറ്ററി കാര്യക്ഷമത, മെച്ചപ്പെട്ട ചിപ്‌സെറ്റുകൾ തുടങ്ങിയ അപ്‌ഗ്രേഡ് ചെയ്‌ത സവിശേഷതകൾ ഐഫോൺ 16 വാഗ്‍ദാനം ചെയ്യുന്നു. ഐഫോൺ 17 ലൈനപ്പ് കൂടി പുറത്തിറങ്ങിയതോടെ, കൂടുതൽ കാലം പ്രസക്തമായി തുടരുന്ന പുതിയ ഹാർഡ്‌വെയറിനായി അൽപ്പം കൂടുതൽ പണം ചെലവഴിക്കുന്നതാണ് ബുദ്ധി.

2. ആപ്പിള്‍ ഇന്‍റലിജൻസ് സവിശേഷതകൾ ലഭിക്കുന്നില്ല

ആപ്പിളിന്‍റെ എഐ അധിഷ്‌ഠിത സിസ്റ്റമായ ആപ്പിൾ ഇന്‍റലിജൻസ്, പഴയ എ16 ചിപ്പ് കാരണം ഐഫോൺ 15-ൽ ലഭിക്കുന്നില്ല. പുതിയ ഐഫോണുകളിൽ എക്‌സ്‌ക്ലൂസീവ് ജനറേറ്റീവ് എഐ ടൂളുകളും മികച്ച സിരി കഴിവുകളും ലഭിക്കുന്നു. അതുകൊണ്ടുതന്ന വിലക്കിഴിവ് ഉണ്ടെങ്കിലും ഐഫോൺ 15-നെ അൽപ്പം പഴക്കം ചെന്നതായി തോന്നിപ്പിക്കുന്നു.

3. തലമുറകൾ പിന്നിലേക്ക്

2025 അവസാനത്തോടെ ഒരു ഐഫോൺ 15 വാങ്ങുക എന്നതുകൊണ്ട് അർഥമാക്കുന്നത് നിങ്ങൾ ഇതിനകം ഒന്നോ രണ്ടോ തലമുറ പിന്നിലാണ് എന്നാണ്. ആപ്പിൾ തുടർ വർഷങ്ങളിലും അപ്‌ഡേറ്റുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ടെങ്കിലും പ്രകടനം, റീസെയിൽ വാല്യു, സോഫ്റ്റ്‌വെയർ അനുയോജ്യത തുടങ്ങിയവയുടെ കാര്യത്തിൽ ഐഫോൺ 16 അല്ലെങ്കിൽ 17 കൂടുതൽ കാലം നിലനിൽക്കും. നിങ്ങളുടെ ഫോൺ വർഷങ്ങളോളം സൂക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ വിലയേക്കാൾ ഇക്കാര്യങ്ങൾ പ്രധാനമാണ്.

 

PREV
Read more Articles on
click me!

Recommended Stories

അതൊരു തകരാറൊന്നുമല്ല; പുത്തന്‍ ഐഫോണിൽ മിന്നിമറയുന്ന പച്ച, ഓറഞ്ച് ഡോട്ടുകളുടെ രഹസ്യം
പവര്‍ ബാങ്കുകളിലെ ഈ സൂചനകള്‍ അവഗണിക്കരുത്, തകരാറുണ്ടോ എന്ന് പരിശോധിക്കാം