ഐഫോണ്‍ 17 പ്രോ ലുക്കില്‍ പുത്തനാകും; ക്യാമറ ഡിസൈനിലും ആപ്പിള്‍ ലോഗോ പൊസിഷനിലും മാറ്റം- റിപ്പോര്‍ട്ട്

Published : Jul 01, 2025, 02:14 PM IST
iPhone Box

Synopsis

റീയര്‍ ക്യാമറ ലേഔട്ടില്‍ മാറ്റം വരുത്തുന്നതിനാല്‍ ഐഫോണ്‍ 17 പ്രോയില്‍ ലോഗോ സ്ഥാനത്തിന് മാറ്റം വരുമെന്നാണ് സൂചന

കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ഐഫോണ്‍ 17 സീരീസിനെ കുറിച്ചുള്ള ആകാംക്ഷകള്‍ മുറുകുകയാണ്. ഇതിനിടെ ഐഫോണ്‍ 17 പ്രോയുടെ ചില ഡിസൈന്‍ മാറ്റങ്ങള്‍ ലീക്കായി. മുന്‍ഗാമിയായ ഐഫോണ്‍ 16 പ്രോയുമായി താരതമ്യം ചെയ്യുമ്പോള്‍, ആപ്പിള്‍ ലോഗോ പതിപ്പിച്ചിരിക്കുന്ന ഇടത്തിന് മാറ്റവും പുത്തന്‍ ക്യാമറ ഡിസൈനും ഐഫോണ്‍ 17 പ്രോയ്ക്ക് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

റീയര്‍ ക്യാമറ ലേഔട്ടില്‍ മാറ്റം വരുത്തുന്നതിനാല്‍ ഐഫോണ്‍ 17 പ്രോയുടെ പിന്‍ഭാഗത്ത് ആപ്പിള്‍ ലോഗോ പതിപ്പിക്കുന്ന സ്ഥലത്തില്‍ മാറ്റമുണ്ടാകും എന്ന് ലീക്കുകള്‍ സൂചിപ്പിക്കുന്നു. ഫോണിന്‍റെ നീളം വച്ച് കണക്കാക്കിയാല്‍ മധ്യഭാഗത്തല്ല, രണ്ടാംപകുതിയിലാവും ആപ്പിളിന്‍റെ ഐക്കോണിക് ലോഗോ വരിക എന്നാണ് വിവരം. ഇതിന് മുമ്പ് 2019ലാണ് ഐഫോണ്‍ 11 സീരീസിലൂടെ ലോഗോ പൊസിഷനില്‍ ആപ്പിള്‍ മാറ്റം വരുത്തിയത്. അന്ന് മുതല്‍ ഐഫോണുകളുടെ പിന്‍ഭാഗത്ത് കൃത്യം മധ്യത്തിലായിരുന്നു ആപ്പിള്‍ ലോഗോയുണ്ടായിരുന്നത്. ഐഫോണ്‍ 17 പ്രോയില്‍ ലോഗോ പൊസിഷനില്‍ മാറ്റമുണ്ടാകുമെന്ന് ഒരു ആപ്പിള്‍ ഇന്‍സൈഡറെ ഉദ്ദരിച്ച് 9t05Mac റിപ്പോര്‍ട്ട് ചെയ്യുന്നു. റീയര്‍ ക്യാമറ മൊഡ്യൂള്‍ ഫോണിന്‍റെ പുറകുവശത്തായി മുകള്‍പാതിയില്‍ നിറഞ്ഞുനില്‍ക്കുന്ന രീതിയിലായിരിക്കും എന്നും ലീക്കില്‍ പറയുന്നു. എന്നാല്‍ ഈ രണ്ട് മാറ്റങ്ങളും ആപ്പിള്‍ സ്ഥിരീകരിച്ചിട്ടില്ല.

വരാനിരിക്കുന്ന ഐഫോണ്‍ 17 സീരീസില്‍ നാല് ഫോണ്‍ മോഡലുകളാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ 17, പുത്തന്‍ സ്ലിം മോഡലായ ഐഫോണ്‍ 17 എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ് എന്നിവയാണിവ. സെപ്റ്റംബര്‍ മാസത്തിലാവും ഐഫോണ്‍ 17 സീരീസ് ആപ്പിള്‍ അവതരിപ്പിക്കുക. ചൂടിനെ പ്രതിരോധിക്കാനായി 'വേപ്പര്‍ ചേമ്പര്‍' കൂളിംഗ് സംവിധാനം ഐഫോണ്‍ 17 പ്രോയില്‍ വരുമെന്നും സൂചനയുണ്ട്.

PREV
Read more Articles on
click me!

Recommended Stories

2026ല്‍ ഞെട്ടിക്കാന്‍ ആപ്പിള്‍; ഐഫോണ്‍ ഫോള്‍ഡ് അടക്കം ആറ് വമ്പന്‍ ഗാഡ്‌ജറ്റുകള്‍ വരും
ക്യാമറ ഡിഎസ്എല്‍ആര്‍ ലെവലാകും? ഐഫോണ്‍ 18 പ്രോ ലീക്കുകള്‍ വന്നുതുടങ്ങി