ഐഫോണ്‍ 17ഇയ്‌ക്ക് എത്ര രൂപയാകും? ലോഞ്ചിന് മുമ്പ് സകല വിവരങ്ങളും ചോര്‍ന്നു, ക്യാമറയില്‍ ആ നിരാശ തുടരും

Published : Feb 14, 2026, 11:04 AM IST
iPhone-16e

Synopsis

ബജറ്റ്-ഫ്രണ്ട്‌ലി സ്‌മാര്‍ട്ട്‌ഫോണായ ഐഫോണ്‍ 17ഇയുടെ സവിശേഷതകള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നു. 6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേ, എ19 ചിപ്പ്, 48-മെഗാപിക്സൽ പിൻ ക്യാമറ എന്നിവ ഇതിലുണ്ടാകുമെന്നാണ് പ്രതീക്ഷ. 

കാലിഫോര്‍ണിയ: ഐഫോണ്‍ 17ഇ (iPhone 17e) ബജറ്റ്-ഫ്രണ്ട്‌ലി സ്‌മാര്‍ട്ട്‌ഫോണ്‍ വരും ആഴ്‌ച പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ലോഞ്ചിന് മുന്നോടിയായി ഐഫോണ്‍ 17ഇയുടെ സവിശേഷതകള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുകയാണ്. ഐഫോണ്‍ 17ഇയുടെ ഡിസ്‌പ്ലെ, ചിപ്, ക്യാമറ, ചാര്‍ജിംഗ്, ക്യാമറ വിവരങ്ങളും വിലയും ആപ്പിള്‍ ഹബ് പുറത്തുവിട്ട റെന്‍ഡര്‍ വിവരങ്ങളിലുണ്ട്.

ഐഫോണ്‍ 17ഇ സവിശേഷതകള്‍

ഐഫോണ്‍ 17ഇ 60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലെ സഹിതമാണ് വിപണിയിലെത്തുക എന്നാണ് ആപ്പിള്‍ ഹബിന്‍റെ എക്‌സ് പോസ്റ്റ്. ഈ ഫോണില്‍ ഡൈനാമിക് ഐലന്‍ഡ് ഉണ്ടാകുമെന്നും പറയപ്പെടുന്നു. ഐഫോണ്‍ 15ന് സമാനമായ ഡിസൈനായിരിക്കും ഐഫോണ്‍ 17ഇയിലുണ്ടാവുക എന്നതാണ് മറ്റൊരു ആകാംക്ഷ നിറഞ്ഞ അപ്‌ഡേറ്റ്. ആപ്പിളിന്‍റെ കരുത്തുള്ള എ19 ചിപ്പില്‍ വരാനിരിക്കുന്ന ഐഫോണ്‍ 17ഇ 48-മെഗാപിക്‌സല്‍ ഫ്യൂഷന്‍ ക്യാമറയായിരിക്കും പിന്‍ഭാഗത്ത് ഉള്‍പ്പെടുത്തുക എന്നാണ് സൂചന. സിംഗിള്‍ ക്യാമറയില്‍ നിന്നൊരു മാറ്റം ഐഫോണ്‍ 17ഇയില്‍ പ്രതീക്ഷിക്കേണ്ടതില്ല എന്ന് സൂചിപ്പിക്കുന്നതാണ് ഈ വിവരം.

ഐഫോണ്‍ 17ഇ വിലയും ചോര്‍ന്നു

മാഗ്‌സേഫ് ചാര്‍ജിംഗ് സംവിധാനം ഐഫോണ്‍ 17ഇയിലുണ്ടാകും എന്ന വാര്‍ത്ത ആപ്പിള്‍ പ്രേമികളെ ആവേശഭരിതരാക്കും. ആപ്പിളിന്‍റെ സ്വന്തം C1X മോഡം ആയിരിക്കും ഐഫോണ്‍ 17യുടെ മറ്റൊരു കരുത്ത്. കറുപ്പ്, വെളുപ്പ്, പര്‍പ്പിള്‍ എന്നീ മൂന്ന് നിറങ്ങളിലാണ് ഐഫോണ്‍ 17ഇ വിപണിയിലെത്തുക എന്നും പറയപ്പെടുന്നു. ഐഫോണ്‍ 17ഇ സ്‌മാര്‍ട്ട്‌ഫോണിന്‍റെ വിലയും പുറത്തായ വിവരങ്ങളിലുണ്ട്. ഐഫോണ്‍ 17ഇയ്‌ക്ക് അമേരിക്കയില്‍ 599 ഡോളറായിരിക്കും (54,242) ആരംഭ വില എന്നാണ് ആപ്പിള്‍ ഹബ് പറയുന്നത്. ഇന്ത്യയില്‍ ഐഫോണ്‍ 17ഇയ്‌ക്ക് എത്ര രൂപയാകും എന്ന് ഇപ്പോഴും വ്യക്തമല്ല.

PREV
Read more Articles on
click me!

Recommended Stories

നിറങ്ങളിലും ഞെട്ടിക്കാന്‍ സാംസങ് ഗാലക്‌സി എസ്26 ശ്രേണി സ്‌മാര്‍ട്ട്‌ഫോണുകള്‍; ചിത്രങ്ങള്‍ ലീക്കായി
ആപ്പിൾ വാലന്‍റൈൻസ് ഡേ സെയിൽ തുടങ്ങി; ഐഫോൺ 17 സീരീസിന് വന്‍ വിലക്കുറവ്