ഇന്ത്യയിൽ ഐഫോൺ 18 പ്രോ സീരീസ് വരുന്നു: ഡിസൈൻ, ഫീച്ചറുകൾ, ലോഞ്ച് വിവരങ്ങൾ പുറത്ത്

Published : Apr 07, 2026, 09:21 PM IST
iPhone Box

Synopsis

2026-ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഐഫോൺ 18 പ്രോ, 18 പ്രോ മാക്‌സ് മോഡലുകളിൽ കാര്യമായ മാറ്റങ്ങൾ വരുന്നു. ചെറുതാക്കിയ ഡൈനാമിക് ഐലൻഡ്, പുതിയ എ20 പ്രോ ചിപ്‌സെറ്റ്, മെച്ചപ്പെടുത്തിയ ക്യാമറ, പുതിയ സിരി എന്നിവ പ്രധാന ആകർഷണങ്ങളാകും. ഡിസൈനിലും കളർ ഓപ്ഷനുകളിലും പുതുമകളും പ്രതീക്ഷിക്കാം.

ദില്ലി: ആപ്പിൾ തങ്ങളുടെ അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് സ്‍മാർട്ട്ഫോണുകളായ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ് മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. 2026 സെപ്റ്റംബറിൽ നടക്കുന്ന വാർഷിക പരിപാടിയിൽ ഈ ഫോണുകൾ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ, ഒരു ഫോൾഡബിൾ ഐഫോൺ മോഡലും കമ്പനി പരിഗണിക്കുന്നതായി സൂചനയുണ്ട്.

ഐഫോൺ 18 പ്രോ സീരീസില്‍ എന്തൊക്കെയുണ്ടാകും? 

കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി പുറത്ത് വരുന്ന അഭ്യൂഹങ്ങൾ പ്രകാരം, ഐഫോൺ 18 പ്രോ സീരീസിൽ ചില ശ്രദ്ധേയമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ആപ്പിൾ അടുത്തിടെ തങ്ങളുടെ 50-ാം വാർഷികം ആഘോഷിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഈ മോഡലുകളിൽ പ്രത്യേക പുതുമകൾ ഉൾപ്പെടുത്താൻ സാധ്യത കൂടുതലാണ്. ഡിസൈൻ മേഖലയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ലെങ്കിലും, കളർ ഓപ്ഷനുകളിൽ പുതുമ ഉണ്ടാകും. മുൻ മോഡലുകളിലെ ഡ്യുവൽ ടോൺ ഡിസൈൻ ഒഴിവാക്കി സിംഗിൾ ടോൺ ഫിനിഷിലേക്ക് മാറും. കോസ്‍മിക് ഓറഞ്ചിന് പകരം ഡീപ്പ് റെഡ് അല്ലെങ്കിൽ ബർഗണ്ടി നിറം അവതരിപ്പിക്കാനാണ് സാധ്യത. ബ്ലാക്ക് വേരിയന്‍റ് ഇത്തവണ ഉണ്ടായിരിക്കില്ല എന്നാണ് റിപ്പോർട്ടുകൾ.

ഡിസ്പ്ലേയിൽ ഡൈനാമിക്ക് ഐലൻഡ് ഏകദേശം 35 ശതമാനം വരെ ചെറുതാകുമെന്നാണ് വിവരം. ഫേസ് ഐഡി സാങ്കേതികവിദ്യയിലെ ഫ്ലുഡ് ഇല്യുമിനേറ്റർ സ്ക്രീനിന് കീഴിലേക്ക് മാറ്റുന്നതിലൂടെയാണ് കമ്പനി ഇത് സാധ്യമാക്കുന്നത്. ഐഫോൺ 18 പ്രോയിൽ 6.3 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയും പ്രോ മാക്‌സ് മോഡലിൽ 6.9 ഇഞ്ച് ഓഎൽഇഡി പാനലും തുടരും. 120 ഹെര്‍ട്‌സ് പ്രൊമോഷൻ സപ്പോർട്ടും ഇരുവർക്കും ലഭിക്കും.

പെർഫോമൻസിൽ, പുതിയ എ20 പ്രോ ചിപ്‌സെറ്റ് ഉപയോഗിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 2nm സാങ്കേതികവിദ്യയിൽ നിർമ്മിക്കുന്ന ഈ ചിപ് കൂടുതൽ വേഗതയും ഊർജ്ജക്ഷമതയും നൽകും. പ്രോ മാക്സ് മോഡലിൽ 5,100 മുതൽ 5,200 എംഎഎച്ച് വരെ ശേഷിയുള്ള വലിയ ബാറ്ററി ഉണ്ടായേക്കും. ക്യാമറയിൽ 48എംപി ട്രിപ്പിൾ ക്യാമറ സംവിധാനം തുടരും. എന്നാൽ വേരിയബിൾ അപ്രേച്ചർ പോലുള്ള പുതിയ സവിശേഷതകൾ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. കുറഞ്ഞ വെളിച്ചത്തിൽ മികച്ച ഫോട്ടോകൾ എടുക്കാൻ പുതിയ സെൻസർ സാങ്കേതികവിദ്യയും ഉപയോഗിക്കും.

സോഫ്റ്റ്‍വെയർ വിഭാഗത്തിൽ ഐഒഎസ് 27-നൊപ്പം പുതിയ സിരി അവതരിപ്പിക്കാനാണ് ആപ്പിൾ പദ്ധതിയിടുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇത് ഗൂഗിളിന്‍റെ ജെമിനി മോഡലുകൾ ഉപയോഗിച്ച് കൂടുതൽ സ്‍മാർട്ടായി പ്രവർത്തിക്കും എന്നാണ് റിപ്പോർട്ട്. അതേസമയം, ഈ പുതിയ ഫോണിന്‍റെ വില സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. എങ്കിലും, മുൻ മോഡലുകളുടെ വിലയോട് സാമ്യമുള്ള വിലയാണ് പ്രതീക്ഷിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി സാംസങ് ഗാലക്‌സി എസ്26 എഫ്ഇ വിശദാംശങ്ങൾ ചോർന്നു
സാംസങ് മെസേജ് ആപ്പ് അവസാനിപ്പിക്കുന്നു, പുതിയ നിർദ്ദേശം ഇങ്ങനെ