ഐഫോൺ 18 പ്രോ: ആപ്പിളിന്‍റെ അടുത്ത വിപ്ലവമോ?

Published : Aug 20, 2026, 11:46 AM IST
Apple Phone 18 Pro, iPhone 18 Pro Max Leaks Hint At MASSIVE Camera And Battery Upgrades

Synopsis

സെപ്റ്റംബറിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ആപ്പിളിന്റെ ഐഫോൺ 18 പ്രോ സീരീസിൽ വലിയ മാറ്റങ്ങൾ വരുന്നു. മെച്ചപ്പെട്ട ബാറ്ററി, 2 നാനോമീറ്റർ എ20 പ്രോ ചിപ്പ്, വേരിയബിൾ അപ്പേർച്ചർ ക്യാമറ, പുതിയ എൽടിപിഒ പ്ലസ് ഡിസ്‌പ്ലേ എന്നിവ പ്രധാന ആകർഷണങ്ങളാകും.

പ്പിളിന്റെ അടുത്ത തലമുറ ഐഫോൺ സീരീസ് സെപ്റ്റംബറിൽ അവതരിപ്പിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകൾക്കൊപ്പം കമ്പനിയുടെ ആദ്യ ഫോൾഡബിൾ ഐഫോണും വിപണിയിലെത്തിയേക്കും. സെപ്റ്റംബർ 9ന് പുതിയ ഐഫോണുകളുടെ അവതരണം നടന്നേക്കുമെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും ആപ്പിൾ ഇതുവരെ ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ ഐഫോൺ 17 പ്രോ സീരീസിൽ തന്നെ ബാറ്ററി, പ്രകടനം തുടങ്ങിയ മേഖലകളിൽ ആപ്പിൾ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. എന്നാൽ പുതിയ മോഡലിൽ അതിലും ശ്രദ്ധേയമായ അപ്‌ഗ്രേഡുകൾ പ്രതീക്ഷിക്കാം.

ബാറ്ററിയിൽ വലിയ മാറ്റം

ഐഫോൺ 18 പ്രോ മാക്സിൽ ബാറ്ററി ശേഷി ഗണ്യമായി വർധിച്ചേക്കും. അമേരിക്കൻ പതിപ്പിൽ 5,425 എംഎഎച്ച് വരെ ശേഷിയുള്ള ബാറ്ററി ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫിസിക്കൽ സിം സ്ലോട്ടുള്ള പതിപ്പിൽ 5,235 എംഎഎച്ച് ബാറ്ററിയും പ്രതീക്ഷിക്കുന്നുണ്ട്. വലിയ ബാറ്ററിക്കൊപ്പം കൂടുതൽ ഊർജക്ഷമതയുള്ള പുതിയ ചിപ്പും മോഡവും എത്തുന്നതോടെ ബാറ്ററി ബാക്കപ്പിൽ ശ്രദ്ധേയമായ പുരോഗതി ഉണ്ടായേക്കും.

2 നാനോമീറ്റർ എ20 പ്രോ ചിപ്പ്

ഐഫോൺ 18 പ്രോയിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന് പുതിയ എ20 പ്രോ ചിപ്പായിരിക്കും. 2 നാനോമീറ്റർ സാങ്കേതികവിദ്യയിൽ നിർമിക്കുന്ന ഈ ചിപ്പ് കൂടുതൽ വേഗതയും മികച്ച ഊർജക്ഷമതയും നൽകുമെന്നാണ് പ്രതീക്ഷ. കൃത്രിമ ബുദ്ധി അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള സങ്കീർണമായ ജോലികൾ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും പുതിയ ചിപ്പിന് സാധിച്ചേക്കും.

പുതിയ സി2 മോഡം

ആപ്പിൾ വികസിപ്പിക്കുന്ന പുതിയ സി2 മോഡവും ഐഫോൺ 18 പ്രോ സീരീസിൽ എത്തിയേക്കും. മികച്ച 5ജി കണക്റ്റിവിറ്റിക്കൊപ്പം കുറഞ്ഞ വൈദ്യുതി ഉപയോഗവും പുതിയ മോഡത്തിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷ. ക്വാൽകോം മോഡങ്ങളിൽ നിന്നുള്ള ആശ്രയം കുറച്ച് പ്രധാന ഘടകങ്ങളിൽ കൂടുതൽ നിയന്ത്രണം നേടാനും ഇതിലൂടെ ആപ്പിളിന് കഴിയും.

ക്യാമറയിൽ വൻ മാറ്റം

ഐഫോൺ 18 പ്രോ സീരീസിലെ പ്രധാന ക്യാമറയിൽ വേരിയബിൾ അപ്പർച്ചർ സംവിധാനം എത്തുമെന്നാണ് റിപ്പോർട്ടുകൾ. ലെൻസിലേക്ക് പ്രവേശിക്കുന്ന പ്രകാശത്തിന്റെ അളവ് ആവശ്യാനുസരണം ക്രമീകരിക്കാൻ ഇതിലൂടെ സാധിക്കും. mപോർട്രെയ്റ്റ് ചിത്രങ്ങളിൽ പശ്ചാത്തല മങ്ങൽ കൂടുതൽ നിയന്ത്രിക്കാനും കുറഞ്ഞ വെളിച്ചത്തിൽ മികച്ച ചിത്രങ്ങൾ പകർത്താനും ഈ സംവിധാനത്തിന് സഹായിക്കാനാകും.

ക്യാമറ നിയന്ത്രണം കൂടുതൽ ലളിതമാകും

ഐഫോൺ 16 സീരീസിനൊപ്പം അവതരിപ്പിച്ച ക്യാമറ കൺട്രോൾ സംവിധാനത്തിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ടച്ച് അധിഷ്ഠിത നിയന്ത്രണങ്ങൾ ലളിതമാക്കി കൂടുതൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന സംവിധാനം ഒരുക്കാനാണ് ആപ്പിൾ ശ്രമിക്കുന്നതെന്നാണ് സൂചന.

എൽടിപിഒ പ്ലസ് ഡിസ്പ്ലേ

ഐഫോൺ 18 പ്രോ മോഡലുകളിൽ കൂടുതൽ കാര്യക്ഷമമായ എൽടിപിഒ പ്ലസ് ഡിസ്പ്ലേ എത്താനും സാധ്യതയുണ്ട്. കുറഞ്ഞ വൈദ്യുതി ഉപയോഗത്തിലൂടെ മികച്ച ഡിസ്പ്ലേ പ്രകടനം നൽകുന്നതിനൊപ്പം ബാറ്ററി ലൈഫ് വർധിപ്പിക്കാനും പുതിയ സാങ്കേതികവിദ്യ സഹായിച്ചേക്കും.

PREV
Read more Articles on
click me!

Recommended Stories

വില 2,000ൽ താഴെ നത്തിങ്ങിന്‍റെ പുതിയ ഇയർബഡ്സ്? സിഎംഎഫ് ബഡ്‍സ് നിയോ ഇന്നെത്തും
വമ്പൻ ബാറ്ററിയുമായി ബോൾട്ട് ഏസ് 5G, ഇവോ 4G എത്തുന്നു