ഐക്യു 13-ന്‍റെ പുതിയ കളര്‍ വേരിയന്‍റ് ഇന്ത്യയില്‍ പുറത്തിറക്കി; വിലയറിയാം

Published : Jul 05, 2025, 10:12 AM ISTUpdated : Jul 05, 2025, 10:15 AM IST
Oppo K13, iQOO 13

Synopsis

ഐക്യു 13 സ്‌മാര്‍ട്ട്‌ഫോണിന് മൂന്നാമത്തെ കളർ വേരിയന്‍റ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി

ദില്ലി: 2024 ഡിസംബറിൽ ലെജൻഡ്, നാർഡോ ഗ്രേ എന്നീ നിറങ്ങളിൽ ഇന്ത്യയിൽ അവതരിപ്പിച്ച ഐക്യു 13 സ്‌മാര്‍ട്ട്‌ഫോണിന് ഒരു പുത്തന്‍ കളര്‍ വേരിയന്‍റ് കൂടി. എയ്‌സ് ഗ്രീന്‍ നിറത്തിലാണ് പുതിയ വേരിയന്‍റ് എത്തിയിരിക്കുന്നത്. എന്നാല്‍ ഫോണിന്‍റെ സ്പെസിഫിക്കേഷനുകള്‍ക്കും ഫീച്ചറുകള്‍ക്കും വ്യത്യാസമൊന്നും വരുത്തിയിട്ടില്ല. പുത്തന്‍ വേരിയന്‍റില്‍ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് SoC സജ്ജീകരിച്ചിരിക്കുന്നു, ഒരു പ്രത്യേക ഗെയിമിംഗ് ചിപ്പ് ഉണ്ട്. കൂടാതെ 6,000 എംഎഎച്ച് ബാറ്ററിയും 144ഹെര്‍ട്സ് 2കെ എല്‍ടിപിഒ അമോല്‍ഡ് ഡിസ്‌പ്ലേയും 50-മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഐക്യു 13 വില

ഐക്യു 13-ന്‍റെ 12 ജിബി + 256 ജിബി, 16 ജിബി + 512 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുകൾക്ക് യഥാക്രമം 54,999 രൂപയും 59,999 രൂപയുമാണ് വില. പുതിയ എയ്‌സ് ഗ്രീൻ കളർ ഓപ്ഷനുള്‍പ്പടെ മൂന്ന് നിറങ്ങളില്‍ സ്‌മാര്‍ട്ട്‌ഫോൺ ലഭ്യമാണ്. പുതിയ എയ്‌സ് ഗ്രീന്‍ വേരിയന്‍റ് ജൂലൈ 12 മുതൽ ഇന്ത്യൻ സമയം പുലർച്ചെ 12 മണിക്ക് ആമസോണിലൂടെയും ഐക്യു ഇന്ത്യ ഇ-സ്റ്റോർ വഴിയും രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുമെന്ന് കമ്പനി ഒരു വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഐക്യു 13-ൽ 6.82 ഇഞ്ച് 2കെ (1,440x3,186 പിക്സൽ) എൽടിപിഒ അമോലെഡ് സ്ക്രീൻ, 144 ഹെർട്സ് റിഫ്രഷ് റേറ്റും 1,800 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് ലെവലും ഉണ്ട്. 3 എൻഎം ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് SoC ഉം ഒരു ഡെഡിക്കേറ്റഡ് ഇൻ-ഹൗസ് ഗെയിമിംഗ് ക്യു2 ചിപ്പും ഇതിൽ ഉൾപ്പെടുന്നു. ചൂട് കുറയ്ക്കുന്നതിനായി 7,000 ചതുരശ്ര എംഎം വേപ്പർ ചേമ്പറും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. 16 ജിബി വരെ എൽപിഡിഡിആർ 5എക്സ് അൾട്രാ റാമും 512 ജിബി വരെ യുഎഫ്എസ് 4.1 സ്റ്റോറേജും ഹാൻഡ്‌സെറ്റ് വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15-നൊപ്പം ഈ ഫോൺ പുറത്തിറങ്ങുന്നു.

ഐക്യു 13 ക്യാമറ സ്പെസിഫിക്കേഷനുകള്‍

ഐക്യു 13ൽ 50 മെഗാപിക്സൽ മെയിൻ സെൻസർ, 50 മെഗാപിക്സൽ അൾട്രാവൈഡ് ഷൂട്ടർ, പിന്നിൽ 2x ഒപ്റ്റിക്കൽ സൂമുള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവയുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 32 മെഗാപിക്സൽ സെൻസറും ലഭിക്കുന്നു. 120 വാട്സ് വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് ഐക്യു 13-ൽ ലഭിക്കുന്നത്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിനുള്ള ഐപി68, ഐപി69 റേറ്റിംഗുകൾ ഈ ഫോണിന് ലഭിക്കുന്നുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. 5ജു, 4ജി എല്‍ടിഇ, വൈ-ഫൈ 7, ബ്ലൂടൂത്ത് 5.4, എന്‍എഫ്‌സി, ജിപിഎസ്, യുഎസ്ബി 3.2 ജെന്‍ 1 ടൈപ്പ്-സി കണക്റ്റിവിറ്റി എന്നിവ ഫോൺ പിന്തുണയ്ക്കുന്നു. ഇതിന് 8.13mm കനവും 213 ഗ്രാം ഭാരവുമുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

കീശ കാലിയാവാതെ മികച്ച ഫീച്ചറുകളുള്ള ഫോണാണോ ലക്ഷ്യം; റിയൽമി പി4എക്‌സ് 5ജി ഇന്ത്യയിൽ പുറത്തിറങ്ങി
ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ