മോട്ടോറോള എഡ്‍ജ് 70 പ്രോ+ ഇന്ത്യയിൽ ഉടൻ; ക്യാമറയും നിറങ്ങളും സ്ഥിരീകരിച്ചു

Published : May 23, 2026, 11:27 AM IST
Motorola Edge 70 Pro+

Synopsis

മോട്ടോറോളയുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ എഡ്‍ജ് 70 പ്രോ+ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും. 50 മെഗാപിക്സൽ സോണി സെൻസറുള്ള ട്രിപ്പിൾ ക്യാമറ, മൂന്ന് ആകർഷകമായ പാന്‍റോൺ നിറങ്ങൾ എന്നിവയാണ് പ്രധാന സവിശേഷതകൾ. ടെലിഫോട്ടോ ക്യാമറ, വയർലെസ് ചാർജിംഗ് തുടങ്ങിയ മെച്ചപ്പെടുത്തലുകളോടെ എത്തുന്ന ഫോൺ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകും.

ദില്ലി: സ്‍മാർട്ട്ഫോൺ വിപണിയിൽ പുതിയ ആവേശം സൃഷ്ടിച്ച് മോട്ടോറോളയുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ മോട്ടോറോള എഡ്‍ജ് 70 പ്രോ+ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും. എഡ്‍ജ് 70 സീരീസിലെ നാലാമത്തെ മോഡലായാണ് ഈ സ്‍മാർട്ട്ഫോൺ എത്തുന്നത്. ഇതിനുമുമ്പ് എഡ്‍ജ് 70, എഡ്‍ജ് 70 പ്രോ, എഡ്‍ജ് 70 ഫ്യൂഷൻ എന്നീ മോഡലുകൾ കമ്പനി പുറത്തിറക്കിയിരുന്നു. ഇപ്പോൾ ഫോണിന്‍റെ ക്യാമറ സവിശേഷതകളും നിറങ്ങളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് മോട്ടോറോള.

മോട്ടോറോള എഡ്‍ജ് 70 പ്രോ+ ക്യാമറ

മോട്ടോറോളയുടെ ഔദ്യോഗിക മൈക്രോസൈറ്റിൽ നൽകിയ വിവരങ്ങൾ പ്രകാരം, എഡ്‍ജ് 70 പ്രോ+ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാകും എത്തുക. ഇതിലെ പ്രധാന ക്യാമറ 50-മെഗാപിക്‌സൽ ശേഷിയുള്ള സോണി LYT-710 സെൻസറാണ്. 3.5 ഡിഗ്രി ഓപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ സംവിധാനവും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സൂപ്പർ സൂം പ്രോ സാങ്കേതികവിദ്യയുടെ സഹായത്തോടെ 50x ഡിജിറ്റൽ സൂം സൗകര്യവും ലഭ്യമാകും. 81mm ഫോക്കൽ ലെങ്ത് നൽകുന്ന ടെലിഫോട്ടോ ക്യാമറയും ഈ ഫോണിന്‍റെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും.

ഈ സ്‍മാർട്ട്ഫോമിന്‍റെ ഡിസൈനിലും മോട്ടോറോള പുതുമകൾ അവതരിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. സ്ക്വയർ ആകൃതിയിലുള്ള ക്യാമറ മോഡ്യൂളും വളഞ്ഞ ഡിസ്പ്ലെയും ഫോണിന് പ്രീമിയം ലുക്ക് നൽകുന്നു. ഫ്രണ്ട് ക്യാമറയ്ക്കായി മധ്യഭാഗത്ത് ഹോൾ-പഞ്ച് ഡിസൈൻ ഉൾപ്പെടുത്തിയിട്ടുണ്ട്. വോളിയം ബട്ടണുകളും പവർ ബട്ടണും വലതുഭാഗത്തും, പ്രത്യേക ബട്ടൺ ഇടതുഭാഗത്തുമാണ് നൽകിയിരിക്കുന്നത്.

മോട്ടോറോള എഡ്‍ജ് 70 പ്രോ+ നിറങ്ങള്‍

പാന്‍റോൺ ചിക്കറി കോഫി, പാന്‍റോൺ സ്റ്റോമി സീ, പാന്‍റോൺ സിൻഫാൻഡെൽ എന്നീ മൂന്ന് പ്രത്യേക നിറങ്ങളിലാണ് ഫോൺ എത്തുക. ഓരോ നിറത്തിനും വ്യത്യസ്‍ത ഫിനിഷുകളാണ് നൽകിയിരിക്കുന്നത്. മരത്തിന്‍റെ തട്ടുപോലെയുള്ള ടെക്‌സ്‌ചർ, ട്വിൽ-ഇൻസ്‌പയർഡ് ഡിസൈൻ, സാറ്റിൻ-ലക്‌സി ഫിനിഷ് എന്നിവ ഉപയോക്താക്കൾക്ക് പ്രീമിയം അനുഭവം നൽകും.

അതേസമയം, മോട്ടോറോള എഡ്‍ജ് 70 പ്രോ മോഡലിനെക്കാൾ മൂന്ന് പ്രധാന അപ്‌ഗ്രേഡുകളോടെയാകും പ്രോ+ പതിപ്പ് എത്തുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടെലിഫോട്ടോ ക്യാമറ, വയർലെസ് ചാർജിംഗ് പിന്തുണ, 16 ജിബി വരെ റാം എന്നിവയാണ് പ്രധാന മെച്ചപ്പെടുത്തലുകൾ. ഇന്ത്യയിൽ ഫോൺ ഫ്ലിപ്‍കാർട്ട് വഴി വിൽപ്പനയ്ക്ക് ലഭ്യമാകും.

PREV
Read more Articles on
click me!

Recommended Stories

8000 എംഎഎച്ച് ബാറ്ററിയുമായി റിയൽമി 16ടി ഇന്ത്യയിൽ; 50എംപി ക്യാമറയും 144 ഹെര്‍ട്‌സ് ഡിസ്പ്ലേയും പ്രധാന ആകർഷണം
സാംസങും ഗൂഗിളും ചേർന്ന് പുതിയ എഐ അധിഷ്‌ഠിത സ്‌മാർട്ട് കണ്ണട അവതരിപ്പിച്ചു