
ദില്ലി: യുകെ ആസ്ഥാനമായുള്ള സ്‍മാർട്ട്ഫോൺ ബ്രാൻഡായ നത്തിംഗ് ടെക്നോളജി ലിമിറ്റഡിന്‍റെ സിഎംഎഫ് ഫോൺ 2 പ്രോ ഏപ്രിൽ 28ന് ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നു. കമ്പനി ഇതിനകം തന്നെ നത്തിംഗ് സിഎംഎഫ് ഫോൺ 2 പ്രോ സ്മാര്‍ട്ട്‌ഫോണ്‍ മോഡലിന്‍റെ രൂപകൽപ്പനയുടെ ചില സൂചനകൾ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ ഫോണിന്‍റെ ചില പ്രധാന സവിശേഷതകളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ സിഎംഎഫ് ഫോൺ 2 പ്രോയുടെ ചില സ്പെസിഫിക്കേഷനുകളും വിലയും ചോരുകയും ചെയ്തു.
ഇപ്പോൾ ഒരു പ്രമുഖ ടിപ്സ്റ്റർ സിഎംഎഫ് ഫോൺ 2 പ്രോയുടെ വിലവിവരങ്ങൾ ചോർത്തിയിരിക്കുന്നു. ഒപ്പം അതിന്‍റെ സവിശേഷതകളും എക്സില്‍ പങ്കുവച്ചു. സിഎംഎഫ് ഫോൺ 2 പ്രോ ഡ്യുവൽ-ടോൺ പിൻ പാനലുള്ള രണ്ട് കളർ ഓപ്ഷനുകളിൽ വരുമെന്നാണ് സൂചന. 50 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ഈ ഫോണിൽ ഉണ്ടായിരിക്കും, കൂടാതെ മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോ ചിപ്‌സെറ്റിലാകും സിഎംഎഫ് ഫോൺ 2 പ്രോ പ്രവർത്തിക്കുക.
സിഎംഎഫ് ഫോൺ 2 പ്രോ ഇന്ത്യയിൽ 20,000 രൂപയിൽ താഴെ വിലയ്ക്ക് ലോഞ്ച് ചെയ്യുമെന്നാണ് ടിപ്സ്റ്റർ യോഗേഷ് ബ്രോഡ് തന്‍റെ എക്സ് ഹാൻഡിൽ പോസ്റ്റ് ചെയ്തത്. സിഎംഎഫ് ഫോൺ 2 പ്രോയ്ക്ക് 6.7 ഇഞ്ച് ഫുള്‍എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേ ഉണ്ടായിരിക്കും എന്നാണ് ടിപ്‌സ്റ്റർ പറയുന്നത്. ഇതിന് 120 ഹെര്‍ട്സ് വരെ റീ പ്രഷ് നിരക്ക് ലഭിക്കും. മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോ ചിപ്‌സെറ്റാണ് ഈ സ്‍മാർട്ട് ഫോണിന് കരുത്ത് പകരുന്നതെന്നുമാണ് വിവരം. കൂടാതെ ഫോണിൽ 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും, 8 മെഗാപിക്സൽ അൾട്രാവൈഡ് ആംഗിൾ ലെൻസും 50 മെഗാപിക്സൽ 2X ടെലിഫോട്ടോ ലെൻസും ഉൾപ്പെടുന്ന മറ്റ് രണ്ട് ക്യാമറകളും ഉണ്ടായിരിക്കുമെന്നും സൂചനയുണ്ട്. സിഎംഎഫ് ഫോൺ 2 പ്രോ ഫോണിൽ 5,000 എംഎഎച്ച് ബാറ്ററി ഉണ്ടായിരിക്കുമെന്നതാണ് മറ്റൊരു റൂമര്‍. കൂടാതെ ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള നത്തിംഗ് ഒഎസിൽ പ്രവർത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു.
സിഎംഎഫ് ഫോൺ 2 പ്രോയുടെ ഫ്ലിപ്പ്കാർട്ട് ലാൻഡിംഗ് പേജ് അടുത്തിടെ ലൈവായിട്ടുണ്ട്. ഡ്യുവൽ-ടോൺ ബാക്ക് ഡിസൈനോടുകൂടിയ ഗ്രേ, സിഎംഎഫിന്‍റെ സിഗ്നേച്ചർ ഓറഞ്ച് നിറങ്ങളിൽ ഫോൺ കാണിച്ചു. പാനലിലെ സ്ക്രൂകൾ സൂചിപ്പിക്കുന്നത് ഹാൻഡ്‌സെറ്റ് നീക്കം ചെയ്യാവുന്ന ഒരു ബാക്ക് പാനലുമായി വരുമെന്നാണ്. സിഎംഎഫ് ഫോൺ 1-ലേതിന് സമാനമായി, ഒരു ലാനിയാർഡ് അല്ലെങ്കിൽ കാർഡ് ഹോൾഡർ പോലുള്ള അറ്റാച്ച്‌മെന്‍റുകൾ അനുവദിക്കുന്ന ഒരു ആക്‌സസറി പോയിന്‍റ് ഇതിന് ഉള്ളതായി തോന്നുന്നു.
സിഎംഎഫ് ഫോൺ 2 പ്രോയിൽ സമാനമായ ബെസലുകളുള്ള ഒരു ഹോൾ-പഞ്ച് ഡിസ്പ്ലേ ഡിസൈൻ ഉള്ളതായി കാണിച്ചിരിക്കുന്നു. ഇതിന് പിന്നിൽ ഒരു ട്രിപ്പിൾ ക്യാമറ യൂണിറ്റും ലംബമായ ഇരട്ട അറേയും ഉണ്ട്. മൂന്നാമത്തെ ലെൻസ് വശത്ത് സ്ഥാപിച്ചിരിക്കുന്നു, അതിന് തൊട്ടുതാഴെയായി എല്‍ഇഡി ഫ്ലാഷ് ഉണ്ട്. ഏറ്റവും വലുതും തിളക്കമുള്ളതുമായ ഡിസ്‌പ്ലേയായിരിക്കും പുതിയ ഹാൻഡ്‌സെറ്റിന് ഉണ്ടായിരിക്കുകയെന്ന് കമ്പനി അവകാശപ്പെടുന്നു.
Read more: റിയൽമിയുടെ പുത്തന്‍ പി സീരീസിന് ഇപ്പോൾ വില താഴ്ന്നു; രണ്ട് ഫോണുകള്‍ക്ക് 7,000 രൂപ വരെ വൻ വിലക്കിഴിവ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം