OnePlus 9RT : വണ്‍പ്ലസ് 9ആര്‍ടി കുറഞ്ഞ വിലയ്ക്ക് വാങ്ങാം, കിടിലന്‍ ഓഫറുകള്‍ ഇങ്ങനെ

Web Desk   | Asianet News
Published : Jan 17, 2022, 09:32 AM IST
OnePlus 9RT : വണ്‍പ്ലസ് 9ആര്‍ടി കുറഞ്ഞ വിലയ്ക്ക് വാങ്ങാം, കിടിലന്‍ ഓഫറുകള്‍ ഇങ്ങനെ

Synopsis

നേരത്തെ വാങ്ങുന്നവര്‍ക്ക് 38,999 രൂപയ്ക്ക് പുതിയ വണ്‍പ്ലസ് 9ആര്‍ടി സ്വന്തമാക്കാനുള്ള അവസരവും കമ്പനി വാഗ്ദാനം ചെയ്യുന്നു. ആമസോണ്‍ ഇന്ത്യ വാഗ്ദാനം ചെയ്യുന്ന ഫോണുകളില്‍ ബാങ്ക് കിഴിവുകള്‍ ഈ ഇടപാടില്‍ ഉള്‍പ്പെടുന്നു.  

വണ്‍പ്ലസിന്റെ പുതിയ ബജറ്റ് മുന്‍നിര ഫോണായ വണ്‍പ്ലസ് 9ആര്‍ടി ഒടുവില്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. അടുത്തിടെ നടന്ന ലോഞ്ച് ഇവന്റ് വിന്റര്‍ എഡിഷനില്‍ ഈ സ്മാര്‍ട്ട്ഫോണ്‍ രാജ്യത്ത് അവതരിപ്പിച്ചു, ജനുവരി 17 ന് ഇത് വില്‍പ്പനയ്ക്കെത്തും. ഇതിന്റെ പ്രാരംഭ വില 42,999 രൂപയാണ്. എന്നാല്‍, നേരത്തെ വാങ്ങുന്നവര്‍ക്ക് 38,999 രൂപയ്ക്ക് പുതിയ വണ്‍പ്ലസ് 9ആര്‍ടി സ്വന്തമാക്കാനുള്ള അവസരവും കമ്പനി വാഗ്ദാനം ചെയ്യുന്നു. ആമസോണ്‍ ഇന്ത്യ വാഗ്ദാനം ചെയ്യുന്ന ഫോണുകളില്‍ ബാങ്ക് കിഴിവുകള്‍ ഈ ഇടപാടില്‍ ഉള്‍പ്പെടുന്നു.

വണ്‍പ്ലസ് 9ആര്‍ടി ഡീലുകള്‍

വണ്‍പ്ലസ് 9ആര്‍ടി 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന് 42,999 രൂപയ്ക്കാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ, 12 ജിബി റാമും 256 ജിബി സ്റ്റോറേജ് വേരിയന്റും 46,999 രൂപയ്ക്ക് കമ്പനി അവതരിപ്പിച്ചു. ഫോണ്‍ ജനുവരി 17-ന് ആദ്യവില്‍പ്പനയ്ക്കും തുടര്‍ന്ന് ജനുവരി 18-ന് ഓപ്പണ്‍ സെയിലിലും നടക്കും.

ഈ വില്‍പ്പന ആരംഭിക്കുന്നതിന്, ആമസോണ്‍ ഇതിനകം തന്നെ അതിന്റെ വെബ്സൈറ്റില്‍ ഒരു ബാങ്ക് ഓഫര്‍ നല്‍കിയിട്ടുണ്ട്, അത് പ്രാരംഭ വില 38,999 രൂപയായി കുറയ്ക്കും. അതായത് വില്‍പ്പനയുടെ ആദ്യ ദിവസം തന്നെ ഫോണില്‍ 4,000 രൂപ ലാഭിക്കാം. കൂടാതെ, ആമസോണ്‍ ജിയോ ഉപയോക്താക്കള്‍ക്കായി ഫോണില്‍ 7,200 രൂപയുടെ ആനുകൂല്യങ്ങളും ലിസ്റ്റ് ചെയ്തിട്ടുണ്ട്. തിരഞ്ഞെടുത്ത ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗത്തിന് വണ്‍പ്ലസ് മോഡലില്‍ 4,000 രൂപ തല്‍ക്ഷണ കിഴിവായി നല്‍കുമെന്ന് പ്രതീക്ഷിക്കാം. ആമസോണ്‍ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഈ കിഴിവ് വാഗ്ദാനം ചെയ്യുന്ന ഒന്നായിരിക്കണം.

ഇതുകൂടാതെ, ജിയോ ഉപയോക്താക്കള്‍ക്കുള്ള 7,200 രൂപയുടെ ഓഫര്‍ തുടരും. കൂടാതെ, ഫോണ്‍ വാങ്ങുന്നവര്‍ക്ക് സ്‌പോട്ടിഫൈ പ്രീമിയത്തിലേക്ക് 6 മാസത്തെ സൗജന്യ ആക്സസ്സും ലഭിക്കും. വണ്‍പ്ലസ് വാങ്ങുന്നവര്‍ക്ക് വണ്‍പ്ലസ് ബാന്‍ഡ് (വില 1,699 രൂപ) 999 രൂപയ്‌ക്കോ വയര്‍ലെസ് ഇയര്‍ബഡുകള്‍ (1,999 രൂപ വില) 1,499 രൂപയ്‌ക്കോ വാങ്ങാനുള്ള അവസരവും നല്‍കുന്നു.

PREV
Read more Articles on
click me!

Recommended Stories

വണ്‍പ്ലസ് ഇന്ത്യയിലെ പ്രവര്‍ത്തനം അടച്ചുപൂട്ടുന്നോ? വാര്‍ത്തകളില്‍ പ്രതികരണവുമായി കമ്പനി സിഇഒ
ഐക്യു 15ആര്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍, വരുന്നത് 200എംപി ക്യാമറ സഹിതം?