ഇന്ത്യയിൽ വൺപ്ലസ് നോർഡ് 6 പുറത്തിറങ്ങി; 9000 എംഎഎച്ച് ബാറ്ററിയും ശക്തമായ സ്‍‍നാപ്ഡ്രാഗൺ ചിപ്സെറ്റും പ്രധാന ആകർഷണം

Published : Apr 08, 2026, 02:09 PM IST
OnePlus Nord 6

Synopsis

വൺപ്ലസ് നോർഡ് 6 ഇന്ത്യയിൽ പുറത്തിറങ്ങി. സ്നാപ്ഡ്രാഗൺ 8എസ് ജെൻ 4 പ്രോസസർ, 9,000 എംഎഎച്ച് ബാറ്ററി, 50 മെഗാപിക്സൽ ക്യാമറ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. 38,999 രൂപ മുതൽ വില ആരംഭിക്കുന്ന ഫോൺ ഏപ്രിൽ 9 മുതൽ വിവിധ നിറങ്ങളിൽ ലഭ്യമാകും.

ഇന്ത്യയിൽ പുതിയ സ്‍മാർട്ട്‌ഫോൺ പുറത്തിറക്കി വൺപ്ലസ്. മുൻ മോഡലിനെ അപേക്ഷിച്ച് നിരവധി പുതുക്കലുകളോടെയാണ് വൺപ്ലസ് നോർഡ് 6 എന്ന ഈ ഫോണിന്‍റെ വരവ്. മികച്ച പ്രകടനത്തിനായി പുതിയ സ്‍‍നാപ്ഡ്രാഗൺ 8എസ് ജെൻ 4 പ്രോസസറാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ വേഗത്തിലുള്ള LPDDR5X റാം, യുഎഫ്‌എസ് 4.1 സ്റ്റോറേജ് എന്നിവയും വൺപ്ലസ് നോർഡ് ഫോണിന്‍റെ പ്രധാന ആകർഷണങ്ങളാണ്.

വൺപ്ലസ് നോർഡ് 6 സവിശേഷതകള്‍

വൺപ്ലസ് നോർഡ് 6-ൽ 6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 165 ഹെര്‍ട്‌സ് വരെ ഉയർന്ന റിഫ്രെഷ് റേറ്റ്, 1.5K റെസല്യൂഷൻ, 3600 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവയോടെ ഈ ഡിസ്പ്ലേ ഉപയോക്താക്കൾക്ക് സ്‍മൂത്ത് അനുഭവം നൽകും. ക്രിസ്റ്റൽ ഗാർഡ് സംരക്ഷണവും PWM ഡിമ്മിംഗ് സപ്പോർട്ടും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഫോണിന്‍റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത 9,000 എംഎഎച്ച് ശേഷിയുള്ള വലിയ ബാറ്ററിയാണ്. 80 വാട്‌സ് ഫാസ്റ്റ് ചാർജിംഗും 27 വാട്‌സ് റിവേഴ്‌സ് വയേർഡ് ചാർജിംഗും പിന്തുണയ്ക്കുന്ന ഈ ബാറ്ററി ദീർഘകാല ഉപയോഗത്തിനായി അനുയോജ്യമാണ്. കൂടാതെ ബൈപാസ് ചാർജിംഗ് സംവിധാനവും നൽകിയിട്ടുണ്ട്.

വൺപ്ലസ് നോർഡ് 6 ക്യാമറ ഫീച്ചറുകള്‍

വൺപ്ലസ് നോർഡ് 6-ന്‍റെ ക്യാമറ വിഭാഗത്തിൽ, 50-മെഗാപിക്സൽ സോണി എല്‍വൈറ്റി-600 പ്രധാന ക്യാമറയും 8-മെഗാപിക്സൽ അൾട്രാവൈഡ് ലെൻസും അടങ്ങിയ ഡ്യൂവൽ റിയർ ക്യാമറ സജ്ജീകരണമാണ് നൽകിയിരിക്കുന്നത്. സെൽഫികൾക്കായി 32-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒഐഎസ്, ഇഐഎസ് തുടങ്ങിയ സാങ്കേതിക വിദ്യകൾ മികച്ച ഫോട്ടോയും വീഡിയോയും ഉറപ്പാക്കുന്നു.

ആൻഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയ ഓക്‌സിജൻ ഒഎസ് 16-ൽ പ്രവർത്തിക്കുന്ന വൺപ്ലസ് നോർഡ് 6 ഫോൺ നാല് പ്രധാന അപ്‌ഡേറ്റുകളും ആറ് വർഷം വരെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. ഐപി66, ഐപി68, ഐപി69, ഐപി69കെ എന്നീ ഉയർന്ന നിലവാരത്തിലുള്ള വെള്ളവും പൊടിയും പ്രതിരോധിക്കുന്ന സർട്ടിഫിക്കേഷനുകളും ഇതിലുണ്ട്.

ഇന്ത്യയിൽ വൺപ്ലസ് നോർഡ് 6-ന്‍റെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 38,999 രൂപ ആണ് ഇന്ത്യയില്‍ വില. 12 ജിബി മോഡലിന് 41,999 രൂപ ആണ്. ഏപ്രിൽ 9 മുതൽ ഫ്രഷ് മിന്‍റ്, പിച്ച് ബ്ലാക്ക്, ക്വിക്ക് സിൽവർ കളർ എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകും. ബാങ്ക് ഓഫറുകൾ വഴി വില കുറയാനും സാധ്യതയുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിൽ ഐഫോൺ 18 പ്രോ സീരീസ് വരുന്നു: ഡിസൈൻ, ഫീച്ചറുകൾ, ലോഞ്ച് വിവരങ്ങൾ പുറത്ത്
ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി സാംസങ് ഗാലക്‌സി എസ്26 എഫ്ഇ വിശദാംശങ്ങൾ ചോർന്നു