OnePlus Nord CE 2 5G : നോര്‍ഡ് സിഇ 2 5ജിയും പുതിയ ടിവികളും ഇന്നിറങ്ങും; വിലയും പ്രത്യേകതകളും

Web Desk   | Asianet News
Published : Feb 17, 2022, 10:28 AM ISTUpdated : Feb 17, 2022, 10:30 AM IST
OnePlus Nord CE 2 5G : നോര്‍ഡ് സിഇ 2 5ജിയും പുതിയ ടിവികളും ഇന്നിറങ്ങും; വിലയും പ്രത്യേകതകളും

Synopsis

6ജിബി റാം+ 128 ജിബി ഇന്‍റേണല്‍ സ്റ്റോറേജ് പതിപ്പും, 8ജിബി റാം+ 128ജിബി ഇന്‍റേണല്‍ മെമ്മറി പതിപ്പുമാണ് ഈ ഫോണിന് ഉണ്ടാകുക. ഇതിന് യഥാക്രമം 23,999 രൂപ, 24,999 രൂപ വിലവരും എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ പറയുന്നത്.   

ണ്‍പ്ലസ് നോര്‍ഡ് സിഇ 2 5ജി ഇന്ന് വണ്‍പ്ലസ് (OnePlus) ഇന്ത്യയില്‍‍ പുറത്തിറക്കും. ഫെബ്രുവരി 17 വ്യാഴാഴ്ച വൈകീട്ട് 7 മണിക്കാണ് വെര്‍ച്വലായി ചടങ്ങ് നടക്കുക. വണ്‍പ്ലസ് ഇന്ത്യ യൂട്യൂബ് ചാനലിലൂടെ ഇത് കാണാം. ഫോണ്‍ പുറത്തിറങ്ങുന്നതിന് മുന്നോടിയായി തന്നെ ഫോണിന്‍റെ വിലയും പ്രത്യേകതകളും അടക്കം പുറത്തുവന്നിട്ടുണ്ട്. 25,000 രൂപയ്ക്ക് താഴെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളില്‍ നോര്‍ഡ് സിഇ 2 5ജി (OnePlus Nord CE 2 5G) എത്തുമെന്നാണ് വിവരം. ടിപ്പ്സ്റ്റെറായ അഭിഷേക് യാദവ് ആണ് ഫോണിന്‍റെ വില വിവരങ്ങള്‍ പുറത്തുവിട്ടത്.

6ജിബി റാം+ 128 ജിബി ഇന്‍റേണല്‍ സ്റ്റോറേജ് പതിപ്പും, 8ജിബി റാം+ 128ജിബി ഇന്‍റേണല്‍ മെമ്മറി പതിപ്പുമാണ് ഈ ഫോണിന് ഉണ്ടാകുക. ഇതിന് യഥാക്രമം 23,999 രൂപ, 24,999 രൂപ വിലവരും എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ പറയുന്നത്. 

6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് എഎംഒഎല്‍ഇഡി സ്ക്രീന്‍ ആണ് ഈ ഫോണിന് ഉള്ളത്. സ്ക്രീന്‍ റീഫ്രഷ് റൈറ്റ് 90 Hz ആയിരിക്കും. എച്ച്ഡിആര്‍ 10+ സപ്പോര്‍ട്ടും ഈ സ്ക്രീന്‍ നല്‍കും. മീഡിയടെക് ഡൈമന്‍സിറ്റി 900 എസ്ഒസി ചിപ്പാണ് ഇതില്‍ പ്രതീക്ഷിക്കുന്നത്. ആന്‍ഡ്രോയ്ഡ് 11ലായിരിക്കും ഈ ഫോണ്‍ പ്രവര്‍ത്തിക്കുക എന്നാണ് സൂചന. 

ട്രിപ്പില്‍ ക്യാമറ സെറ്റപ്പായിരിക്കും ഈ ഫോണിന് ഉണ്ടാകുക. അതില്‍ തന്നെ 64ജിബി പ്രധാന സെന്‍സര്‍, 8 എംപി അള്‍ട്രവൈഡ് ലെന്‍സ്, 2 എംപി ലെന്‍സ് എന്നിവ ഉണ്ടാകും. 16 എംപിയായിരിക്കും സെല്‍ഫി ക്യാമറ എന്ന് പ്രതീക്ഷിക്കുന്നു. 128 ജിബി ഇന്‍റേണല്‍ മെമ്മറി പതിപ്പ് എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 1ടിബിവരെ വര്‍ദ്ധിപ്പിക്കാം. ബഹാമസ് ബ്ലൂ, ഗ്രേ മിറര്‍ കളറുകളില്‍ ഈ ഫോണ്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന.

വണ്‍പ്ലസിന്‍റെ പുതിയ സ്മാര്‍ട്ട് ടിവികള്‍ ഇന്നിറങ്ങും

പുതിയ വണ്‍പ്ലസ് ടിവികളും ഇന്ന് പുറത്തിറങ്ങും. വണ്‍പ്ലസ് Y1 എസ് (OnePlus TV Y1S Series ) 32 ഇഞ്ച് ടിവിയും. 43 ഇഞ്ചിന്‍റെ വണ്‍പ്ലസ് Y1 എസ് എഡ്ജ് ടിവിയുമാണ് ഇറങ്ങുന്നത്. ബെസല്‍ലെസ് ഡിസൈനാണ് ഇരു ടിവിക്കും ഉള്ളത്. ഗാമ എഞ്ചിന്‍ പ്രത്യേകതയോടെയാണ് ഇരു ടിവിയും എത്തുന്നത്. ആന്‍ഡ്രോയ്ഡ് ടിവി 11 ലാണ് ഇരു ടിവികളും പ്രവര്‍‍ത്തിക്കുക. വണ്‍പ്ലസ്‍ ഡിവൈസുകളായ വണ്‍പ്ലസ് ഫോണ്‍, ഇയര്‍ബഡ്സ് എന്നിവയുമായി കണക്ട് ചെയ്യാന്‍ സാധിക്കുന്ന തരത്തിലായിരിക്കും ടിവി. വണ്‍പ്ലസ് Y1 എസ് ഓണ്‍ലൈനായും, Y1 എസ് എ‍ഡ്ജ് ഓഫ്ലൈനായും വില്‍ക്കാനാണ് സാധ്യത.

PREV
Read more Articles on
click me!

Recommended Stories

അതൊരു തകരാറൊന്നുമല്ല; പുത്തന്‍ ഐഫോണിൽ മിന്നിമറയുന്ന പച്ച, ഓറഞ്ച് ഡോട്ടുകളുടെ രഹസ്യം
പവര്‍ ബാങ്കുകളിലെ ഈ സൂചനകള്‍ അവഗണിക്കരുത്, തകരാറുണ്ടോ എന്ന് പരിശോധിക്കാം