ഓപ്പോ ഫൈൻഡ് എക്‌സ്10 സീരീസ് എത്തുന്നു; വമ്പൻ ഡിസ്പ്ലേയും 8000 എംഎഎച്ച് ബാറ്ററിയും

Published : May 15, 2026, 11:21 AM IST
OPPO Find X9s

Synopsis

ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഓപ്പോയുടെ പുതിയ ഫൈൻഡ് എക്‌സ്10 സീരീസ് ഉടൻ വിപണിയിലെത്തും. നാല് മുതൽ അഞ്ച് വരെ മോഡലുകൾ പ്രതീക്ഷിക്കുന്ന ഈ സീരീസിൽ, മീഡിയാടെക് ഡൈമൻസിറ്റി 9600 ചിപ്‌സെറ്റും, 8000mAh ബാറ്ററിയും 200MP ക്യാമറയും പോലുള്ള വമ്പൻ ഫീച്ചറുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഓപ്പോയുടെ പുതിയ ഓപ്പോ ഫൈൻഡ് എക്‌സ്10 സീരീസ് വിപണിയിലെത്തുന്നു. പ്രമുഖ ടിപ്സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഈ സീരീസിൽ നാല് മുതൽ അഞ്ച് വരെ മോഡലുകൾ എത്താൻ ഇടയുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഒപ്പോ ഫൈൻഡ് എക്‌സ്10, ഫൈൻഡ് എക്‌സ്10എസ് പ്രോ, ഫൈൻഡ് എക്‌സ്10 പ്രോ, ഫൈൻഡ് എക്‌സ്10 പ്രോ മാക്‌സ്, ഫൈൻഡ് എക്‌സ്10 അൾട്ര എന്നീ മോഡലുകളാണ് കമ്പനി അവതരിപ്പിക്കാൻ സാധ്യതയുള്ളത്. വിവിധ മോഡലുകൾക്ക് വ്യത്യസ്‍ത വലിപ്പത്തിലുള്ള ഡിസ്പ്ലേകളായിരിക്കും ലഭിക്കുക. ഫൈൻഡ് എക്‌സ്10എസ് പ്രോയ്ക്ക് 6.32 ഇഞ്ച് വലിപ്പമുള്ള 1.5K എല്‍ടിപിഎസ് ഡിസ്പ്ലേ ലഭിക്കും എന്നാണ് സൂചന. സ്റ്റാൻഡേർഡ് ഫൈൻഡ് എക്‌സ്10 മോഡലിൽ 6.59 ഇഞ്ച് 1.5കെ എൽടിപിഒ സ്ക്രീൻ ഉണ്ടാകാം. അതേസമയം, ഫൈൻഡ് എക്‌സ്10 പ്രോയിൽ 6.78 ഇഞ്ച് 1.5കെ എൽടിപിഒ ഡിസ്പ്ലേയും, പ്രോ മാക്സ് മോഡലിൽ 6.89 ഇഞ്ച് 2കെ എൽടിപിഒ പാനലും പ്രതീക്ഷിക്കപ്പെടുന്നു. അൾട്ര മോഡലിനും സമാനമായ വലിയ ഡിസ്പ്ലേ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

പുതിയ സീരീസിലെ എല്ലാ ഫോണുകളിലും എൽടിപിഒ (Low-Injection Pressure Over-moulding) സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിലൂടെ വളരെ കുറഞ്ഞ ബെസലുകളും കൂടുതൽ പ്രീമിയം ഡിസൈനും ലഭ്യമാകും. കൂടാതെ BT.2020 വൈഡ് കളർ ഗാമറ്റ് സപ്പോർട്ടും ഫോണുകളിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. ഇത് മികച്ച കളർ കൃത്യതയും കൂടുതൽ സമൃദ്ധമായ ദൃശ്യാനുഭവവും നൽകും.

ഒപ്പോ ഫൈൻഡ് എക്‌സ്10 സീരീസ് ഈ വർഷം ഒക്‌ടോബറിൽ അവതരിപ്പിക്കാമെന്നാണ് റിപ്പോർട്ടുകൾ. മീഡിയാടെക്കിന്‍റെ പുതിയ ഡൈമൻസിറ്റി 9600 ചിപ്‌സെറ്റ് ആയിരിക്കും ഫോണുകൾക്ക് കരുത്ത് പകരുക. പ്രത്യേകിച്ച് സാധാരണ ഫൈൻഡ് എക്‌സ്10 മോഡലിൽ 8,000 എംഎഎച്ച് ശേഷിയുള്ള വൻ ബാറ്ററിയും ഇരട്ട 200-മെഗാപിക്സൽ ക്യാമറകളും ഉണ്ടാകാമെന്ന വിവരവും ടെക്ക് ലോകത്ത് വലിയ ചർച്ചയാകുകയാണ്. എന്നാൽ ഇതുവരെ കമ്പനി ഔദ്യോഗികമായി വിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ പുറത്തിറങ്ങുന്ന അന്തിമ മോഡലുകളിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

PREV
Read more Articles on
click me!

Recommended Stories

മോട്ടോറോള റേസർ ഫോൾഡ് ഇന്ത്യയിൽ; ട്രിപ്പിൾ 50എംപി ക്യാമറയും 6000 എംഎഎച്ച് ബാറ്ററിയും പ്രധാന ആകർഷണം
ഓപ്പോ ഫൈൻഡ് എക്‌സ്9 അൾട്ര, ഫൈൻഡ് എക്‌സ്9എസ് ഇന്ത്യയിൽ ലോഞ്ച് തീയതി സ്ഥിരീകരിച്ചു