അമ്പമ്പോ! 7550 എംഎഎച്ച് ബാറ്ററി, ഇരട്ട ക്യാമറ സഹിതം പോക്കോ എഫ്7 5ജി ഇന്ത്യയിൽ, വിലയറിയാം

Published : Jun 26, 2025, 11:01 AM ISTUpdated : Jun 26, 2025, 11:04 AM IST
Poco F7

Synopsis

പോക്കോ എഫ്7 5ജി (Poco F7 5G) സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ പുറത്തിറക്കി, ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും വിശദമായി

ദില്ലി: ഇന്ത്യയിലും തിരഞ്ഞെടുത്ത ആഗോള വിപണികളിലും പോക്കോ എഫ്7 5ജി (Poco F7 5G) സ്‌മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. സ്‌നാപ്ഡ്രാഗൺ 8എസ് ജെൻ 4 ചിപ്‌സെറ്റ്, 50 മെഗാപിക്സൽ സോണി ഐഎംഎക്സ്882 സെൻസർ സഹിതമുള്ള ഇരട്ട റീയര്‍ ക്യാമറ യൂണിറ്റ്, 20 മെഗാപിക്സൽ സെൽഫി സ്‌നാപ്പർ എന്നിവ പോക്കോ എഫ്‌7 5ജിയില്‍ വാഗ്‍ദാനം ചെയ്യുന്നു. ഇന്ത്യയിൽ പോക്കോ എഫ്7 5ജിയുടെ 12 ജിബി + 256 ജിബി വേരിയന്‍റിന് 31,999 രൂപയാണ് വില. 12 ജിബി + 512 ജിബി വേരിയന്‍റിന് 33,999 രൂപയാകും. ജൂലൈ ഒന്ന് മുതൽ ഫ്ലിപ്‍കാർട്ടിൽ നിന്ന് ഈ ഹാൻഡ്‌സെറ്റ് വാങ്ങാം. സൈബർ സിൽവർ എഡിഷൻ, ഫ്രോസ്റ്റ് വൈറ്റ്, ഫാന്‍റം ബ്ലാക്ക് എന്നീ നിറങ്ങളിൽ ഫോണ്‍ ലഭ്യമാകും.

ഡിസ്‌പ്ലെ, ചിപ്

പോകോ എഫ്7 5ജിയിൽ 6.83-ഇഞ്ച് 1.5കെ (1,280x2,772 പിക്സൽ) അമോലെഡ് ഡിസ്പ്ലേ, 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് എന്നിവയുണ്ട്. പാനൽ 2,560 ഹെര്‍ട്സ് വരെ ടച്ച് സാമ്പിൾ റേറ്റ്, 3,840 ഹെര്‍ട്സ് PWM ഡിമ്മിംഗ് റേറ്റ്, 3,200 നിറ്റ്സ് വരെ ബ്രൈറ്റ്നസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. ഇതിന് എച്ച്‌ഡിആര്‍10+ പിന്തുണയും കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i സംരക്ഷണവും ലഭിക്കുന്നു. 12 ജിബി വരെ LPDDR5X റാമും 512 ജിബി വരെ യുഎഫ്‌എസ്4.1 ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയ സ്‍നാപ്ഡ്രാഗൺ 8s ജെന്‍ 4 സോക് ഈ ഹാൻഡ്‌സെറ്റിൽ സജ്ജീകരിച്ചിരിക്കുന്നു.

എഐ ഫീച്ചറുകള്‍

ആൻഡ്രോയ്‌ഡ് 15 അധിഷ്‍ഠിത ഹൈപ്പർഒഎസ് 2.0-യുമായാണ് പോക്കോ എഫ്7 5ജി പുറത്തിറങ്ങിയത്. നാല് വർഷത്തെ പ്രധാന ഒഎസ് അപ്‌ഗ്രേഡുകളും ആറ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. ഗൂഗിൾ ജെമിനി, സർക്കിൾ ടു സെർച്ച് എന്നിവയുൾപ്പെടെ നിരവധി എഐ ഫീച്ചറുകൾ, എഐ നോട്ട്സ്, എഐ ഇന്‍റർപ്രെറ്റർ, എഐ ഇമേജ് എൻഹാൻസ്‌മെന്‍റ്, എഐ ഇമേജ് എക്സ്പാൻഷൻ തുടങ്ങിയ ടൂളുകൾ തുടങ്ങിയവയെ ഈ ഫോൺ പിന്തുണയ്ക്കുന്നു.

7,550 എംഎഎച്ച് ബാറ്ററി

പോക്കോ എഫ്7 5ജിക്ക് 7,550 എംഎഎച്ച് ബാറ്ററിയും 90 വാട്സ് വയേർഡ് ഫാസ്റ്റ് ചാർജിംഗും 22.5 വാട്സ് വയേർഡ് റിവേഴ്‌സ് ചാർജിംഗ് പിന്തുണയും ലഭിക്കുന്നു. ബയോമെട്രിക് സ്ഥിരീകരണത്തിനായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്‍റ് സെൻസറും ഇതിലുണ്ട്. ഹാൻഡ്‌സെറ്റ് ഐപി66+ ഐപി 68+ ഐപി69 പൊടി, ജല പ്രതിരോധ റേറ്റിംഗുകൾ ഈ ഫോണ്‍ പാലിക്കുമെന്ന് അവകാശപ്പെടുന്നു. അലുമിനിയം മിഡിൽ ഫ്രെയിമും ഗ്ലാസ് ബാക്ക് പാനലും ഇതിലുണ്ട്. ഫോണിനുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5ജി, 4ജി, വൈ-ഫൈ 7, ബ്ലൂടൂത്ത് 6.0, ജിപിഎസ്, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ഇതിന് 7.98 എംഎം കട്ടിയും വലുപ്പവും 222 ഗ്രാം ഭാരവുമുണ്ട്.

ഇരട്ട റീയര്‍ ക്യാമറ

പോക്കോ എഫ്7 5ജിയിൽ 50 മെഗാപിക്സൽ സോണി ഐഎംഎക്സ്882 പ്രൈമറി സെൻസറും 8 മെഗാപിക്സൽ അൾട്രാവൈഡ് ഷൂട്ടറും ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 20 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുണ്ട്. എഐ പിന്തുണയുള്ള താപനില നിയന്ത്രണ 3ഡി ഐസ്‌ലൂപ്പ് സിസ്റ്റവും 6,000 എംഎം വേപ്പർ കൂളിംഗ് ചേമ്പറും ഫോണിലുണ്ട്. ഗെയിമിംഗ് അനുഭവം മെച്ചപ്പെടുത്തുമെന്ന് അവകാശപ്പെടുന്ന വൈൽഡ്‌ബൂസ്റ്റ് ഒപ്റ്റിമൈസേഷൻ 3.0 ഈ ഫോൺ പിന്തുണയ്ക്കുന്നു. പോക്കോ എഫ്‌7 5ജിക്ക് ഡ്യുവൽ സ്റ്റീരിയോ സ്പീക്കർ സിസ്റ്റവും ലഭിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി