9999 രൂപ മതി, 6000 എംഎഎച്ച് ബാറ്ററിയും 50 എംപി ക്യാമറയും സഹിതം കിടിലന്‍ ഫോണ്‍; വിവോ ടി4 ലൈറ്റ് 5ജി ഇന്ത്യയിലെത്തി

Published : Jun 24, 2025, 03:29 PM IST
Vivo T4 Lite 5G

Synopsis

വിവോയുടെ ഏറ്റവും പുതിയ ബജറ്റ് ഫ്രണ്ട്‌ലി വിവോ ടി4 ലൈറ്റ് 5ജിയുടെ ഫീച്ചറുകളും സ്പെസിഫിക്കേഷനുകളും വിലയും

ദില്ലി: വിവോ ഏറ്റവും പുതിയ ബജറ്റ് സൗഹാര്‍ദ വിവോ ടി4 ലൈറ്റ് 5ജി (Vivo T4 Lite 5G) സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 6,000 എംഎഎച്ച് ബാറ്ററിയും 50 എംപി ക്യാമറയും സഹിതമുള്ള ഈ ഫോണിന്‍റെ വില 9,999 രൂപയിലാണ് ആരംഭിക്കുന്നത്. 15 വാട്‌സിന്‍റെതാണ് ചാര്‍ജിംഗ് സൗകര്യം. മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലും രണ്ട് കളര്‍ വേരിയന്‍റുകളിലും വിവോ ടി4 ലൈറ്റ് 5ജി ലഭിക്കും.

വിവോ ബജറ്റ്-ഫ്രണ്ട്‌ലി ടി-പരമ്പരയില്‍ പുതിയ സ്‌മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിരിക്കുകയാണ്. കുറഞ്ഞ വിലയില്‍ 5ജി നെറ്റ്‌വര്‍ക്ക് ലഭ്യമാകുന്ന സ്‌മാര്‍ട്ട്‌ഫോണുകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഈ പുത്തന്‍ മോഡലിന്‍റെ വരവ്. മൂന്ന് സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളിലാണ് വിവോ ടി4 ലൈറ്റ് 5ജിയുടെ വരവ്. 4 ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്ന അടിസ്ഥാന മോഡലിന് 9,999 രൂപയാണ് വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് സ്മാര്‍ട്ട്‌ഫോണിന്‍റെ വില 10,999 രൂപയും 8 ജിബി റാം + 256 ജിബി സ്റ്റോറേജ് ഫോണിന്‍റെ വില 12,999 രൂപയുമാണ്. ജൂലൈ 2 മുതല്‍ വിവോയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്റ്റോറും, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാര്‍ട്ടും, തെരഞ്ഞെടുക്കപ്പെട്ട ഓഫ്‌ലൈന്‍ ഔട്ട്‌ലറ്റുകളും വഴി വിവോ ടി4 ലൈറ്റ് 5ജി ഫോണ്‍ വാങ്ങാം. പ്രിസം ബ്ലൂ, ടൈറ്റാനിയം ഗോള്‍ഡ് എന്നീ രണ്ട് നിറങ്ങളിലാണ് വിവോ ടി4 ലൈറ്റിന്‍റെ വരവ്.

വിവോ ടി4 ലൈറ്റ് 5ജി ഫീച്ചറുകളും സ്പെസിഫിക്കേഷനുകളും

വിവോ ടി4 ലൈറ്റ് 5ജി സ്‌മാര്‍ട്ട്‌ഫോണിന് 90 ഹെര്‍ട്സ് 6.74 ഇഞ്ച് എച്ച്‌ഡി+ എല്‍സിഡി ഡിസ്‌പ്ലെയാണുള്ളത്. 1,000 നിറ്റ്സാണ് പറയപ്പെടുന്ന പീക്ക് ബ്രൈറ്റ്‌നസ്. 50 എംപി പ്രൈമറി ക്യാമറയും 2 എംപി സെക്കന്‍ഡറി സെന്‍സറും റീയര്‍ ഭാഗത്ത് ഉള്‍പ്പെടുന്നു. 5 എംപിയുടേതാണ് സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായുള്ള ഫ്രണ്ട് ക്യാമറ. ക്യാമറയില്‍ എഐ ഫോട്ടോ എന്‍ഹാന്‍സ്, എഐ ഇറേസ് ഫീച്ചറുകളുണ്ട്. മീഡിയടെക് ഡൈമന്‍സിറ്റി 6300 ചിപ്പില്‍ വരുന്ന ഫോണില്‍ 2 ജിബി വരെ മൈക്രോഎസ്‌ഡി കാര്‍ഡ് സൗകര്യവുമുണ്ട്. ആന്‍ഡ്രോയ്‌ഡ് 15 അടിസ്ഥാനത്തിലുള്ള ഫണ്‍ടച്ച്ഒഎസ് 15-ലാണ് പ്രവര്‍ത്തനം. ഐപി64 റേറ്റിംഗില്‍ വരുന്ന ഫോണില്‍ ഇരട്ട സ്ലിം സ്ലോട്ടുകളും ബ്ലൂടൂത്ത് 5.4, ജിപിഎസ്, വൈ-ഫൈ, യുഎസ്‌ബി ടൈപ്പ്-സി കണക്റ്റിവിറ്റി സൗകര്യങ്ങളുമുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി