7000 എംഎഎച്ച് ബാറ്ററി! രണ്ട് ദിവസം കൂടുമ്പോള്‍ ചാര്‍ജ് ചെയ്‌താല്‍ മതിയല്ലോ; റിയല്‍മീ നിയോ 7 വിവരങ്ങള്‍ പുറത്ത്

Published : Dec 05, 2024, 02:36 PM ISTUpdated : Dec 05, 2024, 02:39 PM IST
7000 എംഎഎച്ച് ബാറ്ററി! രണ്ട് ദിവസം കൂടുമ്പോള്‍ ചാര്‍ജ് ചെയ്‌താല്‍ മതിയല്ലോ; റിയല്‍മീ നിയോ 7 വിവരങ്ങള്‍ പുറത്ത്

Synopsis

മീഡിയടെക് ഡൈമന്‍സിറ്റി 9300+ ചിപ്‌സെറ്റ്, 50 എംപി ഉള്‍പ്പെടുന്ന ഡുവല്‍ ക്യാമറ, മൂന്ന് റാം ഓപ്ഷനുകള്‍ എന്നിവ റിയല്‍മീ നിയോ 7 സ്മാര്‍ട്ട്‌ഫോണിനുണ്ടാകും എന്ന് റിപ്പോര്‍ട്ട് 

7,000 എംഎഎച്ച് ബാറ്ററിയില്‍ വരുന്ന റിയല്‍മീ നിയോ 7 സ്മാര്‍ട്ട്ഫോണിനെ കുറിച്ച് ആകാംക്ഷ മുറുകുന്നു. ഭീമന്‍ കപ്പാസിറ്റിയില്‍ വരുന്ന ബാറ്ററിയാണെങ്കിലും ഫോണിന്‍റെ സ്ലിം ഡിസൈന്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ദിവസം മുഴുവന്‍ മടുക്കുവോളം ഉപയോഗിക്കാന്‍ തക്ക ബാറ്ററിയുള്ള ഈ ഫോണിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. 

റിയല്‍മീ നിയോ 7- പ്രത്യേകതകള്‍

ഡിസംബര്‍ 11നാണ് ചൈനയില്‍ റിയല്‍മീ നിയോ 7 പുറത്തിറങ്ങുക. ഫോണിന്‍റെ പ്രീ-ബുക്കിംഗ് റിയല്‍മീയുടെ ഔദ്യോഗിക വെബ്‌സൈറ്റും ഇ-കൊമേഴ്‌സ് സൈറ്റുകളും വഴി ആരംഭിച്ചിട്ടുണ്ട്. മീഡിയടെക് ഡൈമന്‍സിറ്റി 9300+ ചിപ്‌സെറ്റില്‍ വരുന്ന ഫോണ്‍ മികച്ച പെര്‍ഫോര്‍മന്‍സ് കാഴ്ചവെക്കും എന്നാണ് പ്രതീക്ഷ. 7,000 എംഎഎച്ചിന്‍റെതായിരിക്കും ബാറ്ററി. ഡുവല്‍ ക്യാമറയായിരിക്കും പിന്‍ഭാഗത്ത് വരിക എന്നതാണ് സൂചന. 50 മെഗാപിക്‌സല്‍ പ്രധാന ക്യാമറ, 6 എംപി സെക്കന്‍ഡറി സെന്‍സര്‍ എന്നിവയായിരിക്കും ഇത്. ഇതിന് പുറമെ എല്‍ഇഡി ഫ്ലാഷുമുണ്ടാകും. 

Read more: 'പോ അങ്ങോട്ട്'... ഒരു ഫോണിലെ ഫോട്ടോ ആംഗ്യം വഴി മറ്റൊരു ഫോണിലേക്ക് എടുത്തിടാം! ഫീച്ചറുമായി വാവെയ്

റിയല്‍മീ ഹൈപ്പര്‍ഇമേജ്+ ഫോട്ടോഗ്രഫി ആര്‍ട്ടിടെക്‌ച്വര്‍ എഐ ഇമോജിംഗ് ഈ ഫോണിലൂടെ അവതരിപ്പിക്കും. 6.78 ഇഞ്ച് അമോല്‍ഡ് ഡിസ്‌പ്ലെയിലായിരിക്കും ഫോണ്‍ വരിക. 6 ജിബി, 8 ജിബി, 16 ജിബി റാം ഓപ്ഷനുകളും 128 ജിബി, 256 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ് ഓപ്ഷനുകളും പ്രതീക്ഷിക്കുന്നു.

വില എത്രയാകും?

റിയല്‍മീ നിയോ 7ന് 2499 യുവാനായിരിക്കും (ഏകദേശം 29,100 ഇന്ത്യന്‍ രൂപ) ചൈനയില്‍ അടിസ്ഥാന വില എന്നാണ് റിപ്പോര്‍ട്ട്. ഫോണ്‍ ഇന്ത്യയിലെത്തുമ്പോള്‍ ഈ വിലയില്‍ നേരിയ വ്യത്യാസമുണ്ടായേക്കും. 

Read more: സാംസങ് ഗ്യാലക്സി എസ്24 അള്‍ട്ര മുതല്‍ ഐഫോണ്‍ 16 പ്രോ മാക്സ് വരെ; 2024ല്‍ സ്റ്റാറായ 5 സ്‌മാര്‍ട്ട്ഫോണുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി