ഫോള്‍ഡബിളുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രീഓര്‍ഡര്‍; യുഎസില്‍ റെക്കോര്‍ഡിട്ട് ഗാലക്സി സ്സെഡ് ഫോള്‍ഡ്7

Published : Aug 02, 2025, 04:51 PM ISTUpdated : Aug 02, 2025, 04:56 PM IST
Samsung Galaxy Z Fold 7, Samsung Galaxy Z Flip 7

Synopsis

അമേരിക്കന്‍ വിപണിയില്‍ പ്രീഓര്‍ഡര്‍ ചരിത്രമെഴുതി സാംസങ് ഗാലക്സി സ്സെഡ് ഫോള്‍ഡ്7, ഗാലക്സി സ്സെഡ് ഫ്ലിപ്7 സ്‌മാര്‍ട്ട്‌ഫോണുകള്‍

ന്യൂയോര്‍ക്ക്: ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണുകളുടെ വിപണിയിലെ രാജാക്കന്‍മാര്‍ ഞങ്ങള്‍ തന്നെ എന്ന് തെളിയിച്ച് ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ സാംസങ്. ഏറ്റവും പുതിയ ഗാലക്സി സ്സെഡ് ഫോള്‍ഡ്7ന് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രീഓര്‍ഡറാണ് ലഭിച്ചിരിക്കുന്നതെന്ന് സാംസങ്ങിന്‍റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇതോടൊപ്പം പുറത്തിറങ്ങിയ ഗാലക്സി സ്സെഡ് ഫ്ലിപ്7 ഹാന്‍ഡ്‌സെറ്റിനും പ്രീഓര്‍ഡറില്‍ വന്‍ വര്‍ധനവുണ്ട്.

യുഎസില്‍ സാംസങ്ങിന്‍റെ സ്സെഡ് ഫോള്‍ഡ് ലൈനപ്പില്‍ ഇതുവരെയുണ്ടായ ഏറ്റവും വലിയ പ്രീഓര്‍ഡറാണ് ഗാലക്സി സ്സെഡ് ഫോള്‍ഡ്7 നേടിയിരിക്കുന്നത്. മുന്‍ തലമുറ ഫോണ്‍ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ ഗാലക്സി സ്സെഡ് ഫോള്‍ഡ്7ന്‍റെയും ഗാലക്സി സ്സെഡ് ഫ്ലിപ്7ന്‍റെയും മൊത്തം പ്രീഓര്‍ഡറുകളില്‍ 25 ശതമാനത്തിലധികം വര്‍ധനവ് ഇതിനകം സംഭവിച്ചു. ഇതില്‍ സ്സെഡ് ഗാലക്സി സ്സെഡ് ഫോള്‍ഡ്7ന് അമേരിക്കന്‍ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രീഓര്‍ഡര്‍ ലഭിച്ചു. ഏകദേശം 50 ശതമാനത്തിനടുത്ത് പ്രീഓര്‍ഡര്‍ വര്‍ധനവ് സ്സെഡ് ഫോള്‍ഡ്7ന് രേഖപ്പെടുത്തി. ഭാരം കുറഞ്ഞ സ്ലിം ഡിസൈനും ക്യാമറ അപ്‌ഗ്രേഡുകളും എഐ ഫീച്ചറുകളുമാണ് ഗാലക്സി സ്സെഡ് ഫോള്‍ഡ്7, ഗാലക്സി സ്സെഡ് ഫ്ലിപ്7 എന്നീ സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് വിപണിയില്‍ വലിയ സ്വീകാര്യത ലഭിക്കാന്‍ കാരണമായത് എന്നാണ് വിലയിരുത്തലുകള്‍. ജൂലൈ 25 മുതലാണ് ഈ ഫോള്‍ഡബിളുകള്‍ക്ക് അമേരിക്കയില്‍ പ്രീഓര്‍ഡര്‍ തുടങ്ങിയത്.

ഗാലക്സി സ്സെഡ് ഫോള്‍ഡ്7- സവിശേഷതകള്‍

സാംസങ്ങിന്‍റെ ഏറ്റവും കട്ടിയും ഭാരവും കുറഞ്ഞ ഫോള്‍ഡബിള്‍ മൊബൈല്‍ ഫോണുകളാണ് ഗാലക്സി സ്സെഡ് ഫോള്‍ഡ്7 ഉം, സ്സെഡ് ഫ്ലിപ്7 ഉം. സ്ലിമ്മായ ഫോള്‍ഡബിള്‍ എന്ന നിലയിലാണ് ബുക്ക്‌-സ്റ്റൈല്‍ ഗാലക്സി സ്സെഡ് ഫോള്‍‍ഡ്7 സാംസങ് അവതരിപ്പിച്ചിരിക്കുന്നത്. സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്‌സെറ്റിലാണ് നിര്‍മ്മാണം. 8 ഇഞ്ച് ഫോള്‍ഡബിള്‍ ഡിസ്‌പ്ലെ, 200 എംപി പ്രധാന സെന്‍സര്‍ സഹിതമുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ, 1 ടിബി വരെ സ്റ്റോറേജ് എന്നിവയാണ് സ്സെഡ് ഫോള്‍ഡ്7ന്‍റെ പ്രധാന സവിശേഷതകള്‍. ഇന്ത്യയില്‍ 1,74,999 രൂപയിലാണ് ഗാലക്സി സ്സെഡ് ഫോള്‍ഡ്7 ആരംഭിക്കുന്നത്.

ഗാലക്സി സ്സെഡ് ഫ്ലിപ്7- സവിശേഷതകള്‍

ഏറ്റവും സ്ലിം ആയ ഗാലക്സി ഫ്ലിപ് ഫോണാണ് സ്സെഡ് ഫ്ലിപ്7. സാംസങിന്‍റെ എക്‌സിനോസ് 2500 ചിപ്പില്‍ വരുന്ന ഫ്ലിപ് ഹാന്‍ഡ്‌സെറ്റാണിത്. 4.1 ഇഞ്ച് എക‌്‌സ്‌ടേണല്‍ ഡിസ്‌പ്ലെ, 6.9 ഇഞ്ച് ഡൈനാമിക് അമോല്‍ഡ് പ്രധാന ഡിസ്‌പ്ലെ, തുറന്നിരിക്കുമ്പോള്‍ 6.5 എംഎം കട്ടി, അടയ്ക്കുമ്പോള്‍ 13.7 എംഎം കട്ടി, 188 ഗ്രാം ഭാരം, 4,300 എംഎഎച്ച് ബാറ്ററി, 50 എംപി വൈഡ്, 12 എംപി അള്‍ട്രാ-വൈഡ് ഇരട്ട റിയര്‍ ക്യാമറ, 10 എംപി സെല്‍ഫി ക്യാമറ, എഐ ഫീച്ചറുകള്‍ തുടങ്ങിയവ ഗാലക്സി സ്സെഡ് ഫ്ലിപ്7ലുണ്ട്. 1,09,999 രൂപയാണ് സ്സെഡ് ഫ്ലിപ്7ന്‍റെ ആരംഭ വില.

PREV
Read more Articles on
click me!

Recommended Stories

കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി
6000 എംഎഎച്ച് ബാറ്ററി കരുത്തില്‍ ഒരു ബജറ്റ്-ഫ്രണ്ട്‌ലി ഫോണ്‍; റെഡ്‌മി 15സി 5ജി ഇന്ത്യയില്‍ പുറത്തിറങ്ങി