നിങ്ങളുടെ വീട്ടുവാതിൽക്കൽ ഐഫോൺ 17 മോഡലുകള്‍ എത്തും; മികച്ച ഡെലിവറി പ്ലാറ്റ്‌ഫോമുകൾ

Published : Sep 21, 2025, 03:37 PM IST
iphone 17 air

Synopsis

ആപ്പിളിന്‍റെ ഏറ്റവും പുതിയ ഐഫോൺ 17 മോഡലുകള്‍ നിങ്ങളുടെ വീട്ടുപടിക്കല്‍ എത്തും. ഏറ്റവും വേഗത്തിലെത്തിക്കുന്ന മികച്ച ഡെലിവറി പ്ലാറ്റ്‌ഫോമുകൾ ഇവയാണ്. ആപ്പിളിന്‍റെ ഏറ്റവും പുതിയ ഡിവൈസുകൾ ക്വിക്ക് കൊമേഴ്‌സ് സേവനങ്ങളിലൂടെയും ലഭ്യമാകും. 

ഐഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ആപ്പിളിന്‍റെ ഐഫോൺ 17 സീരീസ് സെപ്റ്റംബർ 19ന് ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി വിൽപ്പനയ്‌ക്കെത്തി. പുതിയ ഐഫോൺ വാങ്ങാൻ രാജ്യത്തുടനീളമുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ആപ്പിളിന്‍റെ മുൻനിര സ്റ്റോറുകൾക്ക് പുറത്ത് പുലർച്ചെ മുതൽ തന്നെ പലരും എത്തി. പ്രത്യേകിച്ച് ദില്ലിയിലെ സാകേത് സിറ്റിവാക്ക് മാളിലും മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സ് ഔട്ട്‌ലെറ്റിലും നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്. ഏറ്റവും പുതിയ ഐഫോൺ മോഡലുകൾ മാത്രമല്ല, പുതുതായി പുറത്തിറക്കിയ ആപ്പിൾ വാച്ചും എയർപോഡുകളും തേടി നിരവധി ഉപഭോക്താക്കളാണ് എത്തുന്നത്. എന്നാൽ വാങ്ങാനുള്ള ഈ തിരക്ക് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക്, ആപ്പിളിന്‍റെ ഏറ്റവും പുതിയ ഡിവൈസുകൾ ക്വിക്ക് കൊമേഴ്‌സ് സേവനങ്ങളിലൂടെയും ലഭ്യമാകും. 

ഏറ്റവും പുതിയ ആപ്പിൾ ഫോണുകൾ വിൽക്കുന്ന ചില മുൻനിര ക്വിക്ക്-കൊമേഴ്‌സ് കമ്പനികളെ പരിചയപ്പെടാം. ഇവരിൽ പലരും തിരഞ്ഞെടുത്ത നഗരങ്ങളിൽ അതിവേഗം ഹോം ഡെലിവറി വാഗ്ദാനം ചെയ്യുന്നു.

ബ്ലിങ്കിറ്റ്

256 ജിബി സ്റ്റോറേജുള്ള ഐഫോൺ 17 ഫോണ്‍ ബ്ലിങ്കിറ്റ് 82,900 രൂപയ്ക്ക് ലിസ്റ്റ് ചെയ്‌തിട്ടുണ്ട്. എന്നാൽ നിങ്ങളുടെ പ്രദേശത്തെ ആശ്രയിച്ച് ലഭ്യത വ്യത്യാസപ്പെടാം, സ്റ്റോക്കുകൾ വേഗത്തിൽ വിറ്റുതീർന്നുപോകുമെന്ന് പ്രതീക്ഷിക്കുന്നു.

ഫ്ലിപ്‍കാർട്ട് മിനിറ്റ്സ്

ഐഫോൺ 16, ഐഫോൺ 16 പ്രോ തുടങ്ങിയ മുൻ തലമുറ മോഡലുകൾക്കൊപ്പം, ഫ്ലിപ്‌കാര്‍ട്ട് മിനിറ്റ്സ് അതിന്‍റെ റാപ്പിഡ് ഡെലിവറി പ്ലാറ്റ്‌ഫോമിൽ ഐഫോൺ 17 ശ്രേണിയും അവതരിപ്പിച്ചു.

ഇൻസ്റ്റാമാർട്ട്

ഇൻസ്റ്റാമാർട്ട് ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ എയർ എന്നിവ ലോഞ്ച് വിലയിൽ തന്നെ വാഗ്‌ദാനം ചെയ്യുന്നു, കൂടാതെ അധിക കിഴിവുകളും ബാങ്ക് പ്രമോഷനുകളും അതിന്‍റെ ആപ്പ് വഴി ആക്‌സസ് ചെയ്യാവുന്നതാണ്.

ബിഗ്ബാസ്‌ക്കറ്റ്

അതേസമയം, തിരഞ്ഞെടുത്ത വിപണികളിൽ മിനിറ്റുകൾക്കുള്ളിൽ ഐഫോൺ 17 ഉം ഐഫോൺ എയറും വിതരണം ചെയ്യുമെന്ന് ബിഗ്ബാസ്‌ക്കറ്റ് സ്ഥിരീകരിച്ചു. വിതരണ ചാനലുകളിലുടനീളം യൂണിറ്റ് ലഭ്യതയെ ആശ്രയിച്ചിരിക്കും വിതരണം.

ഇന്ത്യയിലെ ഐഫോൺ 17 സീരീസ് വിലകൾ

ഐഫോൺ 17 സീരീസ് ഇപ്പോൾ ഇന്ത്യയിൽ വിവിധ സ്റ്റോറേജ് ഓപ്ഷനുകളിലും വിലകളിലും ലഭ്യമാണ്. അടിസ്ഥാന ഐഫോൺ 17ന് 82,900 രൂപയും 256 ജിബി സ്റ്റോറേജും, 512 ജിബി വേരിയന്‍റിന് 1,02,900 ഉം ആണ് വില. ഐഫോൺ എയർ 256 ജിബി, 512 ജിബി, 1 ടിബി മോഡലുകളിൽ ലഭ്യമാണ്. യഥാക്രമം 1,19,900 രൂപ, 1,39,900 രൂപ, 1,59,900 രൂപ എന്നിങ്ങനെയാണ് വില. ഐഫോൺ 17 പ്രോ 256 ജിബി, 512 ജിബി, 1 ടിബി ഓപ്ഷനുകളിൽ ലഭ്യമാണ്. ഇവയ്ക്ക് 1,34,900 രൂപ, 1,54,900 രൂപ, 1,74,900 രൂപ എന്നിങ്ങനെ വിലവരും. ഐഫോൺ 17 പ്രോ മാക്‌സ് 256 ജിബി, 512 ജിബി, 1 ടിബി, 2 ടിബി വേരിയന്‍റുകളിൽ ലഭ്യമാണ്. 1,49,900 രൂപ മുതൽ 2,29,900 രൂപ വരെയാണ് വില.

 

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി