
ദില്ലി: എക്‌സ്200ടി സ്‌മാര്‍ട്ട്‌ഫോണ്‍ വിവോ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. വിവോ എക്സ്200ടി (Vivo X200T) സ്‌മാര്‍ട്ട്‌ഫോണിന്‍റെ ടീസര്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാര്‍ട്ടില്‍ പുറത്തിറക്കിയതായി 91മൊബൈല്‍സ് റിപ്പോര്‍ട്ട് ചെയ്‌തു. Zeiss ക്യാമറ സാങ്കേതികവിദ്യയിലുള്ള വിവോ എക്സ്200ടി മൊബൈല്‍ ഈ നിരയില്‍ 2024 ഡിസംബറില്‍ ലോഞ്ച് ചെയ്‌ത വിവോ എക്‌സ്200, വിവോ എക്‌സ്200 പ്രോ എന്നിവയ്‌ക്ക് ഏതാണ്ട് സമാനമായിരിക്കും. വിവോ എക്‌സ്300 സീരീസ് ഫോണുകള്‍ 2025 ഡിസംബറില്‍ വിവോ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു.
വിവോ എക്‌സ്200, വിവോ എക്‌സ്200 എഫ്‌ഇ സ്‌മാര്‍ട്ട്‌ഫോണുകളുടെ സവിശേഷതകള്‍ ചേര്‍ന്നുള്ള 5ജി ഹാന്‍ഡ്‌സെറ്റ് മോഡലായിരിക്കും വിവോ എക്സ്200ടി. അതായത്, ഫ്ലാഗ്‌ഷിപ്പ് തലത്തിലുള്ള അനുഭവം കുറഞ്ഞ വിലയ്‌ക്ക് നല്‍കുന്ന ഫോണ്‍ മോഡലായിരിക്കും വിവോ എക്സ്200ടി. ഫ്ലിപ്‌കാര്‍ട്ടില്‍ പുറത്തുവന്ന ടീസറില്‍ വിവോ എക്സ്200ടി മൊബൈല്‍ ഫോണിന്‍റെ റിയര്‍ ഡിസൈന്‍ വ്യക്തമാണ്. വിവോയുടെ ഫ്ലാഗ്ഷിപ്പ് മോഡലുകളിലേതിന് സമാനമായ ക്യാമറ മൊഡ്യൂള്‍ ആണ് ഇതില്‍ കാണുന്നത്. ഒറിജിന്‍ഒഎസ് 6 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള മൊബൈല്‍ ആയിരിക്കും വിവോ എക്സ്200ടി.
120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് വരുന്ന 6.7 ഇഞ്ച് 1.5കെ അമോലെഡ് ഡിസ്‌പ്ലെ സഹിതമുള്ള സ്‌മാര്‍ട്ട്‌ഫോണായിരിക്കും വിവോ എക്സ്200ടി എന്നാണ് റിപ്പോര്‍ട്ട്. മീഡിയടെക് ഡൈമന്‍സിറ്റി 9400+ ചിപ്‌സെറ്റിനൊപ്പം 16 ജിബി വരെ റാമും 1 ടിബി വരെ സ്റ്റോറേജും സംയോജിപ്പിച്ചിരിക്കും. 6,200 എംഎഎച്ച് കരുത്ത് പ്രതീക്ഷിക്കുന്ന ബാറ്ററിക്കൊപ്പം 90 വാട്‌സ് വയേര്‍ഡ്, 40 വാട്‌സ് വയര്‍ലെസ് ചാര്‍ജറുമാണ് പറഞ്ഞുകേള്‍ക്കുന്നത്. Zeiss ക്യാമറ സാങ്കേതികവിദ്യയിലാണ് വിവോ എക്സ്200ടി സ്മാര്‍ട്ട്‌ഫോണ്‍ ഒരുക്കിയിരിക്കുന്നത് എന്ന് വിവോ സ്ഥിരീകരിച്ചിട്ടുണ്ട്. 50-മെഗാപിക്‌സലിന്‍റെ ട്രിപ്പിള്‍ റിയര്‍ ക്യാമറയും 32എംപിയുടെ ഫ്രണ്ട് ക്യാമറയും വിവോ എക്സ്200ടി ഫോണില്‍ വരുമെന്നും സൂചനയുണ്ട്.