കാത്തിരിപ്പ് അവസാനിക്കുന്നു, ഐഫോണ്‍ 17ഇ അടുത്ത മാസം പുറത്തിറങ്ങിയേക്കും

Published : Jan 13, 2026, 03:33 PM IST
iPhone 16e

Synopsis

ആപ്പിളിന്‍റെ ബജറ്റ്-ഫ്രണ്ട്‌ലി സ്‌മാര്‍ട്ട്‌ഫോണ്‍ നിരയിലെ ഐഫോണ്‍ 17ഇ വിപണിയില്‍ എത്താനൊരുങ്ങുന്നു. ഫോണിന്‍റെ ഡിസ്‌പ്ലെ, ഡിസൈന്‍ തുടങ്ങിയ വിവരങ്ങള്‍ പ്രചരിക്കുന്നു. 

കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ബജറ്റ്-ഫ്രണ്ട്‌ലി എന്ന് വിളിക്കാവുന്ന ഐഫോണ്‍ 17ഇ സ്‌മാര്‍ട്ട്‌ഫോണ്‍ അടുത്ത മാസം ലോഞ്ച് ചെയ്യാന്‍ സാധ്യത. ഐഫോണ്‍ 17ഇ 2026 ഫെബ്രുവരിയില്‍ ആപ്പിള്‍ അവതരിപ്പിക്കുമെന്ന് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2025 ഫെബ്രുവരിയിലായിരുന്നു ഐഫോണ്‍ 16ഇ പുറത്തിറക്കിയത്. ആപ്പിള്‍ മുമ്പ് പുറത്തിറക്കിയിരുന്ന ഐഫോണ്‍ എസ്ഇ വേരിയന്‍റിന്‍റെ പരിഷ്‌കരിച്ച പതിപ്പാണ് ഇ (e) മോഡല്‍ എന്നറിയപ്പെടുന്നത്. ഐഫോണ്‍ എസ്ഇ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് വിപണിയില്‍ എത്തിയിരുന്നതെങ്കില്‍ ഐഫോണ്‍ ഇ മോഡല്‍ എല്ലാ വര്‍ഷവും പുറത്തിറക്കാനാണ് കമ്പനിയുടെ പ്ലാന്‍.

ഐഫോണ്‍ 17ഇ: പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

ഐഫോണ്‍ 17ഇ-യുടെ നിര്‍മ്മാണം ആപ്പിളിന്‍റെ അസെംബ്ലിംഗ് പങ്കാളികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വൈബോയില്‍ ഒരു ലീക്കര്‍ പങ്കിട്ട വിവരങ്ങളില്‍ പറയുന്നു. ഐഫോണ്‍ 17ഇ-യുടെ ഡിസൈന് 16ഇ-യുടെ ഡിസൈനില്‍ നിന്ന് കാര്യമായ വ്യത്യാസങ്ങള്‍ ഉണ്ടാവില്ല. 3.1 ഇഞ്ച് ഐലന്‍ഡ് സ്‌ക്രീന്‍, നിലവിലെ ഐഫോണ്‍ 17 ലൈനപ്പില്‍ ഉപയോഗിച്ചിട്ടുള്ള എ19 ചിപ്പ് എന്നിവ ഐഫോണ്‍ 17ഇ-യിലുണ്ടാകും എന്നാണ് ലീക്കുകള്‍ നല്‍കുന്ന വിവരം. ആപ്പിളിന്‍റെ ഹൈ-എന്‍ഡ് സ്‌മാര്‍ട്ട്‌ഫോണുകളിലേതുപോലെ ഐഫോണ്‍ 17ഇ-യില്‍ ഡൈനമിക് ഐലന്‍ഡ് ഉള്‍പ്പെടുത്തിയേക്കും. കുറഞ്ഞ വിലയിലുള്ള ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകളുമായായിരിക്കും വിപണിയില്‍ ഐഫോണ്‍ 17ഇ-യ്‌ക്ക് മത്സരിക്കേണ്ടിവരിക.

ഐഫോണ്‍ 17ഇ സ്‌മാര്‍ട്ട്‌ഫോണ്‍ ലോഞ്ച് ടൈം‌ലൈന്‍ ഇങ്ങനെ

ഐഫോണ്‍ 17ഇ ഫെബ്രുവരി മധ്യേയാവും ആപ്പിള്‍ അവതരിപ്പിക്കാന്‍ സാധ്യത എന്നാണ് സൂചന. 2025 ഫെബ്രുവരി 19നായിരുന്നു ഐഫോണ്‍ 16ഇ പുറത്തിറക്കിയത്. ഐഫോണ്‍ 17ഇ ഫെബ്രുവരി 18ന് അവതരിപ്പിക്കാനാണ് സാധ്യതയെന്നും ഫെബ്രുവരി 27 മുതല്‍ വിപണിയില്‍ ലഭ്യമായേക്കുമെന്നും ലീക്കുകളില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന് അനുബന്ധമായായിരുന്നു ഐഫോണ്‍ 17ഇ പുറത്തിറക്കിയത്. എന്നാല്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് മാര്‍ച്ച് 2 മുതല്‍ 5 വരെയാണ് നടക്കുക. അതിനാല്‍ ഐഫോണ്‍ 17ഇ മാര്‍ച്ച് മാസത്തില്‍ ഇത്തവണ ലോഞ്ച് ചെയ്‌താലും അത്ഭുതപ്പെടാനില്ല. സാംസങിന്‍റെ ഗാലക്സി എസ്26 സീരീസും വരാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ അതും പരിഗണിച്ചാവും ആപ്പിള്‍ ഐഫോണ്‍ 17ഇ ലോഞ്ച് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുക.

PREV
Read more Articles on
click me!

Recommended Stories

സാംസങ് ഗാലക്‌സി എസ്26 സീരീസ് വൈകുന്നത് ഒരു സര്‍പ്രൈസ് കാരണത്താല്‍; ലോ‌ഞ്ച് തീയതി ലീക്കായി?
9000 എംഎഎച്ച് ബാറ്ററി സഹിതം രണ്ട് ഫോണുകള്‍, ഇന്ത്യന്‍ വിപണി പിടിച്ചുലയ്‌ക്കാന്‍ വണ്‍പ്ലസ് നോര്‍ഡ് 6 സീരീസ് വരുന്നു