ഷവോമി 17T ഇന്ത്യയിൽ; ഫ്ലാഗ്ഷിപ്പ് വിപണിയിൽ പുതിയ യുദ്ധം

Published : Jun 05, 2026, 01:49 PM IST
Xiaomi 17T

Synopsis

ഷവോമി 17T ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറങ്ങി. ലൈക്ക ട്യൂൺഡ് ട്രിപ്പിൾ ക്യാമറ, 6,500mAh ബാറ്ററി, മീഡിയാടെക്ക് ഡൈമൻസിറ്റി 8500 അൾട്ര പ്രോസസർ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. 59,999 രൂപ മുതൽ വില ആരംഭിക്കുന്ന ഈ ഫ്ലാഗ്ഷിപ്പ് ഫോൺ ജൂൺ 10 മുതൽ വിൽപ്പനയ്‌ക്കെത്തും.

വോമി 17T ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറങ്ങി. കഴിഞ്ഞ ദിവസം നടന്ന ലോഞ്ച് ഇവന്റിലാണ് പുതിയ സ്‍മാർട്ട്ഫോൺ അവതരിപ്പിച്ചത്. ഫ്ലാഗ്ഷിപ്പ് ശ്രേണിയിലെ പുതിയ മോഡലായ ഈ സ്‍മാർട്ട്ഫോൺ, ക്യാമറ പ്രകടനത്തിലും ബാറ്ററി ശേഷിയിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് വിപണിയിലെത്തുന്നത്. ഇത് ഷവോമിയുടെ 17 സീരീസിലെ ഏറ്റവും പുതിയ എൻട്രിയാണ്.

പുതിയ ഷിയോമി 17T-യിൽ ലൈക്ക ട്യൂൺഡ് ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ലഭിക്കുന്നു. 50 മെഗാപിക്സൽ പ്രധാന ക്യാമറ, 50 മെഗാപിക്സൽ 5x പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ്, 12 മെഗാപിക്സൽ അൾട്രാ-വൈഡ് സെൻസർ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 5x ഓപ്റ്റിക്കൽ സൂം പിന്തുണയും ഓപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ (ഓഐഎസ്) സൗകര്യവും ഇതിന്റെ പ്രത്യേകതയാണ്. ഫോട്ടോഗ്രഫി പ്രേമികൾക്ക് ഉയർന്ന നിലവാരത്തിലുള്ള സൂം അനുഭവം നൽകുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.

6.59 ഇഞ്ച് 1.5K അമോലെഡ് ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. 120Hz അഡാപ്റ്റീവ് റിഫ്രെഷ് റേറ്റ് കൂടാതെ 3500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് ലഭ്യമാണ്. മീഡിയാടെക്ക് ഡൈമൻസിറ്റി 8500 അൾട്ര പ്രോസസർ ഉപയോഗിച്ചാണ് ഫോണിന്റെ പ്രവർത്തനം. കൂടെ 12GB LPDDR5X RAM ഉം 512GB വരെ സ്റ്റോറേജ് ഓപ്ഷനും ലഭ്യമാണ്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ ഹൈപ്പർ ഓഎസ് 3 ആണ് സോഫ്റ്റ്‍വെയർ. ബാറ്ററി വിഭാഗത്തിൽ 6,500mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 67W ഫാസ്റ്റ് ചാർജിംഗ്, 22.5W റിവേഴ്സ് ചാർജിംഗ് എന്നിവയും ലഭ്യമാണ്. IP68 വാട്ടർ-ഡസ്റ്റ് റെസിസ്റ്റൻസ്, ഗോറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയും ഫോണിന്റെ ബലമായ സുരക്ഷാ സവിശേഷതകളാണ്.

ഇന്ത്യയിൽ ഷവോമി 17Tയുടെ വില 12GB + 256GB മോഡലിന് 59,999 രൂപ മുതൽ ആരംഭിക്കുന്നു. 512GB വേർഷന് 64,999 രൂപ ആണ് വില. ബാങ്ക് ഓഫറുകൾ ഉൾപ്പെടുത്തിയാൽ വില 54,999 രൂപ വരെ വില കുറയാം. കൂടാതെ ഇഎംഐ ഓപ്ഷനുകൾ, എക്സ്ചേഞ്ച് ബോണസ്, 60 ശതമാനം ബൈബാക്ക് സ്‍കീം എന്നിവയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 10 മുതൽ ആമസോൺ, ഷവോമി സ്റ്റോറുകൾ, ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴി വിൽപ്പന ആരംഭിക്കും. പ്രീമിയം ഫീച്ചറുകളും മത്സരാധിഷ്‍ഠിത വിലയും കൊണ്ട് ഇന്ത്യയിലെ ഫ്ലാഗ്ഷിപ്പ് സ്‍മാർട്ട്ഫോൺ വിപണിയിൽ ശക്തമായ മത്സരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

എഐ വന്നതോടെ പണി പോയി, 30,000 തൊഴിലാളികളെ ആമസോൺ പിരിച്ചുവിടുന്നു; കോടിക്കണക്കിന് ഡോളറുകൾ എഐക്ക് ഒഴുക്കുന്നു
ഐഫോൺ 18 പ്രോ മാക്സ്: കനം കുറയില്ല, കരുത്ത് കൂടുമോ? കൂടുതൽ വിവരങ്ങൾ ചോ‍ർന്നു