പപ്പായ: നമ്മുടെ കാലാവസ്ഥയ്ക്ക് യോജിക്കുന്നത്, നല്ല വിളവും വിലയും, കൃഷിരീതിയെങ്ങനെ?

Published : Dec 12, 2025, 02:52 PM IST

പപ്പായ കൃഷി, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? ഏതാണ് നടാന്‍ പറ്റിയ മാസം?

PREV
15

കേരളത്തിലെ കാലാവസ്ഥയിൽ കൃഷി ചെയ്യാവുന്നതും നല്ല വിളവും വിലയും ലഭിക്കുന്നതുമാണ് പപ്പായ. കൃഷി രീതികളെക്കുറിച്ച് അറിയാം.

25

പപ്പായ പല ഇനങ്ങൾ കേരളത്തിൽ ലഭ്യമാണെങ്കിലും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്ത് വിജയിച്ച ഇനമാണ് റെഡ് ലേഡി. വിൽപ്പന ലക്ഷ്യമിട്ട് വലിയ രീതിയിൽ കൃഷി ആരംഭിക്കുകയാണെങ്കിൽ റെഡ് ലേഡി തിരഞ്ഞെടുക്കാം. ഒന്നര ഏക്കറിൽ 350 തൈകളോളം നടാം. തൈകൾക്കിടയിലുള്ള അകലം രണ്ടര മീറ്റർ വീതമെങ്കിലും ഉണ്ടാകണം. ഓരോ കുഴിക്കും അര മീറ്റർ ആഴം നിർബന്ധമാണ്.

35

നവംബർ, ഡിസംബർ, ജനുവരി മാസങ്ങളാണ് പപ്പായ തൈകൾ നടാൻ പറ്റിയ സമയം. മഴക്കാലമാകുമ്പോഴേക്കും തൈകൾ വളർന്നിരിക്കണം. നല്ല വെയിലുള്ള സ്ഥലം പപ്പായ നടാനായി തിരഞ്ഞെടുക്കാം. വെള്ളം കെട്ടി നിൽക്കരുത്. മഴക്കാലത്ത് തൈകളുടെ ചുവട്ടിൽ വെള്ളം കെട്ടിനിന്നാൽ വേരുകൾ ചീഞ്ഞ് ചെടി നശിച്ചുപോകും

45

മണ്ണും മണലും ചാണകപ്പൊടിയും ചേർത്ത മിശ്രിതം ചെടി നടുന്നതിനു മുൻപ് കുഴികളിൽ നിറയ്ക്കണം. വേപ്പിൻ പിണ്ണാക്ക് മണ്ണിൽ ചേർക്കുന്നതും നല്ലതാണ്. എല്ലാ മാസവും ജൈവവളം നൽകണം. ഏഴു മാസമാകുമ്പോഴേക്കും പപ്പായ കായ്ക്കാൻ തുടങ്ങും. കാറ്റിൽ വീഴാതിരിക്കാൻ താങ്ങു നൽകണം. 1.5 കിലോഗ്രാം മുതൽ 2.5 കിലോഗ്രാം വരെ മൂപ്പ് എത്തിയ ഒരു കായയ്ക്ക് തൂക്കമുണ്ടാകും. ഓരോ ചെടിയിലും മുപ്പതോളം കായ്കൾ വരെ ഉണ്ടാകാറുണ്ട്

55

ഓരോ തവണ വിളവെടുപ്പിലും 500 കായ്കൾ വരെ വിൽക്കാം. കായ പഴുത്താലും ഒരാഴ്ചയോളം കേടുവരാതെ നിൽക്കും. ഒരു ചെടിയിൽനിന്നു മൂന്നു വർഷം വരെ വിളവെടുക്കാം. ഈ കണക്കിൽ ഒരു ചെടിയിൽ നിന്ന് വർഷത്തിൽ രണ്ടായിരം രൂപയോളം വരുമാനം കിട്ടും.

Read more Photos on
click me!

Recommended Stories