കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നാളെ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ വരുമ്പോൾ ആരാധകര്‍ ഉറ്റുനോക്കുന്നൊരു താരമുണ്ട് പാക് നിരയില്‍. ബാബര്‍ അസം, പാകിസ്ഥാൻ ബാറ്റിംഗിന്‍റെ നട്ടെല്ലെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും ഇന്ത്യക്കെതിരെ ബാബറിന്‍റെ റെക്കോര്‍ഡ് എങ്ങനെയെന്ന് നോക്കാം.
28
ഇന്ത്യക്കെതിരെ എന്നും ഫ്ലോപ്പ്
ലോകത്തെ മികച്ച ബാറ്റർമാരുടെ പട്ടികയിലുണ്ടെങ്കിലും ഇന്ത്യക്കെതിരായ ടി20 മത്സരങ്ങളിൽ ബാബർ പലപ്പോഴും 'ഫ്ലോപ്പ്' ആകുന്നതാണ് മുമ്പ് ആരാധകര്‍ കണ്ടിട്ടുള്ളത്. ഇന്ത്യക്കെതിരെ കളിച്ച അഞ്ച് ടി20 മത്സരങ്ങളില്‍ ഒരേയൊരു അര്‍ധസെഞ്ചുറി മാത്രമാണ് ബാബറിന്‍റെ പേരിലുള്ളത്.
38
കണക്കുകളിൽ ബാബർ പിന്നിൽ
ഇന്ത്യക്കെതിരെ കളിച്ച അവസാന അഞ്ച് ടി20 ഇന്നിംഗ്സുകളിൽ നിന്ന് വെറും 105 റൺസ് മാത്രമാണ് ബാബറിന് നേടാനായത്. 26.25 എന്ന ശരാശരി ഉണ്ടെന്ന് തോന്നുമെങ്കിലും, 2021-ലെ ലോകകപ്പിൽ നേടിയ പുറത്താകാതെയുള്ള 68 റൺസ് മാറ്റിനിർത്തിയാൽ ബാബറിന്‍റെ ബാറ്റിംഗ് ശരാശരി വെറും 9.25 ലേക്ക് താഴുന്നു.
2021ൽ ദുബായിയില്‍ നടന്ന ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ ഇന്ത്യയെ പത്ത് വിക്കറ്റിന് തോല്‍പിച്ച മത്സരത്തിലാണ് ബാബര്‍ ഒരയൊരു തവണ ഇന്ത്യക്കെതിരെ ഫോമിലായത്. അന്ന് ബാബറും മുഹമ്മദ് റിസ്‌വാനും കൂടി പാകിസ്ഥാന് 10 വിക്കറ്റ് ജയം സമ്മാനിച്ചപ്പോള്‍ 68 റണ്‍സുമായി ബാബര്‍ പുറത്താകാതെ നിന്നു.
58
ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫ്ലോപ്പ്
ലോകകപ്പിന് പിന്നാലെ 2022ൽ ദുബായിയില്‍ നടന്ന ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ ഇറങ്ങിയ രണ്ട് മത്സരങ്ങളിലും ബാബര്‍ പരാജയപ്പെട്ടു.ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്കെതിരെ ഇറങ്ങിയപ്പോള്‍ 10 ഉം, സൂപ്പര്‍ ഫോറില്‍ ഇറങ്ങിയപ്പോള്‍ 14 ഉം റണ്‍സെടുത്ത് ബാബര്‍ പുറത്തായിരുന്നു.
68
ലോകകപ്പില്‍ ഗോള്‍ഡന്‍ ഡക്ക്
ഓസ്ട്രേിലയയില്‍ നടന്ന 2022ലെ ടി20 ലോകകപ്പിലാണ് പിന്നീട് ബാബര്‍ ഇന്ത്യക്കെതിരെ ഇറങ്ങിയത്. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ പുറത്തായി ഗോള്‍ഡന്‍ ഡക്കായ ബാബര്‍ അന്ന് നാണക്കേടിന്‍റെ റെക്കോര്‍ഡിട്ടു. അര്‍ഷ്ദീപ് സിംഗായിരുന്നു ബാബറിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്.
ടി20 മത്സരങ്ങളില്‍ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സടിച്ചിട്ടുള്ള പാക് താരം ലോകകപ്പ് ടീമിലില്ലാത്ത മുഹമ്മദ് റിസ്‌വാനാണ്. 5 മത്സരങ്ങളില്‍ 57 റണ്‍സ് ശരാശരിയില്‍ 111.86 സ്ട്രൈക്ക് റേറ്റില്‍ 228 റണ്‍സാണ് റിസ്‌വാന്‍ ഇന്ത്യക്കെതിരെ നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!