മാറ്റം ഉറപ്പ്, സഞ്ജുവിന് 'അഗ്നിപരീക്ഷ'; പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; മൂന്നാം ടി20ക്കുള്ള സാധ്യതാ ഇലവൻ അറിയാം

Published : Jan 24, 2026, 02:23 PM IST

ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ മൂന്നാം മത്സരം നാളെ ഗുവാഹത്തിയില്‍ നടക്കുമ്പോള്‍ ഇന്ത്യൻ ടീമില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

PREV
112
മാറ്റമുണ്ടാകുമോ

ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ മൂന്നാം മത്സരം നാളെ ഗുവാഹത്തിയില്‍ നടക്കുമ്പോള്‍ ഇന്ത്യൻ ടീമില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. സഞ്ജു സാംസണ്‍ ഓപ്പണറായി തുടരുമോ ബുമ്രയും അക്സറും തിരിച്ചെത്തുമോ എന്നെല്ലാം ആരാധകര്‍ ഉറ്റുനോക്കുന്നു.

212
തുടരും സഞ്ജു

ആദ്യ രണ്ട് കളികളിലും നിരാശപ്പെടുത്തിയെങ്കിലും ഓപ്പണര്‍ സ്ഥാനത്ത് മലയാളി താരം സ‍ഞ്ജു സാംസണ്‍ തുടരുമെന്ന് തന്നെയാണ് പ്രതീക്ഷ. എന്നാല്‍ ഇഷാന്‍ കിഷന്‍ രണ്ടാം ടി20യില്‍ മികവ് കാട്ടിയതിനാല്‍ ഇനിയൊരു പരാജയം സഞ്ജുവിന് കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുമെന്നാണ് കരുതുന്നത്.

312
അഭിഷേകിന് ആശങ്കയില്ല

ഓപ്പണര്‍ സ്ഥാനത്ത് അഭിഷേക് ശര്‍മ തുടരുമെന്ന കാര്യത്തില്‍ ആരാധകര്‍ക്ക് ആശങ്കയില്ല. ആദ്യ മത്സരത്തില്‍ തകര്‍ത്തടിച്ച അഭിഷേക് രണ്ടാം മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായെങ്കിലും ഫോമിലായാല്‍ കളിയുടെ ഗതിമാറ്റാനാവുമെന്നതിനാല്‍ അഭിഷേക് ഓപ്പണറായി തുടരും.

412
സ്ഥാനം ഉറപ്പിച്ച് കിഷന്‍

ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം മത്സരത്തില്‍ മൂന്നാം നമ്പറില്‍ മിന്നിത്തിളങ്ങിയ ഇഷാന്‍ കിഷന്‍ മൂന്നാം മത്സരത്തിലും മൂന്നാം നമ്പറില്‍ തുടരുമ്പോള്‍ ശ്രേയസ് അയ്യര്‍ക്ക് പ്ലേയിംഗ് ഇലവനില്‍ അവസരമുണ്ടാകില്ല.

512
സൂര്യയുടെ ഫോം

രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് തന്നെയാകും നാലാം നമ്പറിലെത്തുക. ലോകകപ്പിന് മുമ്പ് സൂര്യ ഫോമിലായത് ഇന്ത്യക്ക് ആശ്വാസകരമാണ്.

612
ഹാര്‍ദ്ദിക് വെടിക്കെട്ട്

രണ്ടാം മത്സരത്തില്‍ അഞ്ചാമനായി ശിവം ദുബെ ഇറങ്ങിയെങ്കിലും മധ്യനിരയിലെ നിര്‍ണായക സ്ഥാനത്ത് ഹാര്‍ദ്ദിക് പാണ്ഡ്യ തന്നെയാവും മൂന്നാം മത്സരത്തിലുമുണ്ടാകുക.

712
റിങ്കുവിന്‍റെ ഫിനിഷിംഗ്

ആദ്യ മത്സരത്തില്‍ ഫിനിഷറായി തിളങ്ങിയ റിങ്കു സിംഗിന് രണ്ടാം മത്സരത്തില്‍ ബാറ്റിംഗിന് അവസരം ലഭിച്ചില്ലെങ്കിലും മൂന്നാം ടി20യിലും റിങ്കു തന്നെ ഫിനിഷറായി ഇറങ്ങും.

812
ശിവം ദുബെക്കും നിര്‍ണായക റോള്‍

അക്സര്‍ പട്ടേലിന് അടുത്ത മത്സരത്തിലും വിശ്രമം നല്‍കാന്‍ തീരുമാനിച്ചാല്‍ ശിവം ദുബെ റിങ്കുവിനൊപ്പം ഫിനിഷറുടെ റോളില്‍ ഇറങ്ങും. ബൗളിംഗിലും ദുബെക്ക് നിര്‍ണായക പങ്കുണ്ടാകും.

912
ഹര്‍ഷിത് സ്ഥാനം നിലനിര്‍ത്തും

അക്സര്‍ പുറത്തിരുന്നാല്‍ രണ്ടാം മത്സരത്തില്‍ പവര്‍ പ്ലേയില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഹര്‍ഷിത് റാണ ബാറ്റിംഗ് മികവ് കൂടി കണക്കിലെടുത്ത് പ്ലേയിംഗ് ഇലവനില്‍ തുടരുമെന്നാണ് കരുതുന്നത്.

1012
ഫോമിലെക്ക് തിരിച്ചെത്തി കുല്‍ദീപ്

ഏകദിന പരമ്പരയില്‍ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം മത്സരത്തില്‍ അക്സര്‍ പട്ടേലിന് പകരം ഇറങ്ങി തിളങ്ങിയ കുല്‍ദീപ് യാദവ് തന്നെ സ്പിന്നറായി പ്ലേയിംഗ് ഇലവനില്‍ തുടരും.

1112
അര്‍ഷ്ദീപിന് പകരം ബുമ്ര

രണ്ടാം മത്സരത്തില്‍ പവര്‍ പ്ലേയില്‍ അടി വാങ്ങിയ അര്‍ഷ്ദീപ് സിംഗിന് പകരം രണ്ടാം മത്സരത്തില്‍ വിശ്രമമെടുത്ത പേസര്‍ ജസ്പ്രീത് ബുമ്ര പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തും.

1212
വരുണിനും വെല്ലുവിളിയില്ല

രണ്ടാം സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തി തന്നെ പ്ലേയിംഗ് ഇലവനില്‍ തുടരും. മധ്യഓവറുകളില്‍ വിക്കറ്റ് വീഴ്ത്താനുള്ള വരുണിന്‍റെ മികവ് മത്സരത്തില്‍ നിര്‍ണായകമാകും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories