ഗ്രൂപ്പ് ഡിയില്‍ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ നാലു പോയന്‍റുമായി സൂപ്പര്‍ സിക്സില്‍ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്.

ബുലവായോ: അണ്ടര്‍ 19 ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതരെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഔട്ട് ഫീല്‍ഡിലെ ഈര്‍പ്പം മൂലം മത്സരം 47 ഓവര്‍ വീതമാക്കി വെട്ടിക്കുറച്ചിട്ടുണ്ട്. ടി20 പരമ്പരയില്‍ ഇന്നലെ ഇന്ത്യയുടെ സീനിയര്‍ ടീം ന്യൂസിലന്‍ഡിനെ തകര്‍ത്തെറിഞ്ഞതിന്‍റെ പിറ്റേന്നാണ് കൗമാരതാരങ്ങള്‍ കിവീസിനെതിരെ പോരാട്ടത്തിനിറങ്ങുന്നത്. മലയാളി താരം മുഹമ്മദ് ഇനാനും ന്യൂസിലന്‍ഡിനെതിരായ മത്സരത്തിനുള്ള പ്ലേയിംഗ് ഇലവനിലുണ്ട്.

ഗ്രൂപ്പ് ഡിയില്‍ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ നാലു പോയന്‍റുമായി സൂപ്പര്‍ സിക്സില്‍ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം കളിച്ച രണ്ട് മത്സരങ്ങളും മഴയില്‍ ഒലിച്ചുപോയ ന്യൂസിലന്‍ഡിന് രണ്ട് പോയന്‍റുമായി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണെങ്കിലും സൂപ്പര്‍ സിക്സിലേക്ക് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. ബംഗ്ലാദേശാണ് ഇന്ത്യക്കും ന്യൂസിലന്‍ഡിനും പുറമെ ബി ഗ്രൂപ്പില്‍ നിന്ന് ആറ് ടീമുകള്‍ വീതമുള്ള സൂപ്പര്‍ സിക്സിലെത്തിയ മറ്റൊരു ടീം. ആദ്യ മത്സരത്തില്‍ ഇന്ത്യ അമേരിക്കയെ തകര്‍ത്തപ്പോൾ രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തിയിരുന്നു. നാലു ടീമുകള്‍ വീതമുള്ള നാലു ഗ്രൂപ്പില്‍ നിന്ന് മൂന്ന് ടീമുകളാണ് രണ്ട് സൂപ്പര്‍ സിക്സ് ഗ്രൂപ്പിലെത്തുക.

ന്യൂസിലൻഡ് പ്ലേയിംഗ് ഇലവൻ: ആര്യൻ മാൻ, ഹ്യൂഗോ ബോഗ്, ടോം ജോൺസ് (ക്യാപ്റ്റൻ), സ്നേഹിത് റെഡ്ഡി, മാർക്കോ ആൽപെ (വിക്കറ്റ് കീപ്പർ), ജേക്കബ് കോട്ടർ, ജസ്‌കരൻ സന്ധു, കല്ലം സാംസൺ, ഫ്ലിൻ മോറി, സെൽവിൻ സഞ്ജയ്, മേസൺ ക്ലോർക്ക്.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: വൈഭവ് സൂര്യവംശി, ആയുഷ് മ्हाത്രെ (ക്യാപ്റ്റൻ), വേദാന്ത് ത്രിവേദി, വിഹാൻ മൽഹോത്ര, അഭിഗ്യാൻ കുണ്ടു (വിക്കറ്റ് കീപ്പർ), ആരോൺ ജോർജ്ജ്, കനിഷ്ക് ചൗഹാൻ, ആർ.എസ്. അംബരീഷ്, ഖിലൻ പട്ടേൽ, ഹെനിൽ പട്ടേൽ, മുഹമ്മദ് ഇനാൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക