അടുത്ത മാസം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽ പാകിസ്ഥാൻ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ പാകിസ്ഥാൻ പിന്മാറുന്ന സാഹചര്യമുണ്ടായാൽ പകരം ബംഗ്ലാദേശിനെ ടൂർണമെന്‍റിലേക്ക് തിരികെ കൊണ്ടുവരാൻ ഐസിസി നീക്കം നടത്തുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
28
തീരുമാനം വെള്ളിയാഴ്ച
തിങ്കളാഴ്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായി പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി കൂടിക്കാഴ്ച നടത്തിയെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ല. വരുന്ന വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ മാത്രമേ പാകിസ്ഥാന്റെ നിലപാട് വ്യക്തമാകൂ എന്ന് നഖ്‌വി എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.
38
പാകിസ്ഥാന് പകരം എങ്ങനെ ബംഗ്ലാദേശ് എത്തും
സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ജനുവരി 24-ന് ഐസിസി ലോകകപ്പിൽ നിന്ന് പുറത്താക്കിയിരുന്നു. ബംഗ്ലാദേശിന് പകരം സ്കോട്ട്‌ലൻഡിനെയാണ് ഗ്രൂപ്പ് സിയിൽ ഉൾപ്പെടുത്തിയത്. എന്നാൽ പാകിസ്ഥാൻ ടൂർണമെന്‍റിൽ നിന്ന് പിന്മാറുകയാണെങ്കിൽ, ഗ്രൂപ്പ് എ-യിൽ പാകിസ്ഥാന് പകരം ബംഗ്ലാദേശിനെ ഉൾപ്പെടുത്താനാണ് ഐസിസിയുടെ പദ്ധതി. ശ്രീലങ്കയിൽ വെച്ച് മത്സരങ്ങൾ നടത്തണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്‍റെ ആവശ്യം ഇതോടെ സാങ്കേതിക തടസങ്ങളില്ലാതെ നടപ്പിലാക്കാനും ഐസിസിക്ക് സാധിക്കും.
ഇന്ത്യക്കെതിരെ കറുത്ത ആം ബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങുമോ
ലോകകപ്പിൽ നിന്ന് പൂർണ്ണമായും പിന്മാറുന്നതിന് പകരം, ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കാനിരിക്കുന്ന ഇന്ത്യക്കെതിരെയുള്ള മത്സരം മാത്രം ബഹിഷ്‌കരിക്കാനുള്ള ആലോചനയും പാകിസ്ഥാൻ നടത്തുന്നുണ്ട്. പോയിന്‍റുകൾ വിട്ടുനൽകേണ്ടി വന്നാലും ഇന്ത്യക്കെതിരെ കളിക്കില്ലെന്ന നിലപാട് പാക് ആരാധകരെ തൃപ്തിപ്പെടുത്താൻ സഹായിക്കുമെന്നാണ് പിസിബിയുടെ കണക്കുകൂട്ടൽ. ഇന്ത്യക്കെതിരെ കറുത്ത ആം ബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങുന്ന കാര്യവും പരിഗണനയിലുണ്ട്.
58
പാകിസ്ഥാൻ പ്രകോപിപ്പിക്കുന്നു: ബിസിസിഐ
വിഷയത്തിൽ പാകിസ്ഥാൻ അനാവശ്യമായി ഇടപെടുകയാണെന്ന് ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല കുറ്റപ്പെടുത്തി. ബംഗ്ലാദേശ് ലോകകപ്പ് കളിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിച്ചത്. അവർക്ക് പൂർണ്ണ സുരക്ഷ ഉറപ്പുനൽകുകയും ചെയ്തിരുന്നു. എന്നാൽ അവസാന നിമിഷം മത്സരക്രമം മാറ്റാൻ കഴിയില്ല. പാകിസ്ഥാൻ ഒരു കാരണവുമില്ലാതെ ബംഗ്ലാദേശിനെ പ്രകോപിപ്പിക്കാനും വഴിതെറ്റിക്കാനുമാണ് ശ്രമിക്കുന്നതെന്ന് ശുക്ല വാര്‍ത്താ ഏജന്‍സിയായ എഎൻഐയോട് പറഞ്ഞു.
68
പാകിസ്ഥാന്‍ വെട്ടില്‍
ബംഗ്ലാദേശിനെ ടി20 ലോകകപ്പില്‍ നിന്ന് പുറത്താക്കയതില്‍ പ്രതിഷേധിച്ചാണ് പാകിസ്ഥാന്‍ ലോകകപ്പില്‍ നിന്ന് പിന്‍മാറാന്‍ ആലോചിക്കുന്നത്. എന്നാല്‍ പാകിസ്ഥാന്‍ ബഹിഷ്കരിച്ചാല്‍ അതേ ബംഗ്ലാദേശിനെ ലോകകപ്പില്‍ കളിപ്പിച്ച് പാകിസ്ഥാനെ വെട്ടിലാക്കാനാണ് ഐസിസിയുടെ ശ്രമം. ഇതോടെ പിന്‍മാറ്റം കൊണ്ടുണ്ടാവുന്ന രാഷ്ടീയ നേട്ടവും പാകിസ്ഥാന് നഷ്ടമാവും.
78
ബഹിഷ്കരിച്ചാല്‍ കാത്തിരിക്കുന്നത് കനത്ത തിരിച്ചടി
ഐസിസിയിൽ നിന്ന് പാകിസ്ഥാന് ലഭിക്കേണ്ട വാർഷിക വരുമാന വിഹിതമായ 34.5 ദശലക്ഷം ഡോളർ (ഏകദേശം 966 കോടി പാകിസ്ഥാനി രൂപ) ഐസിസി തടഞ്ഞുവെക്കും. പാകിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) കളിക്കാൻ വിദേശ താരങ്ങൾക്ക് അംഗരാജ്യങ്ങൾ എൻഒസി നൽകില്ല. ഇത് ലീഗിന്‍റെ വാണിജ്യ മൂല്യം തകർക്കും. വരാനിരിക്കുന്ന ഏഷ്യാ കപ്പുകളിൽ നിന്ന് പാകിസ്ഥാനെ വിലക്കാനും മറ്റ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി പരമ്പരകൾ റദ്ദാക്കാനും അന്താരാഷ്ട്ര ക്രിക്കറ്റില്‍ പാകിസ്ഥാന്‍ ഒറ്റപ്പെടാനും സാധ്യതയുണ്ട്.
88
ബഹിഷ്കരിച്ചാല്‍ കാത്തിരിക്കുന്നത് കനത്ത തിരിച്ചടി
ഐസിസിയിൽ നിന്ന് പാകിസ്ഥാന് ലഭിക്കേണ്ട വാർഷിക വരുമാന വിഹിതമായ 34.5 ദശലക്ഷം ഡോളർ (ഏകദേശം 966 കോടി പാകിസ്ഥാനി രൂപ) ഐസിസി തടഞ്ഞുവെക്കും. പാകിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) കളിക്കാൻ വിദേശ താരങ്ങൾക്ക് അംഗരാജ്യങ്ങൾ എൻഒസി നൽകില്ല. ഇത് ലീഗിന്‍റെ വാണിജ്യ മൂല്യം തകർക്കും. വരാനിരിക്കുന്ന ഏഷ്യാ കപ്പുകളിൽ നിന്ന് പാകിസ്ഥാനെ വിലക്കാനും മറ്റ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി പരമ്പരകൾ റദ്ദാക്കാനും അന്താരാഷ്ട്ര ക്രിക്കറ്റില്‍ പാകിസ്ഥാന്‍ ഒറ്റപ്പെടാനും സാധ്യതയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!