സഞ്ജു പുറത്ത് തന്നെ, അക്ഷറിനൊപ്പം സുന്ദറും പ്ലേയിംഗ് ഇലവനിൽ, സിംബാബ്‌വെക്കെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവനുമായി രവി ശാസ്ത്രി

Published : Feb 25, 2026, 09:45 PM IST

ടി20 ലോകകപ്പിലെ സിംബാബ്‌വെക്കെതിരായ മത്സരത്തിന് മുന്നോടിയായി ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് രവി ശാസ്ത്രിയും റിക്കി പോണ്ടിംഗും. ടീമിൽ മാറ്റങ്ങൾ വേണമെന്ന് ഇരുവരും പറഞ്ഞു.

PREV
110
പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് ശാസ്ത്രിയും പോണ്ടിംഗും

ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ സിംബാബ്‌വെക്കെതിരായ നിർണ്ണായക മത്സരത്തിന് മുന്നോടിയായി ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് മുൻ പരിശീലകൻ രവി ശാസ്ത്രിയും ഓസ്‌ട്രേലിയൻ മുൻ നായകൻ റിക്കി പോണ്ടിംഗും.

210
ടീമില്‍ അഴിച്ചുപണി വേണം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ദയനീയ തോൽവിക്ക് പിന്നാലെ ടീമിൽ അഴിച്ചുപണി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഇരുവരും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. സിംബാബ്‌വെക്കെതിരായ സൂപ്പര്‍ 8 മത്സരത്തിൽ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റം വേണമെന്ന കാര്യത്തില്‍ ഇരുവരും യോജിച്ചു.

310
അക്ഷര്‍ തിരിച്ചുവരണം

ദക്ഷിണാഫ്രിക്കക്കെതിരെ പുറത്തിരുന്ന ഓൾറൗണ്ടർ അക്ഷർ പട്ടേലിനെ പ്ലേയിംഗ് ഇലവനിലേക്ക് തിരികെ കൊണ്ടുവരണമെന്ന് രവി ശാസ്ത്രി പറഞ്ഞു. അക്ഷറിനെ തിരികെ കൊണ്ടുവന്നേ മതിയാകൂ. ആ അനുഭവസമ്പത്ത് ടീമിന് ആവശ്യമാണ്- ശാസ്ത്രി പറഞ്ഞു.

410
അക്ഷറിനൊപ്പം സുന്ദറും ടീമില്‍

അക്ഷർ വരുമ്പോള്‍ വാഷിംഗ്ടണ്‍ സുന്ദറിനെ ഒഴിവാക്കേണ്ട കാര്യമില്ലെന്നും അക്ഷറിനെയും സുന്ദറിനെയും ഒരുമിച്ച് പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണമെന്നും ശാസ്ത്രി പറഞ്ഞു. ഇരുവരും ഒരുമിച്ച് കളിക്കുന്നത് ടീമിന് ഒരു അധിക ബൗളിംഗ് ഓപ്ഷൻ കൂടി നൽകും. എട്ട് ബാറ്റ്സ്മാൻമാർ ഉണ്ടായിട്ടും ടി20യിൽ ജയിക്കാൻ കഴിയുന്നില്ലെങ്കിൽ എന്തോ വലിയ തകരാറുണ്ട്. ബൗളിങ്ങിൽ ഒരു അധിക ഓപ്ഷൻ ഇല്ലാത്തതാണ് ഇന്ത്യയുടെ പ്രശ്നമെന്നു ശാസ്ത്രി പറഞ്ഞു.

510
ബാറ്റിംഗ് നിരയില്‍ സഞ്ജുവിന് ഇടമില്ല

മലയാളി താരം സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ശാസ്ത്രി മാറ്റി നിര്‍ത്തിയപ്പോള്‍ അഭിഷേക് ശർമ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവര്‍ക്ക് ശേഷം ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, അക്ഷർ പട്ടേൽ എന്നിവർ ഉൾപ്പെടുന്ന ഒരു കരുത്തുറ്റ ബാറ്റിംഗ് നിരയെയാണ് ശാസ്ത്രി വിഭാവനം ചെയ്യുന്നത്.

610
റിങ്കുവിനെയും തഴഞ്ഞു

ശാസ്ത്രി തെരഞ്ഞെടുത്ത ടീമില്‍ ഫിനിഷര്‍ റിങ്കു സിംഗിനും ഇടമില്ല. പാണ്ഡ്യക്ക് ശേഷം ആറാമനായി ദുബെയും ഏഴാമനായി സുന്ദറും എട്ടാമനായി അക്സറും ഇറങ്ങിയിട്ടും ലക്ഷ്യം നേടാനാവുന്നില്ലെങ്കില്‍ ബാറ്റിംഗ് നിരക്ക് എന്തോ കുഴപ്പമുണ്ടെന്ന് ശാസ്ത്രി പറഞ്ഞു.

710
ക്യാപ്റ്റന്‍റെ മികവ് പരീക്ഷിക്കപ്പെടുമെന്ന് പോണ്ടിംഗ്

എതിർ ടീമിൽ ഇടംകൈയ്യൻ ബാറ്റർമാർ ഉള്ളതുകൊണ്ടാണ് അക്ഷറിനെ ഒഴിവാക്കിയതെന്ന വാദത്തെ റിക്കി പോണ്ടിംഗ് തള്ളിക്കളഞ്ഞു. ചെന്നൈയിലെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഏറ്റവും മികച്ച ഇലവനെയാണ് ഇന്ത്യ തിരഞ്ഞെടുക്കേണ്ടതെന്ന് പോണ്ടിംഗ് പറഞ്ഞു. എതിർ ടീമിൽ ഇടംകൈയ്യന്മാരുണ്ടെങ്കിലും അവരെ നേരിടാൻ അക്ഷറിനെ കൃത്യസമയത്ത് ഉപയോഗിക്കുക എന്നതാണ് ക്യാപ്റ്റന്‍റെ മിടുക്കെന്നും പോണ്ടിംഗ് പറഞ്ഞു.

810
അക്ഷറിനൊപ്പം കുൽദീപും

അക്ഷറിനൊപ്പം കുൽദീപ് യാദവിനെയും സിംബാബ്‌വെക്കെതിരായ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്ന് പോണ്ടിംഗ് ആവശ്യപ്പെട്ടു. ഇടംകൈ-വലംകൈ വ്യത്യാസമില്ലാതെ വിക്കറ്റ് വീഴ്ത്താൻ ശേഷിയുള്ള കുൽദീപിന്‍റെ സാന്നിധ്യം ചെന്നൈയിൽ നിർണ്ണായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

910
സഞ്ജു തിരിച്ചുവരുന്ന കാര്യത്തില്‍ സസ്പെന്‍സ്

സിംബാബ്‌വെക്കെതിരെ സഞ്ജു സാംസണ്‍ തിരിച്ചുവരുന്ന കാര്യത്തില്‍ മാധ്യമങ്ങളെ കണ്ട ബാറ്റിംഗ് കോച്ച് സീതാന്‍ഷു കൊടക് സസ്പെന്‍സ് അവസാനിപ്പിച്ചിട്ടില്ല. ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്ന് കൊടക് വ്യക്തമാക്കി.

1010
മൂന്നാം നമ്പറിലോ സഞ്ജു

ടോപ് ഓര്‍ഡറില്‍ ആദ്യ മൂന്നുപേരും ഇടം കൈയന്‍ ബാറ്റര്‍മാരാണെന്നത് എതിരാളികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നുവെന്ന വാദമുള്ളതിനാല്‍ സിംബാബ്‌വെക്കെതിരെ മൂന്നാം നമ്പറില്‍ തിലക് വര്‍മക്ക് പകരം സഞ്ജു സാംസണ് അവസരം നല്‍കുമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories