രോഹിത് ശര്‍മ
സെലക്റ്റര്‍മാര്‍ക്ക് മുന്നിലുള്ള ആദ്യ പേര് രോഹിത്തിന്റേതാണ്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അദ്ദേഹമാണിപ്പോള്‍ ടീമിനെ നയിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ചപ്പോഴാണ് രോഹിത്തിനെ ടെസ്റ്റ് ടീമിന്റെ ഉപനായകനായി പ്രഖ്യാപിച്ചത്. എന്നാല്‍ പരിക്ക് കാരണം പരമ്പരയില്‍ കളിക്കാനായില്ല. 2021 ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമാണ് രോഹിത്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരെ ഓപ്പണറായി കൡച്ച മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു.
ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് മുന്നില്‍ നില്‍ക്കെ തീരുമാനമെടുക്കാന്‍ കെല്‍പ്പുള്ള താരത്തെ തന്നെയാണ് ബിസിസിഐ അന്വേഷിക്കുക. അതുകൊണ്ടുതന്നെ രോഹിത്തിന് നറുക്ക് വീണേക്കുമന്നാണ് കരുതപ്പെടുന്നത്. മാത്രമല്ല, സ്പ്‌ളിറ്റ് ക്യാപ്റ്റന്‍സി വേണ്ടന്ന അഭിപ്രായം പലര്‍ക്കുമുണ്ട്. എന്നാല്‍ രോഹിത്തിന് വിലങ്ങുതടിയായി നില്‍ക്കുന്ന ഒരു കാര്യം അദ്ദേഹത്തിന്റെ ഫിറ്റ്‌നെസാണ്. പരിക്കിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര നഷ്ടമായത്.