സാൽമൺ മത്സ്യം കഴിക്കുന്നതിന്റെ 4 ആരോഗ്യ ഗുണങ്ങൾ

Published : Jun 21, 2026, 01:03 PM IST

ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലും ഒരുപോലെ ജീവിക്കാൻ കഴിയുന്ന അപൂർവ്വയിനം മത്സ്യമാണ് സാൽമൺ. തലമുടി, ചർമ്മം, സന്ധികൾ, തലച്ചോറ് എന്നിവയുടെ ആരോഗ്യത്തിന് സാൽമൺ മത്സ്യം കഴിക്കുന്നത് ഏറെ ഉത്തമമാണ്. ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം. 

PREV
14
ഒമേഗ 3 ഫാറ്റി ആസിഡ്

സാൽമണിൽ ശരീരത്തിന് ആവശ്യമായ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കൂടാതെ ബ്ലഡ് പ്രഷർ, കൊളസ്‌ട്രോൾ, ബ്ലഡ് ഷുഗർ എന്നിവ കുറയ്ക്കാനും, വിഷാദം തടയാനും, ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും ഒമേഗ 3 ഫാറ്റി ആസിഡ് ഗുണകരമാണ്.

24
പ്രോട്ടീൻ

സാൽമണിൽ ധാരാളം അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് വളർച്ചയ്ക്കും പേശികളെ ബലമുള്ളതാക്കാനും സഹായിക്കുന്നു. കൂടാതെ ആരോഗ്യകരമായ മെറ്റബോളിസം നിലനിർത്താനും ശരീരഭാരം നിയന്ത്രിക്കാനും സാൽമൺ കഴിക്കുന്നത് ഗുണകരമാണ്.

34
വിറ്റാമിനുകൾ

ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിന് വിറ്റാമിനുകൾ ആവശ്യമാണ്. സാൽമണിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിനെയും നാഡീസംവിധാനങ്ങളെയും പിന്തുണയ്ക്കുന്നു.

44
മിനറലുകൾ

സാൽമണിൽ ഫോസ്ഫറസ്, പൊട്ടാസ്യം, സെലീനിയം എന്നിവ അടങ്ങിയിട്ടുണ്ട്. ഈ മത്സ്യം കഴിക്കുന്നത് ബ്ലഡ് പ്രഷർ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Read more Photos on
click me!

Recommended Stories