നാരങ്ങ വെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നതിന്റെ 5 ഗുണങ്ങൾ

Published : May 11, 2026, 10:46 AM IST

നാരങ്ങ വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം തടയാനും ക്ഷീണം അകറ്റാനും സഹായിക്കും. എന്നാൽ രാവിലെ ചെറുചൂടുള്ള വെള്ളത്തിൽ അല്പം നാരങ്ങ നീരും കുറച്ച് തേനും ചേർത്ത് കുടിക്കുന്നത് കൂടുതൽ ആരോഗ്യഗുണങ്ങൾ ലഭിക്കാൻ സഹായിക്കുന്നു. അവ എന്തൊക്കെയാണെന്ന് അറിയാം.

PREV
15
നിർജ്ജലീകരണം തടയുന്നു

നാരങ്ങ വെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായിക്കും. കൂടാതെ ശരീരത്തിലെ താപനില നിയന്ത്രിക്കാനും ഊർജ്ജം ലഭിക്കാനും ഇത് നല്ലതാണ്.

25
വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ ലഭിക്കുന്നു

നാരങ്ങയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി കൂട്ടാനും ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കും. കൂടാതെ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

35
ദഹനശേഷി കൂട്ടുന്നു

ദഹനം മെച്ചപ്പെടുത്താൻ നാരങ്ങ വെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് ശീലമാക്കാം. നാരങ്ങയിലെ സിട്രിക് ആസിഡ് ദഹനശേഷി കൂട്ടുന്നു.

45
ശരീരഭാരം നിയന്ത്രിക്കുന്നു

ഭക്ഷണം കഴിക്കുന്നതിന് മുമ്പ് നാരങ്ങ വെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് വയറ് നിറയാനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു.

55
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

തേനിൽ ധാരാളം പ്രകൃതിദത്ത സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

Read more Photos on
click me!

Recommended Stories