തിളക്കമുള്ള ചർമ്മം ലഭിക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന 5 പാനീയങ്ങൾ

Published : May 31, 2026, 11:15 AM IST

വിലകൂടിയ സൗന്ദര്യ വർധക ഉത്പന്നങ്ങൾ ഉപയോഗിച്ചതുകൊണ്ട് മാത്രം തിളക്കമുള്ള ചർമ്മം നിങ്ങൾക്ക് ലഭിക്കുകയില്ല. സ്വാഭാവികമായി സൗന്ദര്യം കൂട്ടുന്നതിന് അതിനാവശ്യമായ ഭക്ഷണങ്ങളും കഴിക്കേണ്ടതുണ്ട്. ചർമ്മ സൗന്ദര്യം കൂട്ടുന്നതിന് ഈ പാനീയങ്ങൾ കുടിക്കൂ.

PREV
15
നെല്ലിക്ക ജ്യൂസ്

നെല്ലിക്ക ജ്യൂസിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉത്പാദനം കൂട്ടുന്നു. തിളക്കമുള്ള ചർമ്മം ലഭിക്കാൻ ഇത് നല്ലതാണ്.

25
ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്റൂട്ട്, ക്യാരറ്റ് ജ്യൂസ് എന്നിവയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് തിളക്കമുള്ള ചർമ്മം ലഭിക്കാൻ സഹായിക്കും.

35
ഇളനീർ

ഇളനീർ കുടിക്കുന്നത് ശരീരത്തിൽ എപ്പോഴും ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ഇതിൽ ഇലട്രോലൈറ്റുകൾ ഉണ്ട്. ഇത് ചർമ്മാരോഗ്യത്തെ മെച്ചപ്പെടുത്തും.

45
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാം

ചെറുചൂടുള്ള പാലിൽ അല്പം മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ഗുണകരമാണ്. ഇതിൽ ആന്റി ഇൻഫ്ലമേറ്ററി, ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ പാടുകൾ ഇല്ലാതാക്കും.

55
നാരങ്ങ വെള്ളത്തിൽ തേൻ ചേർത്ത് കുടിക്കാം

ചെറുചൂടുള്ള വെള്ളത്തിൽ അല്പം നാരങ്ങയും അതിലേക്ക് തേനും ചേർത്ത് കുടിക്കാം. ഇത് ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാനും നല്ല ദഹനം ലഭിക്കാനും ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Read more Photos on
click me!

Recommended Stories