നമ്മുടെ ആരോഗ്യ സംരക്ഷണത്തിൽ പ്രത്യേകിച്ച് പ്രമേഹബാധിതരായ ആളുകളുടെ ആരോഗ്യത്തിൽ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ വളരെ പ്രധാനമാണ്. പ്രമേഹമുള്ളവർക്ക് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഇതാണ്.
അവോക്കാഡോയിൽ നല്ല കൊഴുപ്പും ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയ മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
25
വെള്ളക്കടല
സാലഡുകൾ, മറ്റ് കറികൾ എന്നിവയിലെല്ലാം എളുപ്പത്തിൽ ചേർക്കാവുന്ന ഒന്നാണ് വെള്ളക്കടല. പ്രമേഹരോഗികൾക്ക് ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകാൻ ഇത് സഹായിക്കും.
35
ചിയ സീഡ്
ചിയ സീഡിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
45
പച്ച സോയാബീൻ
പ്രോട്ടീനും ഫൈബറും ഒരേപോലെ സമൃദ്ധമായി അടങ്ങിയ പോഷകഗുണമുള്ള ഭക്ഷണമാണ് തൊലി കളയാത്ത പച്ച സോയാബീൻ. ഇത് ദഹനത്തെ സാവധാനത്തിലാക്കുന്നു.
55
റാസ്‌ബെറി
പ്രമേഹബാധിതർക്ക് കഴിക്കാൻ പറ്റിയ ഏറ്റവും മികച്ച പഴവർഗ്ഗങ്ങളിൽ ഒന്നാണ് റാസ്‌ബെറി. ചുവന്ന റാസ്‌ബെറി കഴിക്കുന്നത് ശരീരത്തിലെ ഗ്ലൂക്കോസ് കൈകാര്യം ചെയ്യാനുള്ള ശേഷിയും ഇൻസുലിൻ സെൻസിറ്റിവിറ്റിയും മെച്ചപ്പെടുത്താൻ സഹായിക്കും.