ദിവസവും മാതള വിത്ത് കഴിക്കുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ

Published : May 24, 2026, 05:26 PM IST

മാതളത്തിൽ ധാരാളം ഫൈബറും ആന്റിഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിൽ കലോറി വളരെ കുറവാണ്. ഹൃദയത്തിന്റെയും ചർമ്മത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഇത് കഴിക്കാം. മാതള വിത്തിന്റെ ഗുണങ്ങൾ ഇതാണ്.

PREV
15
ആന്റിഓക്സിഡന്റ് ഗുണങ്ങൾ

മാതള വിത്തിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു. പ്രമേഹം, ഹൃദ്രോഗം, ക്യാൻസർ എന്നിവയെ തടയുകയും ചെയ്യും.

25
ദഹനം മെച്ചപ്പെടുത്തും

മാതള വിത്ത് ദിവസവും കഴിക്കുന്നത് നല്ല ദഹനം ലഭിക്കാൻ സഹായിക്കും. കൂടാതെ മലബന്ധം അകറ്റുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

35
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

കൊളസ്ട്രൊൾ, ബ്ലഡ് പ്രഷർ എന്നിവ കുറയ്ക്കാൻ ദിവസവും മാതള വിത്ത് കഴിക്കുന്നത് നല്ലതാണ്. ഓക്സിഡേറ്റീവ് സ്‌ട്രെസ്, വീക്കം എന്നിവ തടയാനും ഇത് ഗുണകരമാണ്.

45
ചർമ്മാരോഗ്യം മെച്ചപ്പെടുത്തും

മുഖത്തെ ചുളിവുകളും പാടുകളും അകറ്റി തിളക്കമുള്ള ചർമ്മം ലഭിക്കാൻ ദിവസവും മാതള വിത്ത് കഴിച്ചാൽ മതി. ഇത് കൊളാജൻ ഉത്പാദനം കൂട്ടും.

55
ക്യാൻസർ സാധ്യത കുറയ്ക്കും

മാതള വിത്തിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ഇതിൽ ആന്റി ക്യാൻസർ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

Read more Photos on
click me!

Recommended Stories