പ്രായം, ജനിതകപരമായ കാരണങ്ങൾ തുടങ്ങി സ്തനാർബുദത്തിന് പലവിധ കാരണങ്ങളുണ്ട്. ഇവയിൽ ചിലത് മാറ്റാൻ കഴിയില്ലെങ്കിലും, ദിനചര്യകളിലും ഭക്ഷണക്രമത്തിലും വരുത്തുന്ന മാറ്റങ്ങളിലൂടെ സ്തനാർബുദ സാധ്യത കുറയ്ക്കാൻ സാധിക്കും. ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ.
മുഴുധാന്യങ്ങൾ, ഓട്സ്, വിവിധതരം പഴങ്ങൾ, പച്ചക്കറികൾ എന്നിവയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനാരോഗ്യം വർദ്ധിപ്പിക്കുകയും ശരീരത്തിലെ അധിക ഈസ്ട്രജൻ ഹോർമോണിനെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. ഈസ്ട്രജന്റെ അമിത അളവ് സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്ന ഒന്നാണ്.
25
വ്യത്യസ്ത നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും
ഇലക്കറികൾ, ബെറി പഴങ്ങൾ, തക്കാളി, ക്യാരറ്റ്, ബ്രൊക്കോളി, കോളിഫ്ലവർ തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികൾ എന്നിവയിൽ വിറ്റാമിനുകളും മിനറലുകളും ഫൈറ്റോകെമിക്കലുകളും ധാരാളമുണ്ട്. ഇവ കോശങ്ങളിലെ ഓക്സിഡേറ്റീവ് സ്ട്രെസ്സും ഡിഎൻഎ നാശവും തടഞ്ഞ് കോശങ്ങളുടെ സ്വാഭാവിക പുനരുദ്ധാരണത്തിന് സഹായിക്കുന്നു.
35
ആരോഗ്യകരമായ കൊഴുപ്പുകൾ
പൂരിത കൊഴുപ്പുകൾക്ക് പകരം അണ്ടിപ്പരിപ്പുകൾ, വിത്തുകൾ, ഒലിവ് ഓയിൽ, സാൽമൺ, മത്തി തുടങ്ങിയ മീനുകൾ എന്നിവ ഉൾപ്പെടുത്തുക. ഇവയിലടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ ശരീരത്തിലെ വീക്കങ്ങൾ കുറയ്ക്കുകയും ക്യാൻസർ കോശങ്ങളുടെ വളർച്ച തടയാൻ സഹായിക്കുകയും ചെയ്യുന്നു.
പയറുവർഗ്ഗങ്ങൾ, കടല, മീൻ, തോലുകളഞ്ഞ കോഴിയിറച്ചി തുടങ്ങിയവ പൂരിത കൊഴുപ്പ് ഇല്ലാതെ തന്നെ ആവശ്യത്തിന് പോഷകങ്ങൾ നൽകുന്നു. സസ്യ അധിഷ്ഠിത പ്രോട്ടീനുകൾ ഫൈബറും മറ്റ് സൂക്ഷ്മപോഷകങ്ങളും നൽകാൻ ഉത്തമമാണ്.
55
ഒഴിവാക്കേണ്ടവ
സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്ന ഏറ്റവും വലിയ ഘടകങ്ങളിലൊന്നാണ് മദ്യപാനം. കൂടാതെ മധുരപാനീയങ്ങളും സംസ്‌കരിച്ച ഭക്ഷണങ്ങളും ഒഴിവാക്കാം. ഇത് ശരീരഭാരം കൂട്ടാൻ ഇടയാക്കും. പ്രത്യേകിച്ച് ആർത്തവവിരാമത്തിന് ശേഷമുള്ള അമിതവണ്ണം സ്തനാർബുദ സാധ്യത ഇരട്ടിപ്പിക്കുന്ന ഒന്നാണ്.