സന്ധിവേദന അകറ്റാൻ നിർബന്ധമായും കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

Published : Aug 06, 2026, 10:14 AM IST

പടികൾ കയറുമ്പോഴോ, കസേരയിൽ നിന്ന് എഴുന്നേൽക്കുമ്പോഴോ, ഓടുമ്പോഴോ ഒക്കെ വേദന അനുഭവപ്പെടുമ്പോൾ മാത്രമാണ് പലരും സന്ധികളുടെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കാറുള്ളത്. സന്ധിവേദന കൂടുതൽ വഷളാകാതിരിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്. 

PREV
17
മുഴുധാന്യങ്ങളും പരിപ്പുകളും

മുഴുധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, അണ്ടിപ്പരിപ്പുകൾ, വിത്തുകൾ എന്നിവ ശരീരത്തിന് ആവശ്യമായ ഫൈബറും മറ്റ് പോഷകങ്ങളും നൽകുന്നു.

27
ഫാറ്റി ഫിഷ്

സാൽമൺ, മത്തി, അയല തുടങ്ങിയ മീനുകളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. സന്ധികളിലുണ്ടാകുന്ന നീർക്കെട്ടും വേദനയും കുറയ്ക്കാൻ ഇവ സഹായിക്കും.

37
കാൽസ്യം ധാരാളമുള്ള ഭക്ഷണങ്ങൾ

പാൽ, തൈര്, പനീർ എന്നിവ എല്ലുകളുടെയും പേശികളുടെയും ആരോഗ്യം ഉറപ്പാക്കുന്നു.

47
വിറ്റാമിൻ ഡി

എല്ലുകളുടെയും പേശികളുടെയും ബലത്തിന് വിറ്റാമിൻ ഡി ആവശ്യമാണ്.

57
വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ

നാരങ്ങ വർഗ്ഗത്തിൽപ്പെട്ട പഴങ്ങൾ, പേരയ്ക്ക, നെല്ലിക്ക എന്നിവയിൽ വിറ്റാമിൻ സി ധാരാളമുണ്ട്. ഇത് ശരീരത്തിലെ കൊളാജൻ രൂപീകരണത്തിന് അത്യാവശ്യമാണ്.

67
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ

ചെറുപയർ, പരിപ്പുവർഗ്ഗങ്ങൾ, പാൽ, തൈര്, പനീർ, മുട്ട, മീൻ, കൊഴുപ്പ് കുറഞ്ഞ മാംസം, സോയാ ഉൽപ്പന്നങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവ പേശികളുടെ കരുത്ത് നിലനിർത്താൻ സഹായിക്കുന്നു.

77
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

സന്ധിവേദനയും വീക്കവും കുറയ്ക്കാൻ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, അമിത പഞ്ചസാര അടങ്ങിയ വിഭവങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്.

Read more Photos on
click me!

Recommended Stories