ഉയർന്ന പോഷകമൂല്യം കൊണ്ട് പ്രശസ്തമായ ഒന്നാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ എന്ന പ്രൊവിറ്റാമിനാണ് ശരീരത്തിൽ എത്തുമ്പോൾ വിറ്റാമിൻ എ ആയി മാറുന്നു. ഇതിന്റെ ഗുണങ്ങൾ അറിയാം.
കണ്ണിന്റെ സംരക്ഷണ പാളിയായ കോർണിയയുടെ ആരോഗ്യം നിലനിർത്താനും രാത്രി കാഴ്ചയ്ക്കും വിറ്റാമിൻ എ ആവശ്യമാണ്. റെറ്റിനയിലെ പ്രകാശഗ്രാഹിയായ റോഡോപ്സിൻ ഉത്പാദിപ്പിക്കാൻ വിറ്റാമിൻ എ ആവശ്യമാണ്. ഇതിന്റെ കുറവ് നിശാന്ധതയ്ക്ക് കാരണമാകും.
25
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു
ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധ സംവിധാനത്തെ ബലപ്പെടുത്താൻ വിറ്റാമിൻ എ സഹായിക്കുന്നു. വിറ്റാമിൻ എയുടെ കുറവ് ശ്വാസകോശ സംബന്ധമായതും ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ടതുമായ അണുബാധകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കും.
35
ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു
ചർമ്മകോശങ്ങളുടെ വളർച്ചയ്ക്കും പുനർനിർമ്മാണത്തിനും വിറ്റാമിൻ എ രൂപങ്ങളായ റെറ്റിനോയിഡുകൾ സഹായിക്കുന്നു. ചർമ്മത്തിന്റെ പ്രതിരോധ പാളിയെ ശക്തമാക്കാനും കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും ഇത് സഹായിക്കും.
വിറ്റാമിൻ എ ശരീരത്തിൽ എത്തുമ്പോൾ അതിൻ്റെ സജീവ രൂപമായ റെറ്റിനോയിക് ആസിഡായി മാറുന്നു. ഇത് അണ്ഡാശയ പ്രവർത്തനം മെച്ചപ്പെടുത്താനും പ്രത്യുൽപാദന കലകളുടെ വളർച്ചയ്ക്കും ഉത്തമമാണ്.
55
മികച്ച ആന്റിഓക്സിഡന്റായി പ്രവർത്തിക്കുന്നു
മലിനീകരണവും പാരിസ്ഥിതിക പ്രശ്നങ്ങളും കാരണം ശരീരത്തിലുണ്ടാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസിൽ നിന്ന് ശരീരകോശങ്ങളെ സംരക്ഷിക്കാൻ മധുരക്കിഴങ്ങിലെ ആന്റിഓക്സിഡന്റുകൾക്ക് സാധിക്കും.