തണുപ്പുകാലത്തെ മലബന്ധം മാറ്റാൻ സഹായിക്കുന്ന 5 സൂപ്പർഫുഡുകൾ

Published : Feb 07, 2026, 01:26 PM IST

ആവശ്യത്തിന് വെള്ളം കുടിക്കാത്തതും, ചായയും കാപ്പിയും കൂടുതൽ കുടിക്കുന്നതും തണുപ്പുകാലത്ത് മലബന്ധം ഉണ്ടാവാൻ കാരണമാകുന്നു. ഈ തണുപ്പുകാലത്ത് മലബന്ധവും മറ്റ് ദഹനപ്രശ്നങ്ങളും ഒഴിവാക്കാൻ സഹായിക്കുന്ന അഞ്ച് സൂപ്പർഫുഡുകൾ ഇതാ. 

PREV
15
ഈന്തപ്പഴം

വിറ്റാമിൻ സി, ബി1, ബി2, ബി3, ബി5, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് ഈന്തപ്പഴം. നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം അകറ്റി നിർത്താൻ സഹായിക്കുന്നു.

25
ഉലുവ

ഒരു സ്പൂൺ ഉലുവ രാത്രി മുഴുവൻ കുതിർത്ത് വെച്ച് രാവിലെ ആദ്യം തന്നെ കഴിക്കുക. ഇത് എല്ലാത്തരം ദഹനപ്രശ്നങ്ങളും കുറയ്ക്കാൻ സഹായിക്കും. ഉലുവ പൊടിച്ച് വെള്ളത്തിൽ കലർത്തിയും കുടിക്കാവുന്നതാണ്.

35
നെയ്യ്

മലബന്ധം അകറ്റാനും അസിഡിറ്റി പോലുള്ള ദഹനപ്രശ്നങ്ങൾക്കും നെയ്യ് കഴിക്കുന്നത് നല്ലതാണ്. ഭക്ഷണത്തിൽ ചെറിയ അളവിൽ ചേർത്ത് കഴിക്കാവുന്നതാണ്.

45
നെല്ലിക്ക

നെല്ലിക്ക പതിവായി വെറുംവയറ്റിൽ കഴിക്കുന്നത് മലബന്ധം, മുടികൊഴിച്ചിൽ, അമിതവണ്ണം എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു.

55
ഉണക്കമുന്തിരി

ഉണക്കമുന്തിരിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയയെ സഹായിക്കുന്നു. കറുത്ത ഉണക്കമുന്തിരി രാത്രി മുഴുവൻ കുതിർക്കാൻ വെച്ചതിന് ശേഷം അടുത്ത ദിവസം വെറുംവയറ്റിൽ കഴിക്കാം.

Read more Photos on
click me!

Recommended Stories