Hand in Hand for Better Foods and a Better Future എന്നതാണ് ഈ വർഷത്തെ തീം എന്നത്. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് ഈ ദിനാചരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്.
ഇന്ന് ലോക ഭക്ഷ്യദിനമാണ്. ആഗോള വിശപ്പ്, പോഷകാഹാരം, സുസ്ഥിര ഭക്ഷ്യ സമ്പ്രദായങ്ങൾ എന്നിവയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി 2025 ഒക്ടോബർ 16 ന് ലോക ഭക്ഷ്യദിനം ആഘോഷിക്കും. ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബർ 16 നാണ് ഭക്ഷ്യ കാർഷിക സംഘടന (FAO ) രൂപീകരിച്ചത്. എല്ലാവർക്കും ഭക്ഷണം എന്നതാണ് സംഘടനയുടെ ആപ്തവാക്യം.
ആ ഓർമ നില നിറുത്തുന്നതിന്, ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16, ലോക ഭക്ഷ്യദിനം(World Food Day : WFD ) ആയി ആചരിക്കുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്.
Hand in Hand for Better Foods and a Better Future എന്നതാണ് ഈ വർഷത്തെ തീം എന്നത്. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് ഈ ദിനാചരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. ഇന്ത്യ ഉൾപ്പടെ നൂറ്റിയമ്പതോളം രാജ്യങ്ങൾ ഇന്ന് ലോകത്ത് ഭക്ഷ്യദിനം ആചരിക്കുന്നു.
ദാരിദ്ര്യത്തിനും വിശപ്പിനും കാരണമായ ഒട്ടേറെ പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കാനും പരിഹാരം കണ്ടെത്താനുമുള്ള ബോധവത്കരണമാണ് ഈ ദിവസം കൊണ്ട് ഉദ്ദേശിക്കുന്നത്. മനുഷ്യന്റെ നിലനിൽപ്പിന് തന്നെ ആവശ്യമായ ഒന്നാണ് ഭക്ഷണം. 150-ലധികം രാജ്യങ്ങൾ എല്ലാ വർഷവും ഈ ദിനം ആഘോഷിക്കുന്നു.
സമീകൃതാഹാരം ശീലമാക്കൂ
നല്ല ആരോഗ്യത്തിനായി സമീകൃതാഹാരം ശീലമാക്കേണ്ടത് പ്രധാനമാണ്. ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം, അമിതവണ്ണം എന്നിവ തടയുന്നതിന് ആരോഗ്യകരമായ ഭക്ഷണം സഹായിക്കുന്നു. ആരോഗ്യകരമായ ജീവിതത്തിന് വേണ്ട ഘടകങ്ങൾ: നല്ല ഭക്ഷണരീതി, ശാരീരിക പ്രവർത്തനം (നടത്തം, കളികൾ, കായികവിനോദങ്ങൾ, വ്യായാമം, യോഗ ) ആവശ്യത്തിന് വിശ്രമവും ഉറക്കവും, ശുചിത്വം, വൈദ്യ പരിശോധന എന്നിവയാണ്.


